അകലക്കുന്നം ഗ്രാമ പഞ്ചായത്തിൽ കരട് പദ്ധതിരേഖ പുറത്തിറക്കി: മൃഗസംരക്ഷണം ക്ഷീരവികസനം, എന്നിവയ്ക്ക് പ്രാധാന്യം: മാതൃക കൃഷിഭവൻ കെട്ടിടം:
സ്വന്തം ലേഖകൻ
അകലക്കുന്നo: വൻ വികസന പദ്ധതികൾ വിഭാവനം ചെയ്യുന്ന അകലക്കുന്നം ഗ്രാമപഞ്ചായത്തിലെ 2024-2025 സാമ്പത്തിക വർഷത്തെ വികസന രേഖ പുറത്തിറക്കി.
പദ്ധതിയിൽ പ്രധാനമായും കുട്ടികളുടെ ആരോഗ്യം കായികം മാനസികം എന്നിവയ്ക്ക് മുൻഗണന കൊടുത്ത് പദ്ധതികളുണ്ട്. വനിതകൾക്കായി ലൈഫ് സേവിങ് ടിപ്സ് , കാർഷിക മേഖലയ്ക്കും, മൃഗസംരക്ഷണം ക്ഷീരവികസനം, എന്നിവയ്ക്ക് പ്രാധാന്യം നല്കുന്നു. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട കൂടുതൽ പദ്ധതികളും മാതൃക കൃഷിഭവൻ കെട്ടിടം ഉൾപ്പെടെയുള്ള പദ്ധതികൾക്കുo മുൻതൂക്കം നല്കുന്നു.
വൈസ് പ്രസിഡന്റ് ബെന്നി വടക്കേടത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനിൽകുമാർ കരട് പദ്ധതി രേഖ പ്രകാശനം ചെയ്തു സംസ്ഥാനതല 70 വയസ്സിനും മുകളിലുള്ള അത്‌ലറ്റിക്സ് മത്സരത്തിൽ സ്വർണ്ണം നേടിയ ലൂക്കോസ് മാത്യുവിന് പദ്ധതി രേഖ കൈമാറി കരട് പദ്ധതി രേഖ വിശദീകരണം വികസന സ്ഥിരം സമിതി അംഗം മാത്തുക്കുട്ടി ഞായർകുളം അവതരിപ്പിച്ചു
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ഥിരം സമിതി അധ്യക്ഷന്മാരായ ശ്രീലത ജയൻ, ജേക്കബ് തോമസ് താന്നിക്കൽ, ജാൻസി ബാബു എന്നിവർ ആശംസകൾ നേർന്നു പഞ്ചായത്ത് മെമ്പർമാരായ മാത്തുക്കുട്ടി ആന്റണി, സീമ പ്രകാശ്, സിജി സണ്ണി, ഷാന്റി ബാബു ജോർജ് തോമസ്, ടെസി രാജു, രാജശേഖരൻ നായർ, രഘു കെ കെ, ജീന ജോയ്, പഞ്ചായത്ത് സെക്രട്ടറി മിനി മുരളീധരൻ, കില ട്രെയിനർമാരായ ലീമ ടി എസ്, ഗീത എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.