Friday, April 24, 2026

യാത്രക്കാർ ശ്രദ്ധിക്കുക… ; കോരുത്തോട് കുഴിമാവ് റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്ന നിലയിൽ ; ശബരിമല തീർത്ഥാടകരുടെ തിരക്ക് വർദ്ധിക്കുന്നതോടെ വാഹനങ്ങള്‍ കൂടുതൽ അപകടത്തില്‍ പെടാനുള്ള സാധ്യതയും

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മുണ്ടക്കയം: കോരുത്തോട് കുഴിമാവ് റോഡില്‍ കലുങ്കിനു സമീപം റോഡ് ഇടിഞ്ഞു. ഇത് അപകട സാദ്ധ്യത വർദ്ധിപ്പിച്ചു. പ്രധാന ശബരിമല പാതയിലാണ് ഈ അപകടക്കെണി.

ശക്തമായ മഴയെ തുടർന്ന് റോഡരികില്‍ നിന്നിരുന്ന മരം നിലം പതിച്ചതോടെയാണ് കോരുത്തോടിനും കുഴിമാവിനും ഇടയില്‍ അപകടസാദ്ധ്യത നിറഞ്ഞ വളവില്‍ പുതിയ കുഴി രൂപപ്പെട്ടത്. റോഡില്‍ നിന്നും അഴുതയാറ്റിലേക്ക് ഒഴുകുന്ന കാനയുടെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്ന നിലയിലാണ്. മറുവശത്ത് വാഹനം ഇടിച്ച്‌ കലുങ്കിന്റെ സംരക്ഷണഭിത്തിയും തകർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ശബരിമല സീസണില്‍ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിന്റെ ടയറുകള്‍ കുഴിയിലേക്ക് പതിച്ചിരുന്നു. കാർ നിയന്ത്രണം വിട്ട് കലുങ്കിന്റെ സംരക്ഷണഭിത്തിയും ഇടിച്ചു കളഞ്ഞു. എല്ലാ മലയാള മാസത്തിലെ ഒന്നാം തീയതിയോട് അനുബന്ധിച്ചുള്ള ദിവസങ്ങളിലും ഈ റോഡില്‍ ശബരിമല തീർത്ഥാടകരുടെ തിരക്ക് വർദ്ധിക്കും. അതുകൊണ്ടുതന്നെ ഇനിയും വാഹനങ്ങള്‍ അപകടത്തില്‍ പെടാനുള്ള സാധ്യത ഏറെയാണെന്ന് നാട്ടുകാർ പറയുന്നു. കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകുന്നതിനു മുൻപേ കലുങ്കിന്റെ നിർമ്മാണ പ്രവർത്തനങ്ങള്‍ നടത്തണമെന്നാണ് ആവശ്യം.