തോട്ടിലെ കലക്ക വെള്ളത്തിൽ പ്രാണനുവേണ്ടി പിടയുന്ന പട്ടിക്കുട്ടിയെ കണ്ടപ്പോൾ ആറാം ക്ലാസുകാരൻ എടുത്തു ചാടി: പിന്നെ സംഭവിച്ചത് ഇങ്ങനെ:  കോട്ടയം കുമരകത്തു നിന്ന് കൗതുകമുണർത്തുന്ന വാർത്ത

തോട്ടിലെ കലക്ക വെള്ളത്തിൽ പ്രാണനുവേണ്ടി പിടയുന്ന പട്ടിക്കുട്ടിയെ കണ്ടപ്പോൾ ആറാം ക്ലാസുകാരൻ എടുത്തു ചാടി: പിന്നെ സംഭവിച്ചത് ഇങ്ങനെ:  കോട്ടയം കുമരകത്തു നിന്ന് കൗതുകമുണർത്തുന്ന വാർത്ത

 

സ്വന്തം ലേഖകൾ
കുമരകം: പട്ടിക്കുട്ടിയായാലും ജീവന്റെ വില തിരിച്ചറിഞവനാണ് ജോയൽ എന്ന ആറാം ക്ലാസ് വിദ്യാർത്ഥി. സ്കൂൾ വിട്ട് വീട്ടിലേക്ക്പോകുമ്പോഴാണ് ആ കാഴ്ച ജോയലിനെ വേദനിപ്പിച്ചത്. തോട്ടിലെ കലക്ക വെള്ളത്തിൽ ഒരു പട്ടിക്കുട്ടി ജീവനു വേണ്ടി പൊരുതുന്നു. വഴിയാത്രക്കാർ കാഴ്ചക്കാരായി നിന്നപ്പോൾ ജോയൽ തന്റെ ഷർട്ട് ഊരിയിട്ട ശേഷം തോട്ടിലേക്കു ചാടി. നീന്തി ചെന്ന് പട്ടിക്കുട്ടിയെ കൈയിലെടുത്ത് മറുകരയ്ക്ക് നീന്തി. കരയിൽ എത്തിച്ചപട്ടിക്കുട്ടിയെ തലോടി ശരീരത്തിലെ നനവ് നീക്കി സുരക്ഷിതമായി വിട്ട ശേഷമാണ് ജോയൽ വീട്ടിലേക്ക് പോയത്.

കുമരകം നാലാം വാർഡിൽ തച്ചാറക്കാവ് വീട്ടിൽ ബെറ്റിയുടേയും കവിതയുടേയും മകനാണ് ജോയൽ. ജോയലിന്റെ രക്ഷാപ്രവർത്തനം അറിഞ്ഞ് സ്കൂൾ പിടി എ യുടെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി ചേർന്ന് അഭിനന്ദിച്ച കുമരകം ഗവ. വി.എച്ച്.എസ്സ്.എസ്സ്. ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ജേയൽ.

സ്കൂൾ പ്രിൻസിപ്പാൾ ബിയാട്രീസ് മേരി പി.എക്സ്, പ്രധാന അധ്യാപിക സുനിത പി.എം, എച്ച്.എസ്.എസ്.റ്റി ശ്രീകുമാർ, പി.റ്റി.എ പ്രസിഡൻ്റ് വി.എസ്. സുഗേഷ്, പി.റ്റി.എ അംഗങ്ങളായ സാബു ശാന്തി, എം.പി.റ്റി.എ പ്രസിഡൻ്റ് ആഷ്ലി തങ്കച്ചൻ എന്നിവർഅനുമോദന യോഗത്തിൽ സംസാരിച്ചു. ജോയൽ നമുക്കെല്ലാം മാതൃകയാണ് എന്നും ജീവൻ്റെ വില എല്ലാ ജീവികൾക്കും ഒരു പോലെയാണെന്നും ജോയൽ നമുക്ക് കാണിച്ചു തരികയാണ് ചെയ്തതെന്നും പ്രധാന അധ്യാപിക സുനിത ടീച്ചറും പി.റ്റി.എ പ്രസിഡൻ്റ് വി.എസ് സുഗേഷും അഭിപ്രായപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group