കുമരകം പഞ്ചായത്തിലെ വഴിയോര കച്ചവടക്കാർക്ക് കുട വിതരണം നടത്തി

  കുമരകം : കുമരകം പഞ്ചായത്തിലെ വഴിയോര കച്ചവടക്കാർക്കും ലോട്ടറി വില്പനക്കാർക്കും കുട നൽകുന്ന പദ്ധതിക്ക് തുടക്കമായി. കോട്ടയം വാസൻ ഐ കെയർ ആശുപത്രിയുടെ കോർപ്പറേറ്റ് സാേഷ്യൽ റെസ്പാേൺസിബിലിറ്റിയുടെ ഭാഗമായി നടത്തുന്ന പദ്ധതി ഇന്ന് കുമരകം പഞ്ചായത്ത് ഓഫിസിൽ വെച്ച് സി.ഡി.എസ് ചെയർ പേഴ്സൺ ഉഷാ സലി കുടുംബശ്രീ സ്റ്റാളിന് നൽകിയാണ് തുടക്കം കുറിച്ചത്.     പഞ്ചായത്ത് അംഗം പി.ഐ എബ്രഹാം,രെജിത, വാസൻ ഐകെയർ സെൻ്റർ ഹെഡ് മാത്യു തോമസ്, പി.ആർ.ഒ സൂരജ്, ഫിലിപ്പ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

കുമരകം പഞ്ചായത്തിലെ വഴിയോര കച്ചവടക്കാർക്ക് കുട വിതരണം നടത്തി

  കുമരകം പഞ്ചായത്തിലെ വഴിയോര കച്ചവടക്കാർക്കും ലോട്ടറി വില്പനക്കാർക്കും കുട നൽകുന്ന പദ്ധതിക്ക് തുടക്കമായി. കോട്ടയം വാസൻ ഐ കെയർ ആശുപത്രിയുടെ കോർപ്പറേറ്റ് സാേഷ്യൽ റെസ്പാേൺസിബിലിറ്റിയുടെ ഭാഗമായി നടത്തുന്ന പദ്ധതി ഇന്ന് കുമരകം പഞ്ചായത്ത് ഓഫിസിൽ വെച്ച് സി.ഡി.എസ് ചെയർ പേഴ്സൺ ഉഷാ സലി കുടുംബശ്രീ സ്റ്റാളിന് നൽകിയാണ് തുടക്കം കുറിച്ചത്.   പഞ്ചായത്ത് അംഗം പി.ഐ എബ്രഹാം,രെജിത, വാസൻ ഐകെയർ സെൻ്റർ ഹെഡ് മാത്യു തോമസ്, പി.ആർ.ഒ സൂരജ്, ഫിലിപ്പ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

അനാഥാലയത്തില്‍ നിന്നായാലും ഒരു പെണ്‍കുട്ടിയെ കണ്ടെത്തി വിവാഹം നടത്തി തരണം ; 12 സെന്റ് സ്ഥലവും വീടുമുണ്ട് ; ആവശ്യവുമായി യുവാവ് പോലീസ് സ്റ്റേഷനില്‍ ;പൊലീസിന്റെ സഹായത്താൽ വിവാഹം നടക്കുമെന്നുള്ള പ്രതീക്ഷയിൽ 32കാരൻ

സ്വന്തം ലേഖകൻ കൊല്ലം: 12 സെന്റ് സ്ഥലവും വീടുമുളള തനിക്ക് ഒരു വിവാഹം ശരിയാക്കിത്തരണമെന്ന പരാതിയുമായി യുവാവ് പൊലീസ് സ്റ്റേഷനില്‍. കൊല്ലം മണ്ണൂർ ഉണ്ണിക്കുന്നിൻപുറം മൂകുളുവിള വീട്ടില്‍ ഭിന്നശേഷിക്കാരനായ അനില്‍ ജോണ്‍ ആണ് കൊല്ലം കടയ്ക്കല്‍ പൊലീസില്‍ പരാതി നല്‍കിയത്. ആദ്യമായാണ് ഒരു യുവാവ് തനിക്ക് അനാഥാലയത്തില്‍ നിന്നായാലും ഒരു പെണ്‍കുട്ടിയെ കണ്ടെത്തി വിവാഹം നടത്തി തരണമെന്ന് ആവശ്യപ്പെട്ട് പോലീസിന് മുന്നിലേക്ക് പരാതിയുമായി എത്തിയത്. പരാതികാരനായ അനില്‍ ജോണിന്റെ മാതാപിതാക്കള്‍ മരിച്ചുപോയതിനെ തുടർന്ന് അനില്‍ ജോണ്‍ ഒറ്റക്കാണ് താമസിക്കുന്നത്. ഒരു കണ്ണിന് ചെറിയ കാഴ്ചക്കുറവുള്ള […]

മള്ളിയൂർ ശങ്കസ്മൃതി പുരസ്കാരം 2024 ബദരിനാഥ് റാവൽജിക്ക് 

  മള്ളിയൂർ ശങ്കരസ്മൃതി പുരസ്കാരം ബദരിനാഥ് മുഖ്യ പുരോഹിതനായ റാവൽജിക്ക്. മള്ളിയൂർ ജയന്തിയോടനുബന്ധിച്ച് വർഷം തോറും നൽകിവരുന്ന ശങ്കരസ്മൃതി പുരസ്കാരം ഇത്തവണ ബദരിനാഥ് റാവൽജി H.H ശ്രീ. ഈശ്വരപ്രസാദ് നമ്പൂതൂരിക്ക് നൽകും. അനുഷ്ഠാനത്തിൽ ഉള്ള ശ്രദ്ധയും, ധർമ്മാചരണത്തിൽ പുലർത്തുന്ന നിഷ്കർഷയും ആത്മീയ സേവന രംഗത്തുള്ള ദീർഘ പരിചയവും കണക്കിലെടുത്താണ് പുരസ്കാരം. ഒരു ലക്ഷം രൂപയും, ഫലകവും പ്രശസ്തിപത്രവും എന്നിവയാണ് പുരസ്കാരത്തിൽ അടങ്ങിയിരിക്കുന്നത്.         ഇതോടൊപ്പം കലാ സപര്യക്കുള്ള മള്ളിയൂർ ഗണേശ പുരസ്കാരത്തിന് സംഗീതവിദ്വാൻ ശ്രീ. ആയാംകുടി മണി അർഹനായി. 10,001 […]

കെ. ബാബു അനുഭവിക്കുന്നത് കെ.എം മാണിയെ ചതിച്ചതിനുള്ള വിധി : സിറിയക് ചാഴികാടൻ

സ്വന്തം ലേഖകൻ കോട്ടയം : ഇ.ഡി സ്വത്ത് കണ്ടെത്തിയതിലൂടെ കെ.ബാബു നേരിടുന്നത് കെ.എം മാണിയെ ചതിച്ചതിനുള്ള വിധിയാണെന്ന് യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡൻ്റ് സിറിയക് ചാഴികാടൻ. മുൻ മന്ത്രി കെ. ബാബുവിൻ്റെ 25 ലക്ഷത്തിൻ്റെ സ്വത്ത് കണ്ട് കെട്ടിയ ഇഡി നടപടിയിൽ പ്രതികരിക്കുകയായിരുന്നു സിറിയക് ചാഴികാടൻ. ബാർ കോഴക്കേസിൽ മന്ത്രി ആയിരുന്ന കാലത്ത് കെ.എം മാണിയെ ചതിച്ചതിനുള്ള പ്രതിഫലം കൈപ്പറ്റിയ ആളാണ് ആളാണ് കെ. ബാബു. ആ ചതിയ്ക്കുള്ള പ്രതിഫലമാണ് ഇപ്പോൾ ഇ.ഡി കണ്ട് കെട്ടിയിരിക്കുന്നത്. ബാർ കോഴക്കേസിൽ കെ.എം മാണിയെ ചതിച്ചത് […]

കോട്ടയം ജില്ലയിൽ നാളെ (01/02/2024)കുറിച്ചി,നാട്ടകം, മീനടം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (01/02/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള ഉദയ ട്രാൻസ്‌ഫോർമറി ൽ നാളെ (1/1/24) രാവിലെ 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന ദിവാൻ പുരം ബി.എസ്സ്.എൻ എൽ, പേർച്ച് വെട്ടുകുഴി,ശിവാസ് എന്നീ ട്രാൻസ് ഫോർമറു കളിൽ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കിഴക്കേടത്ത് പടി ട്രാൻസ്ഫോമറിൽ […]

കോട്ടയം ചുങ്കത്ത് പാലത്തില്‍ നിന്ന് മീനച്ചിലാറ്റിലേക്ക് ചാടിയ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി ; അഗ്നിശമന സേനയുടെ സ്‌കൂബാ ടീം നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്

സ്വന്തം ലേഖകൻ കോട്ടയം: ചുങ്കം പാലത്തില്‍ നിന്ന് മീനച്ചിലാറ്റിലേക്ക് ചാടിയ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച വൈകിട്ട് 6.30ഓടെയാണ് സംഭവം. തമിഴ്‌നാട് സ്വദേശിയും പനച്ചിക്കാട്, കണിയാമ്മല സരസ്വതിഭവനില്‍ താമസിക്കുന്ന ത്യാഗു (55) ആണ് മരിച്ചത്. അഗ്നിശമന സേനയുടെ സ്‌കൂബാ ടീം നടത്തിയ തെരച്ചിലില്‍ പാലത്തിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ബാഗില്‍ നിന്ന് ലഭിച്ച കാര്‍ഡില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. മൃതദേഹം കോട്ടയം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കോട്ടയം വെസ്റ്റ് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

കേബിള്‍ ടിവി മേഖലയെ തകര്‍ക്കുന്ന കെഎസ്ഇബി നിലപാടിനെതിരെ കരിദിനാചരണവുമായി കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍

  പൊൻകുന്നം: സിഒഎ കോട്ടയം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെഎസ്ഇബി പൊന്‍കുന്നം ഡിവിഷണല്‍ ഓഫീസിലേയ്ക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. പ്രതിഷേധ സമരം കോട്ടയം ജില്ല പഞ്ചായ ത്തംഗം ശുഭേഷ് സുധാകരന്‍ ഉദ്ഘാടനം ചെയ്തു.   കേബിള്‍ ടിവി മേഖലയെ തകര്‍ക്കുന്ന കെഎസ്ഇബി നിലപാടിനെതിരെ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കരിദിനം ആചരിച്ചത്. എല്ലാ ജില്ലകള്‍ കേന്ദ്രീകരിച്ചും പ്രതിഷേധ സമരം നടന്നു. സിഒഎ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെഎസ്ഇബി പൊന്‍കുന്നം ഡിവിഷണല്‍ ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധ സമരം കോട്ടയം […]

കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി സൗഹൃദ സദസ്സ് സംഘടിപ്പിച്ചു

  പാലാ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി പാലായിൽ കോൺഗ്രസ് സൗഹൃദ സദസ്സ് സംഘടിപ്പിച്ചു. കോൺഗ്രസിന്റെ മുതിർന്ന നേതാക്കളും പഴയകാല പ്രവർത്തകരും സദസ്സിൽ പങ്കെടുത്തു. കെപിസിസി എക്സിക്യൂട്ടീവ് അംഗം ജാന്‍സ് കുന്നപ്പള്ളി ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് തോമസുകുട്ടി നെച്ചിക്കാട്ട് അധ്യക്ഷത വഹിച്ചു. കോൺഗ്രസിനെ ശക്തിപ്പെടുത്തേണ്ടത് ഇന്ന് ഈ രാജ്യത്തിന്റെ ആവശ്യമാണ് എന്ന് ജാൻസ് കുന്നപ്പള്ളി പറഞ്ഞു വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപേ പാർട്ടിയെ അടിത്തട്ടിൽ ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.   യോഗത്തിൽ എ കെ ചന്ദ്രമോഹൻ, ചാക്കോ തോമസ്, ആർ […]

കോട്ടയം ജില്ലാ പോലീസ് മേധാവിയടക്കം മൂന്നുപേർക്ക് ജില്ലയിൽ നിന്നും ബാഡ്ജ് ഓഫ് ഹോണർ ; മികച്ച ക്രമസമാധാനപാലനത്തിന് കെ.കാർത്തിക് ഐ.പി.എസും സൈബർ കേസുകളിലെ അന്വേഷണ മികവിന് ജഗദീഷ് വി.ആറും ജോലിയിലെ മികവിന് ശ്രീജിത്ത് എ. എസും അർഹനായി

സ്വന്തം ലേഖകൻ കോട്ടയം ജില്ലാ പോലീസ് മേധാവിയടക്കം മൂന്നുപേർ ജില്ലയിൽ നിന്നും ഈ വർഷം സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണറിന് അർഹരായി. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐപിഎസ്, ജഗദീഷ് വി.ആർ (എസ്.എച്ച്.ഓ സൈബർ സ്റ്റേഷൻ), ശ്രീജിത്ത് എ.എസ് (സീനിയർ സിവിൽ പോലീസ് ഓഫീസർ ലീഗൽ സെൽ) എന്നിവർക്കാണ് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ ലഭിച്ചത്. ജില്ലയിലെ മികച്ച ക്രമസമാധാനപാലനത്തിനാണ് കെ.കാർത്തിക് ഐ.പി.എസ്സിനെ പുരസ്കാരത്തിന് അർഹനാക്കിയത്. സൈബർ കേസുകളിലെ അന്വേഷണ മികവിന് ജഗദീഷ് വി.ആറും, ജോലിയിലെ മികവിന് ശ്രീജിത്ത് […]