കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹ നടപടികൾക്കെതിരെകേരളാ കോൺഗ്രസ്‌ ജേക്കബ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനുവരി 20 -ന് ഗാന്ധി സ്ക്വയറിൽ സത്യഗ്രഹ സമരം:

  സ്വന്തം ലേഖകൻ കോട്ടയം: കേരളാ കോൺഗ്രസ്‌ ജേക്കബ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹ നടപടികൾക്കെതിരെ ജനുവരി 20 ശനിയാഴ്ച രാവിലെ 10 മണിക്ക് കോട്ടയം ഗാന്ധി സ്ക്വയറിനു മുൻപിൽ സത്യഗ്രഹ സമരം നടത്തും. കേരളാ കോൺഗ്രസ്‌ ജേക്കബ്‌ പാർട്ടി ലീഡർ അനൂപ് ജേക്കബ് എം എൽ എ ഉത്ഘാടനം ചെയ്യും. പാർട്ടി ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. റബ്ബറിന്റ തറവില 300 രൂപ ആക്കി ഉയർത്തുക, നാണ്യ വിളകളുടെ തറ വില ഉയർത്തുക, നിത്യോപയോഗ സാധനങ്ങളുടെ […]

കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുന്നതിനിടെ ട്രെയിനിന് അടിയിൽപ്പെട്ട് യുവാവ് മരിച്ചു; പുതുപ്പള്ളി സ്വദേശി ദീപക് പുന്നൂസ് ജോര്‍ജ് ആണ് മരിച്ചത്

സ്വന്തം ലേഖകൻ  കോട്ടയം: സ്റ്റേഷനിൽ ഇറങ്ങുന്നതിനിടയിൽ ട്രയിനിന് അടിയിലേക്ക് വീണ് യുവാവ് മരിച്ചു. കോട്ടയം പുതുപ്പള്ളി സ്വദേശി ദീപക് പുന്നൂസ് ജോര്‍ജ് (26) ആണ് മരിച്ചത്. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയ്ക്കായിരുന്നു അപകടമുണ്ടായത്. പൂനെ – കന്യാകുമാരി എക്‌സ്പ്രസ് ട്രെയിനില്‍ നിന്നിറങ്ങിയ യുവാവ് കണ്ണടയെടുക്കാനായി വീണ്ടും തിരികെ കയറിയതായിരുന്നു. ഇതിനിടെ ട്രെയിന്‍ മുന്നോട്ട് നീങ്ങിയപ്പോൾ ചാടിയിറങ്ങുകയും പ്ലാറ്റ്‌ഫോമിനും ട്രയിനിനും ഇടയിൽ വീഴുകയുമായിരുന്നു.

കുമരകം വടക്കുംഭാഗത്ത് ചെപ്പന്നുക്കരി പരുത്തിപ്പറമ്പ് വീട്ടിൽ കെ.എസ്. ജയമോൻ (53) നിര്യാതനായി: സംസ്ക്കാരം ഇന്ന് (വെള്ളി) 2ന് വീട്ടുവളപ്പിൽ.

  കുമരകം : വടക്കുംഭാഗത്ത് ചെപ്പന്നുക്കരി പരുത്തിപ്പറമ്പ് വീട്ടിൽ കെ.എസ്. ജയമോൻ (53) നിര്യാതനായി. ഭാര്യ: സുമ ജയമോൻ (പള്ളം പ്ലാമ്പറമ്പിൽ കുടുംബാംഗമാണ്) മക്കൾ : അശ്വതി ജയൻ, ആദിര്യ ജയൻ സംസ്ക്കാരം ഇന്ന് വെള്ളി ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ.

കോട്ടയം കുടമാളൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു;അപകടം ആശുപത്രിയിൽ നിന്നും മടങ്ങവെ

സ്വന്തം ലേഖിക. കോട്ടയം :കോട്ടയം കുടമാളൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഓട്ടത്തിനിടെ കാറിന്റെ മുൻഭാഗത്ത് നിന്നും പുക ഉയരുന്നത് കണ്ട് പരിഭ്രാന്തനായ ഡ്രൈവർ ഇറങ്ങി ഓടുകയായിരുന്നു. കുടമാളൂർ സ്വദേശി കൃഷ്ണകുമാറും ഇദ്ദേഹത്തിന്റെ സഹോദരിയുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇരുവരും വാഹനത്തില്‍ നിന്നും ഇറങ്ങിയതിന് പിന്നാലെ കാർ പൂർണമായും കത്തി നശിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.ആശുപത്രിയിൽ നിന്നും മടങ്ങവെ ആയിരുന്നു സംഭവം.കോട്ടയത്ത്‌ നിന്ന് ഫയർഫോഴ്‌സ് എത്തി തീ അണക്കുകയായിരുന്നു.  

ചെങ്ങളത്ത് ഓട്ടോ ഇടിപ്പിച്ച് കുഞ്ഞുമോനെ കൊന്ന സംഭവം: കുഞ്ഞുമോന്റെ മകനെയും പ്രതി കൊല്ലാൻ ശ്രമിച്ചിരുന്നുവെന്ന് പോലീസ്:

സ്വന്തം ലേഖകൻ കോട്ടയം: ചെങ്ങളത്ത് ഒട്ടോ ഇടിപ്പിച്ചു കൊന്ന കുഞ്ഞുമോന്റെ മകനെയും സമാന രീതിയിൽ കൊല്ലാൻ ശ്രമിച്ചിരുന്നതായി പോലീസ് . 17 വർഷം മുൻപ് പ്രതി സമാനമായ മറ്റൊരു കേസിൽ ഉൾപ്പെട്ടിരുന്നതായും രേഖകൾ. ചെങ്ങളം സൗത്ത് പതിനഞ്ചിൽ പറമ്പിൽ പി.ജെ.കുഞ്ഞുമോന്റെ ( 57 ) മരണത്തിന് ഉത്തരവാദിയെന്ന് കണ്ടെത്തിയ ഓട്ടോ ഡ്രൈവർ പുത്തൻ പറമ്പിൽ പി.എം. ജോഷി മോനെതിരേയുള്ള നടപടികൾ പോലീസ് ഊർജിതമാക്കി. ജോഷിയുടെ സ്വഭാവദൂഷ്യം സംബന്ധിച്ച കാര്യങ്ങൾ സൃഹൃത്തുക്കളുമായി പങ്കു വച്ചെന്ന സംശയമാണ് കുഞ്ഞുമോനോടുള്ള വൈരാഗ്യമായി സൂചിപ്പിക്കപ്പെടുന്നത്. പ്രതി ഓടിച്ചിരുന്ന ഓട്ടോ ഇടിച്ച് […]

എടാ…പോടാ..വിളികൾ വേണ്ട! പരമാധികാരം ജനങ്ങൾക്കാണ്: ദേഷ്യമൊക്കെ സിനിമയിലേ പറ്റു: പോലീസിനെ ഓർമിപ്പിച്ച് കോടതി:

സ്വന്തം ലേഖകൻ കൊച്ചി: ജനങ്ങളോടുള്ള എടാ.. പോടാ ..നീ വിളികൾ പോലീസ് മതിയാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ജനാധിപത്യത്തിൽ ജനങ്ങളാണ് പരമാധികാരികൾ. ആരും ആരുടെയും താഴെയല്ല. കോടതി ഓർമിപ്പിച്ചു. പോലീസ് ജനങ്ങളോട് മോശമായി പെരുമാറുന്നില്ലത്ത് ഉറപ്പാക്കാർ വീണ്ടും സർക്കുലർ ഇറക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഓൺലൈനായി കോടതിയിൽ ഹാജരായ സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് ഇക്കാര്യം ഉറപ്പു നൽകി. പാലക്കാട് ആലത്തൂർ സ്റ്റേഷനിലെ എസ്ഐ അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ഇടപെട്ടാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രന്റെ നടപടി. ആരോപണ വിധേയനായ എസ്ഐ വി.ആർ. റിനീഷിനെ […]

മുപ്പത്തിയ്യായിരം രൂപയുടെ എയർപോഡ് അടച്ചുമാറ്റി; കള്ളനെ തേടിയുള്ള അന്വേഷണത്തിലാണ് പാലാ നഗരസഭ കൗണ്‍സിലർമാർ.

  പാലാ : മുപ്പത്തിയ്യായിരം രൂപയുടെ എയർപോഡ് ചൂണ്ടിയ കൂട്ടത്തിലെ കള്ളനെ തേടിയുള്ള അന്വേഷണത്തിലാണ് പാലാ നഗരസഭ കൗണ്‍സിലർമാർ.ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തിലാണ് ഒരു കത്ത് ചെയർപേഴ്‌സണ്‍ ജോസിൻ ബിനോയ്ക്ക് ലഭിച്ചത്. കത്ത് കൊടുത്തത് ഭരണപക്ഷ കൗണ്‍സിലർ ജോസ് ചീരാംകുഴി. കത്തിലെ ആവശ്യം; തന്റെ ആപ്പിള്‍ എയർപോഡ് കൗണ്‍സില്‍ ഹാളില്‍ നിന്ന് മോഷണം പോയി. അതൊരു കൗണ്‍സിലറാണ് എടുത്തതെന്ന് മനസ്സിലാകുന്നു. ആരുടെയും പേരെടുത്ത് പറഞ്ഞ് മോശക്കാരനാക്കാൻ ഉദ്ദേശിക്കുന്നില്ല.       എനിക്കെന്റെ എയർപോഡ് തിരിച്ചുകിട്ടണം. കത്ത് ചെയർപേഴ്സണ്‍ യോഗത്തില്‍ വായിച്ചു; ”എയർപോഡ് എടുത്തത് […]

‘ഒളിവിൽ പോയവനെ വെളിയിലെടുത്ത് കാഞ്ഞിരപ്പള്ളി പൊലീസ്’..!കോട്ടയം കാഞ്ഞിരപ്പള്ളിയിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് നേരെ അക്രമം;ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.

സ്വന്തം ലേഖിക കോട്ടയം:കാഞ്ഞിരപ്പള്ളി കെ.എസ്.ആർ.ടി.സി ബസ്‌ ഡ്രൈവറെ ആക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട നടക്കൽ വഞ്ചാങ്കൽ വീട്ടിൽ കയ്യാമ എന്ന് വിളിക്കുന്ന ആഷിദ് യൂസഫ് (24) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തും ചേർന്ന് ഒന്‍പതാം തീയതി വൈകുന്നേരത്തോടുകൂടി കാഞ്ഞിരപ്പള്ളി ബസ്സ്റ്റാൻഡിൽ വച്ച് കെ.എസ്.ആർ.ടി.സി ഡ്രൈവറെ ആക്രമിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി ബസ്സ്റ്റാൻഡിൽ എത്തിയ കെ.എസ്.ആർ.ടി.സി ബസ് മുൻപോട്ട് എടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രൈവറ്റ് ബസ്സുകാരുമായി വാക്കുതർക്കം ഉണ്ടാവുകയും, ഈ സമയം സ്റ്റാൻഡിൽ ഉണ്ടായിരുന്ന ആഷിദ് യൂസഫും, […]

നമ്പർ പ്ലേറ്റ് ഇല്ലാതെ മോഷ്ടിച്ച ബൈക്കുമായി കറങ്ങുന്നതിനിടയിൽ പൊലീസ് പിടിയിൽ ; പിറവം സ്വദേശിയായ യുവാവിനെ പിടികൂടിയത് കുറവിലങ്ങാട് പോലീസ്

സ്വന്തം ലേഖകൻ കുറവിലങ്ങാട്: മോഷ്ടിച്ച ബൈക്കുമായി ഉഴവൂർ ഭാഗത്ത്‌ വച്ച് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പിറവം പാഴൂർ ഭാഗത്ത് ചെറുവേലിക്കുടിയിൽ വീട്ടിൽ (ഉഴവൂർ തറക്കനാൽ ഭാഗത്ത് ഇപ്പോൾ താമസം) ജിതീഷ് (21) എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയോടുകൂടി പോലീസ് രാത്രികാല വാഹന പരിശോധന നടത്തുന്നതിനിടയില്‍ ഉഴവൂർ ഭാഗത്ത് വച്ച് നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കാത്ത ബൈക്കുമായി എത്തിയ ഇയാളെ കുറവിലങ്ങാട് പോലീസ് പിടികൂടുകയായിരുന്നു. തുടർന്ന് പോലീസിന്റെ ചോദ്യം ചെയ്യലിൽ ഈ ബൈക്ക് നാലാം തീയതി താനും, സുഹൃത്തും ചേർന്ന് ഉഴവൂർ […]

‘മദ്യപിക്കുന്നതിനായി വീട്ടിൽ അതിക്രമിച്ചു കയറി വെള്ളവും, ഗ്ലാസും ചോദിച്ചു’. നൽകാത്തതിനെ തുടർന്ന് വീട്ടമ്മയ്ക്ക് നേരെ കത്തി വീശി കൊലപ്പെടുത്താൻ ശ്രമിച്ച കേസ് ;രണ്ട് യുവാക്കൾ മണിമല പോലീസിന്റെ പിടിയിൽ

മണിമല: വീട്ടമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മണിമല കരിക്കാട്ടൂർ, വാറുകുന്ന് ഭാഗത്ത് മുത്തേടത്ത് വീട്ടിൽ സന്ദീപ് എം.തോമസ് (33), ഇയാളുടെ സഹോദരൻ സന്ദു എം.തോമസ് (35) എന്നിവരെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്.   ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞദിവസം മണിമല സ്വദേശിനിയായ വീട്ടമ്മയുടെ  വീട്ടിൽ അതിക്രമിച്ചു കയറി   മദ്യപിക്കുന്നതിനായി വീട്ടമ്മയോട് വെള്ളവും, ഗ്ലാസും ചോദിക്കുകയും എന്നാൽ  വീട്ടമ്മ  ഇത് നൽകാതിരുന്നതിനെ തുടർന്ന് ഇവർ വീട്ടമ്മയ്ക്ക്  നേരെ കത്തി വീശുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.   തുടർന്ന് ഇരുവരും […]