നവോത്ഥാന പദയാത്ര വെള്ളിയാഴ്ച

സ്വന്തം ലേഖകൻ അയർക്കുന്നം: കോൺഗ്രസ് അയർക്കുന്നം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നവോത്ഥാന പദയാത്ര വെള്ളിയാഴ്ച മൂന്ന് മണിക്ക്.ഒറവയ്ക്കൽ ജംഗ്ഷനിൽ നിന്ന് അയർക്കുന്നം ടൗണിലേക്കാണ് പദയാത്ര നടത്തപ്പെടുന്നതെന്ന് മണ്ഡലം പ്രസിഡണ്ട് ജോയി കൊറ്റത്തിൽ അറിയിച്ചു.

അയ്യപ്പ ജ്യോതി ഇന്ന്; പൂർണ്ണ പിന്തുണയെന്ന് പന്തളം കൊട്ടാരം

സ്വന്തം ലേഖകൻ കോട്ടയം: ശബരിമല കർമ്മസമിതിയും ബിജെപിയും സംഘടിപ്പിക്കുന്ന അയ്യപ്പ ജ്യോതി ഇന്ന്. മഞ്ചേശ്വരം മുതൽ കളിയിക്കാവിള വരെ പാതയോരത്ത് വൈകിട്ട് ആറിനാണ് അയ്യപ്പ ജ്യോതി തെളിയിക്കൽ. അയ്യപ്പജ്യോതിക്ക് പൂർണ്ണപിന്തുണ നല്കുമെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വർമ്മ വ്യക്തമാക്കി. ശബരിമല ആചാര അനുഷ്ഠാനങ്ങളുടെ സംരക്ഷണത്തിനായാണ് ജ്യോതി തെളിയിക്കൽ. എൻഎസ്എസ് പിന്തുണ കൂടി ഉറപ്പായതോടെ പരിപാടിയിലൂടെ വലിയ രാഷ്ട്രീയനേട്ടമുണ്ടാകുമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടൽ. ശബരിമല പ്രശ്നത്തിന്റെ പശ്ചാത്തലത്തിൽ ലിംഗ നീതിക്ക് വേണ്ടിയുള്ള സർക്കാരിന്റെയും സിപിഎമ്മിന്റെയും വനിതാ മതിലിനെ പ്രതിരോധിക്കാനാണ് സംഘപരിവാർ സംഘടനകൾ ജ്യോതി തെളിയിക്കുന്നത്. […]

ക്രിസ്മസ് ആഘോഷം പൊടിപൊടിച്ചപ്പോൾ ബാക്കി വന്നത് ആറ്റിൽ തള്ളി: താഴത്തങ്ങാടിയിൽ മീനച്ചിലാറ്റിൽ തള്ളിയത് ഇറച്ചിക്കടയിലെ മാലിന്യങ്ങൾ; വെള്ളം മലിനമാക്കി മഞ്ഞപ്പിത്ത ഭീഷണി ഉയരുന്നു; രോഗം പടർന്ന് പിടിച്ചിട്ടും ഒന്നും പഠിക്കാതെ ഇന്നും കോട്ടയത്തുകാർ

സ്വന്തം ലേഖകൻ കോട്ടയം: ക്രിസ്മസ് ആഘോഷത്തിനു ശേഷം ബാക്കി വന്ന ടൺ കണക്കിന് അറവ്ശാലാ മാലിന്യം താഴത്തങ്ങാടിയിൽ മീനച്ചിലാറ്റിൽ തള്ളി. പ്രദേശത്തെ നൂറുകണക്കിന് ആളുകൾ കുടിക്കാനും കുളിക്കാനും മറ്റ് പ്രാഥമിക ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന ആറ്റിലെ വെള്ളത്തിലാണ് യാതൊരു ദാക്ഷണ്യവുമില്ലാതെ മാലിന്യങ്ങൾ തള്ളിയിരിക്കുന്നത്. പ്രദേശത്ത് പകർച്ച വ്യാധികൾ അടക്കം പടർന്നു പിടിക്കുമ്പോഴാണ് ഇത്തരത്തിൽ സാധാരണക്കാരെ അടക്കം ദ്രോഹിക്കുന്ന രീതിയിൽ മാലിന്യം റോഡരികിലെ തോട്ടിൽ തള്ളുന്നത്. ക്രിസ്മസ് ദിനമായ ചൊവ്വാഴ്ച ഉച്ചയോടെ പട്ടാപ്പകലാണ് താഴത്തങ്ങാടിയിൽ മീനച്ചിലാറ്റിൽ മാലിന്യങ്ങൾ തള്ളിയത്. ടൺ കണക്കിന് മാലിന്യം മിനി ലോറിയിൽ എത്തിയ […]

മണർകാട് ഐരാറ്റുനടയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് വാകത്താനം സ്വദേശി മരിച്ചു; നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് യാത്രക്കാർക്ക് പരിക്ക്

സ്വന്തം ലേഖകൻ കോട്ടയം: മണർകാട് ഐരാറ്റുനടയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വാകത്താനം സ്വദേശി സ്‌റ്റെനിൽ(22) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ ആറു മണിയോടെ മണർകാട് ഐരാറ്റുനടയിലായിരുന്നു അപകടം. ബസ് യാത്രക്കാരായ പന്ത്രണ്ട് പേർക്കും പരിക്കേറ്റു. മണർകാട് ഭാഗത്തു നിന്നും നഗരത്തിലേയ്ക്ക് വരികയായിരുന്നു കാർ. എതിർദിശയിൽ നിന്നും എത്തിയ കെഎസ്ആർടിസി ബസിന്റെ മുന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കാറിന്റെ മുന്നിൽ കുടുങ്ങിയ ഡ്രൈവർ സ്റ്റെനിലിനെ വെട്ടിപ്പൊളിച്ചാണ് പുറത്തിറക്കിയത്. കാറിന്റെ മുന്നിൽ ഇടിച്ച് നിയന്ത്രണം വിട്ട കെ.എസ്ആർടിസി ബസ് […]

മീറ്റിംഗിന് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി; നേരേ ശബരിമലയിലേക്ക് വെച്ചുപിടിച്ചു; മരക്കൂട്ടത്ത് ഭക്തർ തടഞ്ഞത് തന്റെ ഭാര്യ കനകദുർഗയെയാണെന്ന് ഭർത്താവ് കൃഷ്ണനുണ്ണി അറിയുന്നത് ടിവിയിൽ വാർത്ത കണ്ടപ്പോൾ മാത്രം

സ്വന്തം ലേഖകൻ കോട്ടയം: ശബരിമല ദർശനത്തിനെത്തിയ രണ്ട് യുവതികളും സന്നിധാനത്തെത്താനാകാതെ തിരിച്ചിറങ്ങി. ശബരിമല ദർശനത്തിനായി എത്തിയ തങ്ങളെ പോലീസ് നിർബന്ധിച്ച് തിരിച്ചിറക്കുകയായിരുന്നെന്ന് ബിന്ദു. തനിക്കോ കൂടെയുള്ള കനക ദുർഗക്കോ ദേഹാസ്വാസ്ഥ്യമില്ലെന്നും ബിന്ദു പറഞ്ഞു. പോലീസ് നിർബന്ധിച്ച് തിരിച്ചിറക്കുകയാണ്. ഗസ്റ്റ് റൂമിലേക്ക് ആണെന്ന് പറഞ്ഞാണ് തങ്ങളെ തിരിച്ചിറക്കിയത്. കനക ദുർഗയെ പോലീസ് എടുത്തുകൊണ്ടുപോയി. പോലീസും പ്രതിഷേധക്കാരും ഒത്തുകളിക്കുകയാണെന്നും ബിന്ദു തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. തിരിച്ചു പോകാൻ തയ്യാറല്ലെന്ന് അറിയിച്ചിട്ടും പോലീസ് എടുത്തുകൊണ്ടുപോവുകയാണ് ചെയ്തത്. തന്ത്രപരമായി തന്നെ ഇവിടെ നിന്ന് പുറത്തെത്തിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. ഇതിനു […]

ഭക്തയല്ലാത്ത, മാവോയിസ്റ്റും സിപിഎമ്മുമായ അമ്മിണിയ്ക്ക് ശബരിമലയിൽ എന്ത് കാര്യം..! അമ്മിണി ശ്രമിക്കുന്നത് ശബരിമലയെ തകർക്കാൻ; വീട്ടിൽ വിളക്കു വെയ്ക്കുന്ന വനവാസി കുടുംബത്തിലെ അമ്മിണി എങ്ങിനെ മാവോയിസ്റ്റായി: തേർഡ് ഐ ന്യൂസ് ലൈവിനോട് തുറന്ന് പറഞ്ഞ് അമ്മിണി

ശ്രീകുമാർ കോട്ടയം: ഞാൻ മാവോയിസ്റ്റോ സിപിഎമ്മുകാരിയോ അല്ല. അയ്യപ്പ ഭക്തമാത്രമാണ്. എന്റെ വീട്ടിൽ കുടുംബക്ഷേത്രമുണ്ട്. എല്ലാ ദിവസവും വിളക്ക് കത്തിക്കുന്ന ആളുമാണ്. ഭക്തരായ എന്നെ മുഷ്ടി ചുരുട്ടി ആകാശത്തിലേയ്ക്ക് മുദ്രാവാക്യം വിളിക്കുന്ന രീതിയിൽ ശരണം വിളിച്ച് തടയാൻ നിൽക്കുന്നവർ അയ്യപ്പഭക്തരാണോ.. – ശബരിമല ദർശനത്തിനെത്തി എരുമേലിയിൽ തടയപ്പെട്ട് തിരികെ മടങ്ങിയ ആദിവാസി വനിതാ പ്രസ്ഥാനം പ്രസിഡന്റും വയനാട് സ്വദേശിയുമായ അമ്മിണി തേർഡ് ന്യൂസ് ലൈവിനോട് മനസ് തുറക്കുകയാണ്. ശബരിമല സ്ത്രീ പ്രവേശനത്തിലെ സുപ്രീം കോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് മലകയറാനെത്തിയ മനീതിയും, അമ്മിണിയും അടങ്ങുന്ന സംഘത്തിന് […]

വനിതാ മതിൽ എന്തിനു വേണ്ടിയെന്ന് സർക്കാർ വ്യക്തമാക്കണം; യൂത്ത് ഫ്രണ്ട് (എം)

സ്വന്തം ലേഖകൻ കോട്ടയം: സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ടാണോ മറിച്ച് സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടാണോ വനിതാ മതിൽ നിർമ്മിക്കുന്നതെന്ന് മതിലിന്റെ മുഖ്യ സംഘാടകരായ സംസ്ഥാന ഗവൺമെന്റ് വ്യക്തമാക്കണമെന്ന് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. പ്രളയത്തിൽ തകർന്നടിഞ്ഞ കേരളത്തെ പുന:രുദ്ധരിക്കുവാനോ, പ്രളയബാധിതരെ സഹായിക്കുവാനോ ആയിരുന്നു സംസ്ഥാന സർക്കാർ മതിൽ നിർമ്മാണത്തെക്കാൾ കൂടുതൽ വനിതകളെ പങ്കെടുപ്പിക്കാൻ ജാഗ്രത പുലർത്തേണ്ടിയിരുന്നത് എന്ന് സജി അഭിപ്രായപ്പെട്ടു. മതിൽ തീർക്കുന്നതിന് മുമ്പെ വനിതകളെ മല കയറ്റാനുള്ള സർക്കാർ നീക്കത്തിന്റെ ഭാഗമായിരുന്നു […]

ടിക് ടോക് ആപ്പിന് കടിഞ്ഞാണിടാനൊരുങ്ങി കേരള പൊലീസ്

സ്വന്തം ലേഖകൻ കോട്ടയം: യുവാക്കളുടെ ഹരമായിരുന്ന ചൈനീസ് ആപ്പ് മ്യൂസിക്ലിക്ക് ശേഷം ഇന്ന് വൻതരംഗമായിരിക്കുന്ന മറ്റൊരു ആപ്പാണ് ടിക് ടോക്. ഇപ്പോൾ പ്രായബേധമന്യേ എല്ലാവരും ടിക് ടോക്ക് വീഡിയോകൾ ചെയ്യുന്നു. എന്നാൽ മാന്യമല്ലാത്തതും അധിക്ഷേപകരവുമായ ടിക്ടോക്ക് വീഡിയോകൾക്ക് കടിഞ്ഞാണിടാനൊരുങ്ങുകയാണ് കേരള പൊലീസ്. പ്രേമം തകർന്നത് ആഘോഷിക്കാനും തേച്ചിട്ട് പോയ അവനെ/ അവളെ ചീത്ത വിളിച്ച് അവഹേളിക്കുകയും ചെയ്യുന്ന വീഡിയോകളാണ് കേരള പൊലീസിനെ ഇത്തരമൊരു നടപടിയെടുക്കാൻ പ്രേരിപ്പിച്ചത്. സതീഷന്റെ മോനെ തെറി വിളിക്കുന്ന പെൺകുട്ടികളുടെ വീഡിയോ ഈയടുത്ത് വൈറലായിരുന്നു. അതേ സമയം തന്നെ മലപ്പുറത്തെ കിളിനക്കോട് […]

മനിതി പ്രവർത്തക്കരെ കോട്ടയത്തും തടഞ്ഞു; പ്രതിഷേധവുമായി എത്തിയത് സംഘപരിവാർ പ്രവർത്തകർ; പോലീസിനേയും കൂസാതെ പ്രതിഷേധക്കാർ

സ്വന്തം ലേഖകൻ കോട്ടയം: ശബരിമല ദർശനത്തിനെത്തിയ മനിതി കേരളാ കോർഡിനേറ്റർ വയനാട് സ്വദേശി അമ്മിണി അടക്കമുള്ള സംഘത്തിനുനേരെ സംഘപരിവാർ പ്രതിഷേധം. സംഘത്തെ പാലായിൽ തടഞ്ഞു. പ്രതിഷേധക്കാരെ വെട്ടിച്ച് മനിതി സംഘം പോലീസ് അകമ്പടിയിൽ ശബരിമലയിലേക്ക് യാത്ര തുടരുന്നു. ശബരിമല സ്ത്രീ പ്രവേശനത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച വൈകിട്ടാണ് സ്ത്രീകളുടെ സംഘടനയായ മനിതി പ്രവർത്തകരുടെ നേതൃത്വത്തിൽ തമിഴ്‌നാട്ടിൽ നിന്നും യാത്ര തിരിച്ചു. ഈ സംഘത്തിന്റെ കേരളാ കോർഡിനേറ്ററായ വയനാട് സ്വദേശിയും ആദിവാസി നേതാവുമായ അമ്മിണി ശനിയാഴ്ച രാത്രിതന്നെ കോട്ടയത്ത് എത്തിയിരുന്നു. പാലായിലെ രഹസ്യ […]

കണ്ടാൽ നിഷ്‌കളങ്കനായ പെൻസിൽ: ബോക്‌സിൽ വച്ചാൽ മിടുമിടുക്കൻ: തീകൊളുത്തിയാൽ അത്യുഗ്രൻ സിഗരറ്റ്: വിദ്യാർത്ഥികളെ ലഹരിയ്ക്ക് അടിമയാക്കുന്ന വിദേശി പിടിയിൽ..!

സ്വന്തം ലേഖകൻ കോട്ടയം: കണ്ടാൽ കറുത്തുരുണ്ട് നിഷ്‌കളങ്കനായ പെൻസിൽ. ബോക്‌സിൽ വച്ചാൽ മിടുമിടുക്കനായിരിക്കും. പക്ഷേ, തീകൊളുത്തിയാലോ അത്യുഗ്രൻ ലഹരി. വിദ്യാർത്ഥികളെ ലഹരിയ്ക്ക് അടിമയാക്കാൻ വിദേശത്തു നിന്നും എത്തിച്ച  വീര്യം കൂടിയ സിഗരറ്റുകളാണ് നഗരത്തിലെ വിവിധ കടകളിൽ നിന്നും എക്‌സൈസ് സംഘം പിടിച്ചെടുത്തത്. സംഭവത്തിൽ കോട്ടയം സെൻട്രൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മാടക്കടയ്‌ക്കെതിരെ എക്‌സൈസ് കേസെടുത്തു. വെള്ളിയാഴ്ച രാവിലെയാണ് എക്‌സൈസ് സംഘം നഗരത്തിലെ കടകളിൽ പരിശോധന നടത്തിയത്. വീര്യം കൂടിയ വിദേശ സിഗരറ്റുകൾ നികുതി വെട്ടിച്ച് വിദ്യാർത്ഥികൾക്ക് വിൽക്കുന്നതായി നേരത്തെ എക്‌സൈസ് സംഘത്തിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ […]