പുറമ്പോക്കുഭൂമിയിലെ മരം മുറി ഇടപാടിൽ സർക്കാരിന് വൻ നഷ്ടം: മുറിച്ചിട്ട മരങ്ങൾ ഉണങ്ങിക്കഴിയുമ്പോൾ ചുളു വിലയ്ക്ക് ലേലം നടത്തിയാണ് നഷ്ടമുണ്ടാക്കുന്നത്: കോട്ടയം അറുത്തൂട്ടിയിൽ മരംമുറിച്ചിട്ടിട്ട് ഒരു വർഷമായി:

പുറമ്പോക്കുഭൂമിയിലെ മരം മുറി ഇടപാടിൽ സർക്കാരിന് വൻ നഷ്ടം: മുറിച്ചിട്ട മരങ്ങൾ ഉണങ്ങിക്കഴിയുമ്പോൾ ചുളു വിലയ്ക്ക് ലേലം നടത്തിയാണ് നഷ്ടമുണ്ടാക്കുന്നത്: കോട്ടയം അറുത്തൂട്ടിയിൽ മരംമുറിച്ചിട്ടിട്ട് ഒരു വർഷമായി:

 

സ്വന്തം ലേഖകൻ
കോട്ടയം: പുറമ്പോക്കുഭൂമിയിലെ മരം മുറിച്ചിട്ട് ഒരു വർഷമായി. മരക്കഷണങ്ങൾ റോഡരികിൽ കുട്ടി ഇട്ടിരിക്കുകയാണ്.കോട്ടയം- കുമരകം റോഡിൽ അറുത്തൂട്ടി കവലയിലാണ്
മരക്കഷണങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്.
ഇത് ഇവിടെ മാത്രമല്ല. ജില്ലയുടെ പല സ്ഥലത്തും പുറമ്പോക്ക്‌ഭ്രമിയിലെ മരം മുറിച്ചിട്ടിട്ടുണ്ട്. ഒരു വർഷം കഴിഞ്ഞാലുംഇത് ലേലം ചെയ്തു കൊടുക്കില്ല. ഉണങ്ങി വിറക്പരുവമാകുമ്പോഴാണ്  കൊടുക്കുക. സർക്കാരിന് വലിയ നഷ്ടമുണ്ടാക്കുന്ന നടപടിയാണന്ന് ചാണ്ടിക്കാട്ടുത്തു. വാഹനങ്ങൾക്ക് തടസമാണെന്ന പരാതിയെ താർന്നാണ് അറുത്തട്ടിയിലെ മരം വെട്ടി നീക്കിയത്.

എന്നാൽ മുറിച്ചിട്ട മരം ലേലം ചെയ്തു കൊടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഒരു വർഷമായതോടെ മരക്കഷണങ്ങൾ ഉണങ്ങി നശിക്കുകയാണ്. നേരത്തേ ആയിരുന്നുവെങ്കിൽ മരക്കഷണങൾ നല്ല വിലയ്ക്ക് വിൽക്കാമായിരുന്നു. ഇപ്പോൾ ഉണങ്ങിയതിനാൽ വിറകു വിലയ്ക്കേ ലേലം ചെയ്യാനാകു.

പൊതുമരാമത്തു വകുപ്പിൽ പലയിടത്തും ഇങ്ങനെയാണ് സംഭവിക്കുന്നത്. മരം വെട്ടിയിട്ടുന്ന സമയത്ത് തടി ലേലം ചെയ്താൻ സർക്കാർ ഖജനാവിലേക്ക് വൻ തുക ലഭിക്കും. എന്നാൽ ഒന്നോ രണ്ടോ വർഷം കഴിഞ്ഞാണ് ലേലം നടക്കുന്നതെങ്കിൽ വില കുറയും. ചുളു വിലയ്ക്ക് തടി വില്പന നടത്തി സർക്കാരിന് നഷ്ടമുണ്ടാക്കാനേ ഇത്തരം നടപടികൾക്ക് കഴിയു . ഇങ്ങനെ ലേലം വൈകുന്നതിനു പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോ ? എന്തെങ്കിലും തരത്തിലുള്ള അഴിമതിയുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group