അകലക്കുന്നം ഗ്രാമ പഞ്ചായത്തിൽ കരട് പദ്ധതിരേഖ പുറത്തിറക്കി: മൃഗസംരക്ഷണം ക്ഷീരവികസനം, എന്നിവയ്ക്ക് പ്രാധാന്യം: മാതൃക കൃഷിഭവൻ കെട്ടിടം:

  സ്വന്തം ലേഖകൻ അകലക്കുന്നo: വൻ വികസന പദ്ധതികൾ വിഭാവനം ചെയ്യുന്ന അകലക്കുന്നം ഗ്രാമപഞ്ചായത്തിലെ 2024-2025 സാമ്പത്തിക വർഷത്തെ വികസന രേഖ പുറത്തിറക്കി. പദ്ധതിയിൽ പ്രധാനമായും കുട്ടികളുടെ ആരോഗ്യം കായികം മാനസികം എന്നിവയ്ക്ക് മുൻഗണന കൊടുത്ത് പദ്ധതികളുണ്ട്. വനിതകൾക്കായി ലൈഫ് സേവിങ് ടിപ്സ് , കാർഷിക മേഖലയ്ക്കും, മൃഗസംരക്ഷണം ക്ഷീരവികസനം, എന്നിവയ്ക്ക് പ്രാധാന്യം നല്കുന്നു. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട കൂടുതൽ പദ്ധതികളും മാതൃക കൃഷിഭവൻ കെട്ടിടം ഉൾപ്പെടെയുള്ള പദ്ധതികൾക്കുo മുൻതൂക്കം നല്കുന്നു. വൈസ് പ്രസിഡന്റ് ബെന്നി വടക്കേടത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് […]

പുറമ്പോക്കുഭൂമിയിലെ മരം മുറി ഇടപാടിൽ സർക്കാരിന് വൻ നഷ്ടം: മുറിച്ചിട്ട മരങ്ങൾ ഉണങ്ങിക്കഴിയുമ്പോൾ ചുളു വിലയ്ക്ക് ലേലം നടത്തിയാണ് നഷ്ടമുണ്ടാക്കുന്നത്: കോട്ടയം അറുത്തൂട്ടിയിൽ മരംമുറിച്ചിട്ടിട്ട് ഒരു വർഷമായി:

  സ്വന്തം ലേഖകൻ കോട്ടയം: പുറമ്പോക്കുഭൂമിയിലെ മരം മുറിച്ചിട്ട് ഒരു വർഷമായി. മരക്കഷണങ്ങൾ റോഡരികിൽ കുട്ടി ഇട്ടിരിക്കുകയാണ്.കോട്ടയം- കുമരകം റോഡിൽ അറുത്തൂട്ടി കവലയിലാണ് മരക്കഷണങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്. ഇത് ഇവിടെ മാത്രമല്ല. ജില്ലയുടെ പല സ്ഥലത്തും പുറമ്പോക്ക്‌ഭ്രമിയിലെ മരം മുറിച്ചിട്ടിട്ടുണ്ട്. ഒരു വർഷം കഴിഞ്ഞാലുംഇത് ലേലം ചെയ്തു കൊടുക്കില്ല. ഉണങ്ങി വിറക്പരുവമാകുമ്പോഴാണ്  കൊടുക്കുക. സർക്കാരിന് വലിയ നഷ്ടമുണ്ടാക്കുന്ന നടപടിയാണന്ന് ചാണ്ടിക്കാട്ടുത്തു. വാഹനങ്ങൾക്ക് തടസമാണെന്ന പരാതിയെ താർന്നാണ് അറുത്തട്ടിയിലെ മരം വെട്ടി നീക്കിയത്. എന്നാൽ മുറിച്ചിട്ട മരം ലേലം ചെയ്തു കൊടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഒരു വർഷമായതോടെ […]

 പൊന്നാപുരം കോട്ട” എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടി വിജയശ്രീക്ക് സംഭവിച്ചതെന്ത്?

  സ്വന്തം ലേഖകൻ കോട്ടയം: ഒരു കാലത്ത് യുവ തലമുറയുടെ സ്വപ്നങ്ങളെ താലോലിച്ചുണർത്തിയ ആ സൗന്ദര്യധാമം അകാലത്തിൽ പൊലിഞ്ഞു. ഷൂട്ടിംഗിനിടെ ഉണ്ടായ ഒരു അശ്രദ്ധ. അത് എത്തിനിന്നത് മരണത്തിന്റെ താഴ് വരയിൽ. വയിൽ. കേരളത്തിലെ ഏറ്റവും മനോഹരമായ ഷൂട്ടിംഗ് ലൊക്കേഷനാണ് തൃശ്ശൂർ ജില്ലയിലെ ചാലക്കുടിക്കടുത്തുള്ള അതിരപ്പിള്ളി. അര നൂറ്റാണ്ടിനു മുമ്പേ അതിരപ്പിള്ളിയിൽ സിനിമ ഷൂട്ടിംഗുകൾ നടന്നിരുന്നുവെങ്കിലും അടുത്തിടെ രാജമൗലിയുടെ “ബാഹുബലി “എന്ന ചിത്രത്തിലൂടെയാണ് അതിരപ്പിള്ളിക്ക് ഒരു അന്തർദേശീയ സൗന്ദര്യാസ്വാദനം ലഭിക്കുന്നത്. പ്രകൃതിദത്തമായ വെള്ളച്ചാട്ടത്തിന്റെ അനുപമ സൗന്ദര്യം തങ്ങളുടെ ചിത്രങ്ങളിലേക്ക് പകർത്താൻ ഭാഷാഭേദമെന്യേ ഇന്ത്യയിലെ എല്ലാ […]

സുരേഷ് ഗോപിക്ക് മുൻകൂർജാമ്യം: മാധ്യമ പ്രവർത്തകയെ അപമാനിച്ചെന്ന കേസിലാണ് ജാമ്യം: അറസ്റ്റു ചെയ്താൽ ജാമ്യത്തിൽ വിടാൻ പോലീസിന് നിർദേശം:

  സ്വന്തം ലേഖകൻ കൊച്ചി: സുരേഷ് ഗോപിക്ക് ആശ്വാസം.മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ നടനും മുൻ എംപിയുമായ സുരേഷ് ഗോപിക്ക് ഹൈക്കോടതി മുൻകൂര്‍ ജാമ്യം അനുവദിച്ചു. അറസ്റ്റ് ചെയ്യുകയാണെങ്കില്‍ ജാമ്യത്തില്‍ വിട്ടയക്കാൻ പൊലീസിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.നിലവില്‍ അറസ്റ്റിനുള്ള സാഹചര്യമില്ലെന്ന് സര്‍ക്കാര്‍ കോടതിയ അറിയിച്ചു. സര്‍ക്കാര്‍ നിലപാട് കൂടി കണക്കിലെടുത്താണ് തീരുമാനം. ചോദ്യം ചെയ്യലിന് പിന്നാലെ ഗുരുതര വകുപ്പ് ചേര്‍ത്ത് എഫ് ഐആര്‍ പരിഷ്കരിച്ചതോടെയാണ് സുരേഷ് ഗോപി മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. കരുവന്നൂര്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ ജാഥ നയിച്ചതിനോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കേസിന് കാരണമെന്നാണ് […]

തോട്ടിലെ കലക്ക വെള്ളത്തിൽ പ്രാണനുവേണ്ടി പിടയുന്ന പട്ടിക്കുട്ടിയെ കണ്ടപ്പോൾ ആറാം ക്ലാസുകാരൻ എടുത്തു ചാടി: പിന്നെ സംഭവിച്ചത് ഇങ്ങനെ:  കോട്ടയം കുമരകത്തു നിന്ന് കൗതുകമുണർത്തുന്ന വാർത്ത

  സ്വന്തം ലേഖകൾ കുമരകം: പട്ടിക്കുട്ടിയായാലും ജീവന്റെ വില തിരിച്ചറിഞവനാണ് ജോയൽ എന്ന ആറാം ക്ലാസ് വിദ്യാർത്ഥി. സ്കൂൾ വിട്ട് വീട്ടിലേക്ക്പോകുമ്പോഴാണ് ആ കാഴ്ച ജോയലിനെ വേദനിപ്പിച്ചത്. തോട്ടിലെ കലക്ക വെള്ളത്തിൽ ഒരു പട്ടിക്കുട്ടി ജീവനു വേണ്ടി പൊരുതുന്നു. വഴിയാത്രക്കാർ കാഴ്ചക്കാരായി നിന്നപ്പോൾ ജോയൽ തന്റെ ഷർട്ട് ഊരിയിട്ട ശേഷം തോട്ടിലേക്കു ചാടി. നീന്തി ചെന്ന് പട്ടിക്കുട്ടിയെ കൈയിലെടുത്ത് മറുകരയ്ക്ക് നീന്തി. കരയിൽ എത്തിച്ചപട്ടിക്കുട്ടിയെ തലോടി ശരീരത്തിലെ നനവ് നീക്കി സുരക്ഷിതമായി വിട്ട ശേഷമാണ് ജോയൽ വീട്ടിലേക്ക് പോയത്. കുമരകം നാലാം വാർഡിൽ തച്ചാറക്കാവ് […]

പ്രവാസി മലയാളികളുടെ അക്കൗണ്ടിൽ നിന്ന് 1.60 കോടി തട്ടിയെടുത്ത കേസിൽ ഐസിഐസിഐ  ബാങ്ക് മാനേജർ അറസ്റ്റിൽ: വൻതിരിമറി നടത്തിയത് കോട്ടയം കളത്തിൽപ്പടിയിൽ

  സ്വന്തം ലേഖകൻ കോട്ടയം: പ്രവാസി മലയാളികളുടെ അക്കൗണ്ടിൽ നിന്ന് 1.60 കോടി രൂപ തട്ടിയെടുത്ത കേസിൽ കളത്തിപ്പടി ഐസിഐസിഐ ബാങ്ക് മാനേജരെ പോലീസ് അറസ്റ്റു ചെയ്തു. പുതുപ്പ സ്വദേശി റെജി (44) ആണ് അറസ്റ്റിലായത്. സിംഗപ്പൂരിൽ താമസിക്കുന്ന മലയാളികളായ മുതിർന്ന പൗരന്മാരുടെ അക്കൗണ്ടിൽ തിരിമറി നടത്തിയാണ് പണം തട്ടിയത്. ഏതാനും മാസങ്ങൾക്ക് മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. ഇതേ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. കഞ്ഞിക്കുഴി കളത്തിപ്പടി ബ്രാഞ്ചിലും, ഏറ്റുമാനൂർ ബ്രാഞ്ചിലും നിക്ഷേപമുള്ള പുതുപ്പള്ളി സ്വദേശികളായ മലയാളി ദമ്പതിമാരുടെ അക്കൗണ്ടിൽ […]

കോട്ടയം പാറമ്പുഴ ബത്‌ലഹേം പള്ളിയുടെ കപ്പേളയിൽ നേർച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം ; പിന്നിൽ സാമൂഹിക വിരുദ്ധരെന്ന് സംശയം; ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി

സ്വന്തം ലേഖകൻ കോട്ടയം: പാറമ്പുഴ ബത്ലഹേം പള്ളിയുടെ കപ്പേളയിൽ നേർച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം. സാമൂഹിക വിരുദ്ധരാണ് മോഷണത്തിന് പിന്നിലെന്ന് സംശയം. കഴിഞ്ഞ ദിവസമായിരുന്നു പള്ളി പെരുന്നാൾ സമാപിച്ചത്. അതിന് ശേഷം നേർച്ചപ്പെട്ടി തുറന്നിരുന്നില്ല. ഇത് മനസിലാക്കിയ സാമൂഹിക വിരുദ്ധ സംഘമാണ് നേർച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം നടത്തിയതെന്ന് പള്ളി അധികൃതർ പറയുന്നു. സംഭവുമായി ബന്ധപ്പെട്ട് ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി.

ഗസ്റ്റ് ലക്ചററായ കത്തോലിക്ക പുരോഹിതൻ തന്റെ വിദ്യാർഥിനിയുമായി ഒളിച്ചോടി വിവാഹിതനായി. പുരോഹിതനെ സഭ പുറത്താക്കി: വൈദിക പട്ടം തിരിച്ചെടുത്തു..

  സ്വന്തം ലേഖകൻ അലബാമ: ഗസ്റ്റ് ലക്ചററായ കത്തോലിക്ക പുരോഹിതൻ തന്റെ വിദ്യാർഥിനിയുമായി ഒളിച്ചോടി വിവാഹിതനായി.സംഭവം അറിഞ്ഞ യുടൻ പുരോഹിതനെ സഭ പുറത്താക്കി . അലബാമയിലെ മൊബൈലിലാണ് സംഭവം. അലക്സ് ക്രോ എന്ന 30കാരനായ പുരോഹിതനാണ് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് 18കാരിയുമായി ഒളിച്ചോടി വിവാഹിതനായത്. ആറ് മാസത്തോളമായി ഇയാളുമായി ബന്ധപ്പെടാനുള്ള ശ്രമം പരാജയപ്പെട്ടതിന് പിന്നാലെയാണ് സഭാ നേതൃത്വം അലക്സ് ക്രോയുടെ വൈദിക പട്ടം തിരിച്ചെടുത്തത്.അതിരൂപതയുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് വൈദികനെ പൗരോഹിത്യത്തില്‍ നിന്ന് പുറത്താക്കിയത്. സഭയുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളില്‍ നിന്നും ഇയാളെ നീക്കിയതായി ഫ്രാന്‍സിസ് […]

സംസ്ഥാനത്ത് ഇന്ന് (08 /01/2024) സ്വര്‍ണ വിലയില്‍ ഇടിവ് ; സ്വർണ്ണം ഗ്രാമിന്20 രൂപ കുറഞ്ഞു ; കോട്ടയത്തെ സ്വർണവില അറിയാം

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്.സ്വർണ്ണം ഗ്രാമിന്20 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 46,240 രൂപയും ഒരു ഗ്രാമിന് 5,780 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ വില. അരുൺസ് മരിയഗോൾഡ് സ്വർണവില അറിയാം ഗ്രാമിന് 5,780 രൂപ പവന് 46,240 രൂപ

കോട്ടയം ഞീഴൂരിൽ റോഡരികില്‍ വച്ചിരുന്ന ബുള്ളറ്റ് സാമൂഹ്യവിരുദ്ധര്‍ തീയിട്ടു നശിപ്പിച്ചതായി പരാതി ; കടുത്തുരുത്തി പോലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ ഞീഴൂര്‍: റോഡരികില്‍ വച്ചിരുന്ന ബുള്ളറ്റ് സാമൂഹ്യവിരുദ്ധര്‍ തീയിട്ടു നശിപ്പിച്ചതായി പരാതി. കാട്ടാബ്ലോക്ക് ചായംമാവ് മേറ്റപള്ളില്‍ അരുണ്‍ പ്രസാദിന്‍റെ 2012 മോഡല്‍ ബുള്ളറ്റാണ് കത്തിച്ചത്.ശനിയാഴ്ച രാത്രിയിലാണ് സംഭവം. അരുണിന്‍റെ വീടിന്‍റെ സമീപത്തായാണ് സംഭവം നടന്നത്. വീട്ടിലേക്കുള്ള വഴിയില്‍ മഴ സമയത്ത് മരക്കൊമ്പ് ഒടിഞ്ഞു വീണതോടെ ബുള്ളറ്റ് കൊണ്ടുപോകാനായില്ല. തുടര്‍ന്ന് വഴിയരികില്‍ വച്ചശേഷം അരുണ്‍ വീട്ടിലേക്കു പോകുകയായിരുന്നു. രാവിലെയെത്തിയപ്പോഴാണ് ബുള്ളറ്റ് പൂര്‍ണമായും കത്തിയനിലയില്‍ കാണുന്നത്. സമീപത്തായി ബീഡിക്കുറ്റിയും തീപ്പെട്ടിയുമെല്ലാം കിടന്നിരുന്നതായി അരുണ്‍ പറഞ്ഞു. പരാതി നല്‍കിയതിനെത്തുടര്‍ന്ന് കടുത്തുരുത്തി പോലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു.