പരിശീലനം പൂർത്തീകരിച്ച് കുമരകം ഗവൺമെന്റ് വിഎച്ച്എസ്ഇ അഗ്രികൾച്ചർ കുട്ടികൾ

സ്വന്തം ലേഖകൻ കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ രണ്ടാം വർഷ ഓർഗാനിക് ഗ്രോവെർ (അഗ്രികൾച്ചർ) വിദ്യാർത്ഥികൾ ക്ക്‌ ജൈവകൃഷി പരിശീലനം ലഭിച്ചു. ജൈവ കൃഷി രീതികളും അതിന്റെ പ്രായോഗിക തലങ്ങളും നേരിട്ട് പരിചയിച്ചറിഞ്ഞു മനസ്സിലാക്കുന്നതിനു ഇതിലൂടെ സാധിച്ചു . വ്യാവസായിക ജൈവകൃഷിരീതികൾ, ഓർഗാനിക് സർട്ടിഫിക്കേഷൻ, രോഗ കീട നിയന്ത്രണ രീതികൾ, മാർക്കറ്റിംഗ് തുടങ്ങി നിരവധി വിഷയങ്ങളിൽ പ്രായോഗിക പരിജ്ഞാനം ലഭിക്കുകയുണ്ടായി. കുമരകത്തെ ആർ എ ആർ എസ് കേന്ദ്രത്തിലായിരുന്നു പരിശീലനം. ഡോ. റസിയ ഫാത്തിമയുടെ നേതൃത്വത്തിൽ ഒരാഴ്ച നീണ്ട പരിശീലന പരിപാടിയായിരുന്നു […]

കോട്ടയം മാന്നാനം കുമാരപുരം ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തിരുഃ വിഗ്രഹ പ്രതിഷ്ഠയും ക്ഷേത്ര സമർപ്പണവും നാളെ ; ക്ഷേത്രസമർപ്പണ സമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉത്ഘാടനം ചെയ്യും 

സ്വന്തം ലേഖകൻ  കോട്ടയം: മാന്നാനം കുമാരപുരം ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠയും ക്ഷേത്രസമർപ്പണവും 21 ഞായറാഴ്ച 10.30നും 11 .30 നും മധ്യേ നടക്കും. ക്ഷേത്ര താന്ത്രികാചാര്യൻ കോത്തല കെ.വി.വിശ്വനാഥൻ തന്ത്രി ‘ തന്ത്രിമാരായ വടയാർ സുമോദ് തന്ത്രി ‘ ചേർത്തല സത്യരാജൻ തന്ത്രി ‘സുനിൽശാന്തി’ മേൽശാന്തിമാരായ വിഷ്ണു .സനീഷ് തുടങ്ങിയവർ കാർമ്മികത്വം വഹിക്കും. 3.30 ന് ക്ഷേത്രസമർപ്പണ സമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉത്ഘാടനം ചെയ്യു.കോട്ടയം എസ്.എൻ.ഡി.പി.യൂണിയൻ പ്രസിഡൻ്റ് എം. മധു അദ്ധ്യക്ഷത വഹിക്കും’ കോട്ടയം യൂണിയൻ സെക്രട്ടറിആർ.രാജീവ് ക്ഷേത്രം തന്ത്രി വടയാർ സുമോദ് […]

കോട്ടയം ജില്ലയിൽ ലഹരിവസ്തുക്കളുടെ ഉപയോഗവും വില്പനയും തടയൽ ; സ്പെഷ്യൽ ഡ്രൈവ് നടത്തി ; ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ ഡി.വൈ.എസ്.പി മാരെയും എസ്.എച്ച്.ഓ മാരെയും പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു പരിശോധന

സ്വന്തം ലേഖകൻ കോട്ടയം ജില്ലയിൽ ലഹരിവസ്തുക്കളുടെ ഉപയോഗവും വില്പനയും തടയുന്നതിന്റെ ഭാഗമായും, കൂടാതെ വാറണ്ട് കേസിൽ ഒളിവിൽ കഴിയുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗവുമായും  ജില്ലയിൽ ഉടനീളം പോലീസ് വ്യാപക പരിശോധന നടത്തി. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ ഡി.വൈ.എസ്.പി മാരെയും എസ്.എച്ച്.ഓ മാരെയും പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു പരിശോധന. ഈ പരിശോധനയിൽ എൻ.ഡി.പി.എസ് ആക്ട് പ്രകാരം 6 കേസും,അബ്കാരി ആക്ട് പ്രകാരം 58 കേസും കോട്പ ആക്ട് പ്രകാരം 40 കേസും കൂടാതെ മദ്യപിച്ചും, അലക്ഷ്യമായും വാഹനമോടിച്ചതിന് 118 കേസുകളും […]

ആർപ്പൂക്കര ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡൻറ്സ് പൊലീസ് കേഡറ്റുകളുടെ പാസിങ് ഔട്ട് പൂർത്തിയാക്കി; പരേഡിന് സല്യൂട്ട് സ്വീകരിച്ചത് എസ് ഐ മനോജ് കെ

സ്വന്തം ലേഖകൻ ആർപ്പൂക്കര ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡൻറ്സ് പൊലീസ് കേഡറ്റുകളുടെ പാസിങ് ഔട്ട് പൂർത്തിയാക്കി. പരേഡിന് സല്യൂട്ട് സ്വീകരിച്ചത് ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ എസ് ഐ മനോജ് കെയാണ്. രണ്ട് വർഷത്തെ പ്രയക്നത്തിന് ശേഷമാണ് ഇന്ന് പാസിങ് ഔട്ട് പൂർത്തീകരിച്ചത്. സല്യൂട്ട് സ്വീകരിക്കുന്നതിന് നേതൃത്വം നൽകിയത് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ഐപിഎസിൻ്റെ നേതൃത്വത്തിൽ ഗാന്ധിനഗർ എസ്എച്ച്ഒ ഷിജി എസ് പി സി അസിസ്റ്റന്റ് നോഡൽ ഓഫീസർ ജയകുമാർ, പഞ്ചായത്ത് പ്രസിഡന്റ് അഞ്ചു മനോജ്, സ്കൂൾ ഹെഡ്മാസ്റ്റർ, വാർഡ് മെമ്പർ […]

വീട്ടിൽ വ്യാജവാറ്റ് നടത്തിയ തോട്ടയ്ക്കാട് സ്വദേശിയെ വാകത്താനം പോലീസ് അറസ്റ്റ് ചെയ്തു ; ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന 

സ്വന്തം ലേഖകൻ  വാകത്താനം: വീട്ടിൽ വ്യാജവാറ്റ് നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തോട്ടയ്ക്കാട് നെടുമറ്റം ഭാഗത്ത് മരുതൂർ വീട്ടിൽ ശ്യാം രാജ് (39) എന്നയാളെയാണ് വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ വീട്ടിൽ വ്യാജവാറ്റ് നടത്തുന്നതായി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വാകത്താനം പോലീസ് നടത്തിയ പരിശോധനയിലാണ് വ്യാജവാറ്റ് നിർമിക്കാൻ ഉപയോഗിക്കുന്ന കോടയും മറ്റു അനുബന്ധ ഉപകരണങ്ങളുമായി പോലീസ് ഇയാളെ പിടികൂടുന്നത്. ഇയാളുടെ വീടിനു സമീപമുള്ള ബാത്റൂമിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൂന്നു ബാരൽ കോട കണ്ടെത്തിയത്. […]

20 കിലോ വരുന്ന റബർ ഷീറ്റുകളും 15 കിലോയോളമുള്ള ഒട്ടുപാലും മോഷ്ടിച്ച് കടന്നു കളഞ്ഞു ; കേസിൽ രണ്ടുപേരെ കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തു 

സ്വന്തം ലേഖകൻ  കറുകച്ചാൽ : റബ്ബർ ഷീറ്റും, ഒട്ടുപാലും മോഷ്ടിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നെടുംകുന്നം നെടുംകുഴി ഭാഗത്ത് ആഴാംചിറയിൽ വീട്ടിൽ അഖില്‍ എം.കെ (24), മാടപ്പള്ളി മാമ്മുട് ചെന്നാമറ്റം ഭാഗത്ത് പേഴത്തോലിൽ വീട്ടിൽ രാഹുൽ എന്ന് വിളിക്കുന്ന കൃഷ്ണകുമാർ രാമകൃഷ്ണൻ (25) എന്നിവരെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞ ദിവസം രാത്രി ചമ്പക്കര ഭാഗത്ത് റബർ ഷീറ്റ് ഉണക്കി സൂക്ഷിക്കുന്ന ഷെഡിന്റെ മേൽക്കൂര പൊളിച്ച് അകത്തുകയറി ഇവിടെ സൂക്ഷിച്ചിരുന്ന 20 കിലോ വരുന്ന റബർ ഷീറ്റുകളും 15 […]

പെണ്ണൊരുമ്പെട്ടാൽ.? ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിൻ്റെ വൈരാഗ്യം തീർത്തത് കയറി പിടിച്ചെന്ന് വ്യാജ പരാതി നൽകി; തേർഡ് ഐ ന്യൂസ് എഡിറ്റർക്കെതിരെ പിരിച്ചുവിട്ട ജിവനക്കാരിയുടെ വ്യാജപീഡന പരാതി; പിന്നിൽ തേർഡ് ഐ ന്യൂസിൻ്റെ വളർച്ചയെ ഭയക്കുന്നവർ; നിയമപരമായി നേരിടുമെന്ന് മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ.

കോട്ടയം : ജോലിയിൽ തുടർച്ചയായി വീഴ്ച വരുത്തിയതിനേ തുടർന്ന് ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിൻ്റെ വൈരാഗ്യം തീർത്തത് കയറി പിടിച്ചെന്ന് വ്യാജ പരാതി നൽകി. തേർഡ് ഐ ന്യൂസിൽ ക്ലറിക്കൽ തസ്തികയിൽ ജോലി ചെയ്ത മധ്യവയസ്കയായ സ്ത്രീയെയാണ് കൃത്യമായി ജോലി ചെയ്യാത്തതിനേ തുടർന്ന് മാനേജ്മെൻ്റ് പിരിച്ചുവിട്ടത്. 2023 ഡിസംബർ 13 ന് ജോലിക്ക് കയറിയ ഇവർ 2024 ജനുവരി 06 വരെ ജോലി ചെയ്തു. ആകെ 23 ദിവസം മാത്രമാണ് ഇവർ തേർഡ് ഐ യിൽ ജോലി ചെയ്തത്. ഇതിനിടെ 2023 ഡിസംബർ 24 ന് […]

ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന കഞ്ചാവ് കേസിലെ പ്രതി വർഷങ്ങൾക്ക് ശേഷം എരുമേലി പോലീസിന്റെ പിടിയിൽ ; ജില്ലാ പോലീസ് മേധാവി കെ.കാർത്തികിന്റെ നിർദേശത്തെ തുടർന്നാണ് നടപടി 

സ്വന്തം ലേഖകൻ  എരുമേലി: ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞുവന്നിരുന്ന കഞ്ചാവ് കേസിലെ പ്രതിയെ വർഷങ്ങൾക്ക് ശേഷം പോലീസ് പിടികൂടി. ഇടുക്കി കരുണാപുരം, ചേറ്റുകുഴി ഭാഗത്ത് വട്ടോളിൽ വീട്ടിൽ സഞ്ജു വർഗീസ് (33) എന്നയാളെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ 2013 ഡിസംബർ 23 ആം തീയതി എരുമേലി പേട്ടകവല ഭാഗത്ത് വെച്ച് വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ ഒളിവിൽ പോവുകയും ചെയ്തു. ഇത്തരത്തിൽ കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞു വരുന്നവരെ പിടികൂടുന്നതിനായി […]

പുതുശ്ശേരിയിൽ 1.90 കോടി രൂപയുടെ കുഴൽപ്പണം പിടികൂടി ; രണ്ട് പേർ കസബ പോലീസിൻ്റെ പിടിയിൽ

  പാലക്കാട് : കസബ പൊലീസ് സ്റ്റേഷൻ പരിധിയിൽ കുരുടിക്കാട് 20/1/ 24 തിയതി കാലത്ത് വാഹന പരിശോധനയിൽ സംശയം തോന്നിയ ഹോണ്ട ജാസ് കാറിനെ തടഞ്ഞ സമയം നിർത്താതെ പോയ കാറിനെ പിന്തുടർന്ന് പിടികൂടി. കടുങ്ങാപുരം അങ്ങാടിപ്പുറം മലപ്പുറം സ്വദേശിയായ മുഹമ്മദ് കുട്ടി വയസ് 41,പുത്തനങ്ങാടി മലപ്പുറം സ്വദേശി മുഹമ്മദ് നിസ്സാർ വയസ് 36, എന്നിവരെയാണ് കസബ പൊലീസ് പിടികൂടിയത്.   കേരള അതിർത്തികളിൽ കൂടി പലതരത്തിൽ കുഴൽപ്പണം കടത്തുന്നു എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കസബ പൊലീസ് നടത്തിയ പരിശോധനയിലാണ് വൻ കുഴൽപ്പണം […]

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹ നടപടികൾക്കെതിരെ കേരള കോൺഗ്രസ് ജേക്കബ് കോട്ടയത്ത് സത്യഗ്രഹ സമരം സംഘടിപ്പിച്ചു: അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു:

സ്വന്തം ലേഖകൻ കോട്ടയം: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹ നടപടികൾക്കെതിരെ കേരള കോൺഗ്രസ് ജേക്കബ് നേതൃത്വത്തിൽ ഗാന്ധി സ്ക്വയറിൽ സത്യഗൃഹ സമരം സംഘടിപ്പിച്ചു സത്യഗ്രഹ സമരം പാർട്ടി ലീഡർ അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. പ്രതിഷേധ സമരങ്ങളിൽ നിന്ന് സർക്കാർ ഒളിച്ചോടുകയാണെന്ന് അനൂപ് ജേക്കബ് പറഞ്ഞു. പാർട്ടി ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ , വൈസ് ചെയർമാൻ ബാബു വലിയ വീടൻ ,ജില്ലാ പ്രസിഡൻറ് ടോമി വേദഗിരി തുടങ്ങിയവർ സംസാരിച്ചു