കോട്ടയം പാറമ്പുഴ ബത്‌ലഹേം പള്ളിയുടെ കപ്പേളയിൽ നേർച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം ; പിന്നിൽ സാമൂഹിക വിരുദ്ധരെന്ന് സംശയം; ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി

കോട്ടയം പാറമ്പുഴ ബത്‌ലഹേം പള്ളിയുടെ കപ്പേളയിൽ നേർച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം ; പിന്നിൽ സാമൂഹിക വിരുദ്ധരെന്ന് സംശയം; ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി

സ്വന്തം ലേഖകൻ

കോട്ടയം: പാറമ്പുഴ ബത്ലഹേം പള്ളിയുടെ കപ്പേളയിൽ നേർച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം. സാമൂഹിക വിരുദ്ധരാണ് മോഷണത്തിന് പിന്നിലെന്ന് സംശയം.

കഴിഞ്ഞ ദിവസമായിരുന്നു പള്ളി പെരുന്നാൾ സമാപിച്ചത്. അതിന് ശേഷം നേർച്ചപ്പെട്ടി തുറന്നിരുന്നില്ല. ഇത് മനസിലാക്കിയ സാമൂഹിക വിരുദ്ധ സംഘമാണ് നേർച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം നടത്തിയതെന്ന് പള്ളി അധികൃതർ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവുമായി ബന്ധപ്പെട്ട് ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി.