ഗസ്റ്റ് ലക്ചററായ കത്തോലിക്ക പുരോഹിതൻ തന്റെ വിദ്യാർഥിനിയുമായി ഒളിച്ചോടി വിവാഹിതനായി. പുരോഹിതനെ സഭ പുറത്താക്കി: വൈദിക പട്ടം തിരിച്ചെടുത്തു..

ഗസ്റ്റ് ലക്ചററായ കത്തോലിക്ക പുരോഹിതൻ തന്റെ വിദ്യാർഥിനിയുമായി ഒളിച്ചോടി വിവാഹിതനായി. പുരോഹിതനെ സഭ പുറത്താക്കി: വൈദിക പട്ടം തിരിച്ചെടുത്തു..

 

സ്വന്തം ലേഖകൻ
അലബാമ: ഗസ്റ്റ് ലക്ചററായ കത്തോലിക്ക പുരോഹിതൻ തന്റെ വിദ്യാർഥിനിയുമായി ഒളിച്ചോടി വിവാഹിതനായി.സംഭവം അറിഞ്ഞ യുടൻ പുരോഹിതനെ സഭ പുറത്താക്കി . അലബാമയിലെ മൊബൈലിലാണ് സംഭവം. അലക്സ് ക്രോ എന്ന 30കാരനായ പുരോഹിതനാണ് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് 18കാരിയുമായി ഒളിച്ചോടി വിവാഹിതനായത്. ആറ് മാസത്തോളമായി ഇയാളുമായി ബന്ധപ്പെടാനുള്ള ശ്രമം പരാജയപ്പെട്ടതിന് പിന്നാലെയാണ് സഭാ നേതൃത്വം അലക്സ് ക്രോയുടെ വൈദിക പട്ടം തിരിച്ചെടുത്തത്.അതിരൂപതയുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് വൈദികനെ പൗരോഹിത്യത്തില്‍ നിന്ന് പുറത്താക്കിയത്.

സഭയുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളില്‍ നിന്നും ഇയാളെ നീക്കിയതായി ഫ്രാന്‍സിസ് മാര്‍പാപ്പ സഭാ നേതൃത്വത്തെ അറിയിച്ചു. വൈദികപട്ടം ഉപേക്ഷിക്കാനായി അലക്സ് തന്നെ മുന്നോട്ട് വരികയായിരുന്നുവെന്നാണ് സഭ വിശദമാക്കുന്നത്. വൈദികന്‍ ഗസ്റ്റ് ലക്ചറായിരുന്ന സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിനിയേയാണ് ഇയാള്‍ വിവാഹം ചെയ്തത്. 2023 ജൂലൈയിലായിരുന്നു ഇത്. വാലന്റൈന്‍ ദിനത്തില്‍ വൈദികനെഴുതിയ കത്ത് പുറത്തായതിന് പിന്നാലെയാണ് ഇവര്‍ തമ്മിലുള്ള ബന്ധം പുറത്തായത്. 2021ലാണ് അലക്സ് വൈദിക പട്ടം സ്വീകരിച്ചത്. തിയോളജി വിദഗ്ധനായ പുരോഹിതന്‍ ബാധ ഒഴിപ്പിക്കല്‍ നടപടികളില്‍ വിദഗ്ധനായിരുന്നു.

. വൈദികനെ പുറത്താക്കിക്കൊണ്ടുള്ള അറിയിപ്പ് അടക്കമുള്ളവ സഭാ നേതൃത്വം തന്നെ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സമാനമായ മറ്റൊരു സംഭവത്തില്‍ മിസോറിയില്‍ കുമ്പസാരിപ്പിക്കുന്നതിനിടെ യുവതിയെ പീഡിപ്പിച്ച വൈദികനെതിരെ സഭാ കടുത്ത നടപടികള്‍ സ്വീകരിച്ചത് അടുത്തിടെയാണ്. സാമ്പത്തിക തിരിമ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group