കുമരകം കലാഭവനിൽ അർജ്ജുന പൗർണമി 28 – ന്:അർജജുൻ മാസ്റ്ററിൻ്റെ സിനിമ-നാടക ഗാനങ്ങൾ പാട്ടു കൂട്ടത്തിൽ ആലപിക്കുന്നതിന്   അവസരം

കുമരകം കലാഭവനിൽ അർജ്ജുന പൗർണമി 28 – ന്:അർജജുൻ മാസ്റ്ററിൻ്റെ സിനിമ-നാടക ഗാനങ്ങൾ പാട്ടു കൂട്ടത്തിൽ ആലപിക്കുന്നതിന് അവസരം

 

കുമരകം: കുമരകം കലാഭവൻ്റെ ആഭിമുഖ്യത്തിൽ അർജ്ജുന പൗർണമി സംഘടിപ്പിക്കും. കലാ സാംസ്കാരിക

കൂട്ടായ്മയുടെ ഭാഗമായി എം.കെ അർജുനൻ മാസ്റ്ററുടെ ഓർമ്മയ്ക്കായി

ഏപ്രിൽ 28 ഞായറാഴ്ച ഉച്ചക്ക്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2ന് കുമരകം കലാഭവനിൽ “അർജ്ജുന പൗർണമി” എന്ന പേരിൽ പാട്ടുകൂട്ടം സംഘടിപ്പിക്കുന്നു. പാട്ടുകൂട്ടം കലാരത്നം ആർട്ടിസ്റ്റ് സുജാതൻ ഉദ്ഘാടനം ചെയ്യും.

നിത്യഹരിത ഗാനങ്ങളുടെ രാജശില്പിയായ സംഗീത സംവിധായകൻ അർജജുൻ മാസ്റ്ററിൻ്റെ ഓർമകളിൽ മാസ്റ്ററുടെ സിനിമ-നാടക ഗാനങ്ങൾ പാട്ടു കൂട്ടത്തിൽ

ആലപിക്കുന്നതിന് ഏവർക്കും അവസരം കലാഭവൻ സംഗീത കൂട്ടായ്മയിൽ ഒരുക്കിയിരിക്കുകയാണെന്ന് പ്രസിഡണ്ട് എം.എൻ ഗോപാലൻ ശാന്തിയും സെക്രട്ടറി എസ്ഡി പ്രേംജിയും അറിയിച്ചു.