ജാവദേക്കർ ഇ പിയുമായിചർച്ച നടത്തി: തൃശൂർ സീറ്റിൽ ജയിപ്പിച്ചാൽ ലാവ്ലിൻ കേസ് സെറ്റിൽ ചെയ്യാമെന്നു പറഞ്ഞതായി ടി.ജി. നന്ദകുമാർ: പക്ഷേ തൃശൂർ സി പി ഐ സീറ്റായതിനാൽ ചർച്ച പാളി

ജാവദേക്കർ ഇ പിയുമായിചർച്ച നടത്തി: തൃശൂർ സീറ്റിൽ ജയിപ്പിച്ചാൽ ലാവ്ലിൻ കേസ് സെറ്റിൽ ചെയ്യാമെന്നു പറഞ്ഞതായി ടി.ജി. നന്ദകുമാർ: പക്ഷേ തൃശൂർ സി പി ഐ സീറ്റായതിനാൽ ചർച്ച പാളി

 

കൊ ച്ചി : ഇ പി ജയരാജനെയും തന്നെയും ബി ജെപി നേതാവ്പ്രകാശ്ജാവദേക്കർ കണ്ടിരുന്നുവെന്ന് ടി
ജി നന്ദകുമാർ. ഇടതുമുന്നണി സഹായിച്ചാല്‍ ബി ജെപി ക്ക് അക്കൗണ്ട് തുറക്കാൻ കഴിയുമെന്ന്
ജാവദേക്കർ ഇ പി യോട് പറഞ്ഞു.
പകരം എസ്എൻസി ലാവലി ൻ കേസ്, സ്വർണ്ണക്കടത്ത്കേസ്എന്നിവ സെറ്റില്‍ ചെയ്ത് തരാം എന്ന് ഉറപ്പ്കൊടുത്തു. പക്ഷെ

തൃശ്ശൂർ സിപി ഐ സീറ്റായതിനാല്‍ ഇ പി സമ്മതിച്ചില്ല. അങ്ങനെ ആദ്യ ചർച്ച പരാജയപ്പെട്ടു പോയെന്നും ടി ജി നന്ദകുമാർ
പറയുന്നു.

ടി ജി നന്ദകുമാറിന്റെ വാക്കുകള്‍
”പിണറായിക്ക് വേണ്ടി, പി ണറായിയുടെ രക്ഷകനാകാനായിരുന്നു ഇ പി യുടെ ചർച്ച. ഒരേ ഒരു സീറ്റില്‍ വി ട്ടു വീ ഴ്ച്ച

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വേണമെന്നായിരുന്നു ജാവദേക്കർ ആവശ്യപ്പെട്ടത്. തിരുവനന്തപുരത്തെ ഒരു ഫ്ലാറ്റില്‍ വെച്ചായിരുന്നു
ജാവദേക്കറുമായുളള കൂടിക്കാഴ്ച്ച നടത്തിയത്. ജാവദേക്കർ വരുന്ന കാര്യം താൻ ഇ പി യോട് പറഞ്ഞിരുന്നില്ല. അതിനാല്‍ ഇ പി ക്ക് കൂടിക്കാഴ്ച്ചയെക്കുറിച്ച് മുൻധാരണ ഇല്ലായിരുന്നു.

ബി ജെപി യില്‍ ചേരാൻ ഇ പി ജയരാജൻ ചർച്ച ചെയ്തി ട്ടില്ല. പി ണറായിയുടെ രക്ഷകനായാണ്ചർച്ച നടത്തിയത്. തൃശൂർ
സീറ്റിന് വേണ്ടിയായിരുന്നു ജാവദേക്കർ ചർച്ച നടത്തിയത്. അത് സിപി ഐസീറ്റ് ആയതിനാല്‍ ചർച്ച വഴിമുട്ടി. ചർച്ച
വിജയിച്ചെങ്കി ല്‍ എസ്എൻസി ലാവ്ലി ൻ കേസ്അവസാനിപ്പി ക്കുമായിരുന്നു. സാക്ഷികള്‍ മരിച്ചെന്നും കേസ്
കലാഹരണപ്പെട്ടെന്നും സോളിസിറ്റർ ജനറല്‍ കോടതിയെ അറിയിക്കുമായിരുന്നുവെന്നും നന്ദകുമാർ പറഞ്ഞു”.