play-sharp-fill
ട്രെയിൻ യാത്രയ്ക്കിടെ ഹൃദയാഘാതം; തലശേരി സ്വദേശിക്ക് കോട്ടയം കാരിത്താസ് ആശുപത്രിയില്‍ വിജയകരമായ പേസ്‌മേക്കര്‍  ശസ്ത്രക്രിയയില്‍ സുഖപ്രാപ്തി

ട്രെയിൻ യാത്രയ്ക്കിടെ ഹൃദയാഘാതം; തലശേരി സ്വദേശിക്ക് കോട്ടയം കാരിത്താസ് ആശുപത്രിയില്‍ വിജയകരമായ പേസ്‌മേക്കര്‍ ശസ്ത്രക്രിയയില്‍ സുഖപ്രാപ്തി

തെള്ളകം: തിരുവനന്തപുരത്തുനിന്നു തലശേരിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ ട്രെയിനില്‍ ഹൃദയാഘാതമുണ്ടായ തലശേരി സ്വദേശി ഏബ്രഹാമിന് കാരിത്താസ് ആശുപത്രിയില്‍ വിജയകരമായ പേസ്‌മേക്കര്‍ ശസ്ത്രക്രിയ.

ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച്‌ അബോധാവസ്ഥയിലായ ഏബ്രഹാമിനെ നാട്ടുകാര്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോള്‍ ഇസിജിയിലെ വ്യതിയാനം കണ്ടെത്തിയ ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സയ്ക്ക് കാരിത്താസ് ആശുപത്രിയിലേക്ക് അയച്ചു.

സുഖം പ്രാപിച്ച ഏബ്രഹാം കാരിത്താസ് ആശുപത്രിയില്‍ തുടര്‍ ചികിത്സയിലാണ്. കാര്‍ഡിയോളജിസ്റ്റ് ഡോ. ഡേവിഡ്‌സണ്‍ ആണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏത് അത്യാഹിത സാഹചര്യങ്ങളെയും പരിഹരിക്കാന്‍ സുസജ്ജമായ കാരിത്താസ് കാര്‍ഡിയാക് വിഭാഗത്തിന്‍റെ മികവിന് തെളിവാണ് ഏബ്രഹാമിന്‍റെ സുഖപ്രാപ്തിയെന്ന് കാരിത്താസ് ആശുപത്രി ചെയര്‍മാന്‍ റവ.ഡോ. ബിനു കുന്നത്ത് പറഞ്ഞു.