പൊന്നാപുരം കോട്ട” എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടി വിജയശ്രീക്ക് സംഭവിച്ചതെന്ത്?

 പൊന്നാപുരം കോട്ട” എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടി വിജയശ്രീക്ക് സംഭവിച്ചതെന്ത്?

 

സ്വന്തം ലേഖകൻ
കോട്ടയം: ഒരു കാലത്ത് യുവ തലമുറയുടെ സ്വപ്നങ്ങളെ താലോലിച്ചുണർത്തിയ ആ സൗന്ദര്യധാമം അകാലത്തിൽ പൊലിഞ്ഞു. ഷൂട്ടിംഗിനിടെ ഉണ്ടായ ഒരു അശ്രദ്ധ. അത് എത്തിനിന്നത് മരണത്തിന്റെ താഴ് വരയിൽ.
വയിൽ.
കേരളത്തിലെ ഏറ്റവും മനോഹരമായ ഷൂട്ടിംഗ് ലൊക്കേഷനാണ് തൃശ്ശൂർ ജില്ലയിലെ ചാലക്കുടിക്കടുത്തുള്ള അതിരപ്പിള്ളി. അര നൂറ്റാണ്ടിനു മുമ്പേ അതിരപ്പിള്ളിയിൽ സിനിമ ഷൂട്ടിംഗുകൾ നടന്നിരുന്നുവെങ്കിലും അടുത്തിടെ രാജമൗലിയുടെ “ബാഹുബലി “എന്ന ചിത്രത്തിലൂടെയാണ് അതിരപ്പിള്ളിക്ക് ഒരു അന്തർദേശീയ സൗന്ദര്യാസ്വാദനം ലഭിക്കുന്നത്.
പ്രകൃതിദത്തമായ വെള്ളച്ചാട്ടത്തിന്റെ അനുപമ സൗന്ദര്യം തങ്ങളുടെ ചിത്രങ്ങളിലേക്ക് പകർത്താൻ
ഭാഷാഭേദമെന്യേ ഇന്ത്യയിലെ എല്ലാ ചലച്ചിത്ര സംവിധായകരും അതിരപ്പിള്ളിയെ തേടിയെത്താറുണ്ട്.
1973-ലായിരുന്നു ഉദയായുടെ “പൊന്നാപുരം കോട്ട ” എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അതിരപ്പിള്ളിയിൽ നടന്നത്. മനോഹരമായ വെള്ളച്ചാട്ടത്തിൽ നീരാടിക്കൊണ്ടിരിക്കുന്ന നായിക ബാല ( വിജയശ്രീ ) യുടെ മാദകസൗന്ദര്യം ഒളിഞ്ഞു നിന്ന് ആസ്വദിക്കുകയാണ് നായകനായ നമ്പി (പ്രേംനസീർ)…..

“വള്ളിയൂർക്കാവിലെ കന്നിയ്ക്ക് വയനാടൻ പുഴയിലിന്നാറാട്ട് ……”
എന്ന ജയചന്ദ്രൻ പാടിയ മനോഹരഗാനത്തിന്റെ പശ്ചാത്തലത്തിൽ ,
ഒരു നനഞ്ഞ വെളുത്ത സാരിക്കുള്ളിൽ നായികയുടെ തുള്ളി തുളുമ്പുന്ന തുടുത്ത യൗവ്വനഭംഗി ക്യാമറ ഒപ്പിയെടുത്തുകൊണ്ടിരിക്കേ പെട്ടെന്ന് അവരുടെ ഏക വസ്ത്രം വെള്ളച്ചാട്ടത്തിൽ ഒഴുകി പോകുന്നു…
പൂർണ്ണ നഗ്നയായ നായികയുടെ സ്വർണ്ണമേനി മുഴുവൻ ക്യാമറയിൽ പതിഞ്ഞു കിട്ടിയപ്പോൾ , നടിയുടെ ഗ്ലാമർ പരമാവധി ചൂഷണം ചെയ്തിരുന്ന സംവിധായകന് അതൊരു നിധി കിട്ടിയ പോലെയായി.
ഏകദേശം അഞ്ചു മിനിറ്റിലധികം നീണ്ടു നിന്ന ഞരമ്പുകളെ തീ പിടിപ്പിക്കുന്ന
നഗ്നസൗന്ദര്യത്തിന്റെ ഫിലിം റോൾ വെച്ചുക്കൊണ്ട് സംവിധായകൻ നടിയെ പരമാവധി ബ്ളാക്ക്മെയിൽ ചെയ്യുകയും അതുമൂലം ആ നടി ആത്മഹത്യയിൽ അഭയം തേടുകയും ചെയ്തു എന്നൊക്കെയാണ് ആ കാലത്ത് മലയാള സിനിമാരംഗത്ത് പ്രചരിച്ചിരുന്ന ചില പിന്നാമ്പുറക്കഥകൾ.

4.8 മില്യൻ പ്രേക്ഷകർ കണ്ടു കഴിഞ്ഞ യൂട്യൂബിൽ ഏറ്റവുവുമധികം ആരാധകരുള്ള
“വള്ളിയൂർകാവിലെ കന്നിയ്ക്ക് വയനാടൻ പുഴയിലിന്നാറാട്ട് ….” എന്ന പൊന്നാപുരം കോട്ടയിലെ
ആ പ്രശസ്ത ഗാനരംഗത്ത് അഭിനയിച്ച മലയാള സിനിമയിലെ എക്കാലത്തേയും ഗ്ലാമർ താരമായിരുന്ന “വിജയശ്രീ “യുടെ മത്ത് പിടിപ്പിക്കുന്ന മാദക സൗന്ദര്യം പുരുഷഹൃദയങ്ങൾക്ക് അന്നും ഇന്നും ഒരു നിർവൃതിയാണെന്ന് പറയാതിരിക്കാൻ വയ്യ …
തിരുവനന്തപുരം ജില്ലയിലെ മണക്കാട് സ്വദേശിനിയായ വിജയശ്രീ തിക്കുറിശ്ശി സുകുമാരൻ നായരുടെ “പളുങ്കുപാത്രം “എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തെത്തുന്നത്..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രേക്ഷക ലക്ഷങ്ങളെ ലഹരിപിടിപ്പിക്കുന്ന യൗവ്വനാംഗങ്ങൾ കൊണ്ട് അനുഗൃഹീതയായ വിജയശ്രീയെ അക്കാലത്ത് മലയാളത്തിലെ “മർലിൻ മൺറോ “എന്നാണ് വിശേഷിപ്പിച്ചിരുന്നത്.
പ്രേംനസീറും ഷീലയും
തമ്മിൽ ഉണ്ടായ ചില
സൗന്ദര്യപ്പിണക്കങ്ങളുടെ പേരിൽ നസീറിന് ഒരു പുതിയ നായികയെ അന്വേഷിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് മാദകത്തിടമ്പായ വിജയശ്രീയുടെ രംഗപ്രവേശം …
ചന്ദനത്തിൽ കടഞ്ഞെടുത്തതു പോലെയുള്ള തന്റെ മേനിയഴക് പ്രദർശിപ്പിക്കാൻ ഒട്ടും വിമുഖത കാണിക്കാതിരുന്ന വിജയശ്രീ പ്രേംനസീറിന്റെ നായികയാവുകയും അങ്ങനെ യുവാക്കളുടെ ഹരമായി മാറുകയും ചെയ്തു.

പ്രശസ്തിയുടെ കൊടുമുടിയിൽ വിരാജിക്കുന്ന സമയത്താണ് “പൊന്നാപുരം കോട്ട “എന്ന ചിത്രത്തിലൂടെ വിജയശ്രീയെ ദൗർഭാഗ്യം തേടിയെത്തുന്നത്.
1973 മാർച്ചിൽ പുറത്തിറങ്ങിയ “നാന ” ഫിലിം വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ വിജയശ്രീ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു…
മലയാള ചലച്ചിത്രഗാനങ്ങളുടെ വസന്തകാലത്ത് ജീവിക്കാൻ കഴിഞ്ഞത് വിജയശ്രീ എന്ന നടിയുടെ സൗഭാഗ്യങ്ങളിലൊന്നാണ് …
എത്രയോ മലയാളഗാനങ്ങൾ വിജയശ്രീയുടെ മുഖശ്രീയിൽ തിരശ്ശീലയിൽ അനശ്വരമായി മാറിയിരിക്കുന്നു …
വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട ഏതാനും ചില വിജയശ്രീ
ഗാനങ്ങളെ ഓർത്തെടുക്കുകയാണിവിടെ …..
“കണ്ണാ ആരോമലുണ്ണി കണ്ണാ ….. (ചിത്രം ആരോമലുണ്ണി – രചന വയലാർ – സംഗീതം ദേവരാജൻ – ആലാപനം യേശുദാസ് , സുശീല ) “നളചരിതത്തിലെ നായകനോ
നന്ദനവനത്തിലെ ഗായകനോ ….”
(ചിത്രം പൊന്നാപുരംകോട്ട – രചന വയലാർ – സംഗീതം ദേവരാജൻ – ആലാപനം പി സുശീല )
” സ്വർഗ്ഗവാതിൽ ഏകാദശി വന്നു സ്വപ്നലോലയായ് ഞാനുണർന്നു …. (ചിത്രം മറുനാട്ടിൽ ഒരു മലയാളി – ഗാനരചന ശ്രീകുമാരൻ തമ്പി – സംഗീതം ദക്ഷിണാമൂർത്തി – ആലാപനം പി.ലീല )
” പവിഴം കൊണ്ടൊരു കൊട്ടാരം പളുങ്കു കൊണ്ടൊരു കൊട്ടാരം … (ചിത്രം പുഷ്പാഞ്ജലി – രചന ശ്രീകുമാരൻ തമ്പി – സംഗീതം അർജ്ജുനൻ – ആലാപനം യേശുദാസ്)
“മുത്തു കിലുങ്ങി മണി
മുത്തു കിലുങ്ങി ….. ”
(ചിത്രം അജ്ഞാതവാസം – രചന ശ്രീകുമാരൻ തമ്പി – സംഗീതം അർജ്ജുനൻ – പാടിയത് ജയചന്ദ്രൻ )
” പൂവണി പൊന്നിൻ ചിങ്ങം വിരുന്നു വന്നു ….. (ചിത്രം പഞ്ചവടി- രചന ശ്രീകുമാരൻതമ്പി – സംഗീതം അർജ്ജുനൻ – ആലാപനം യേശുദാസ്)
” മലരമ്പനെഴുതിയ മലയാള കവിതേ….. (ചിത്രം മന്ത്രകോടി – രചന ശ്രീകുമാരൻ തമ്പി – സംഗീതം എം എസ് വിശ്വനാഥൻ – ആലാപനം ജയചന്ദ്രൻ )
“മലയാളഭാഷ തൻ മാദകഭംഗി
നിൻ മലർ മന്ദഹാസമായ് വിരിയുന്നു …..”

( ചിത്രം പ്രേതങ്ങളുടെ താഴ് വര – രചന ശ്രീകുമാരൻ തമ്പി – സംഗീതം ദേവരാജൻ – ആലാപനം ജയചന്ദ്രൻ )
“തിരുവാഭരണം ചാർത്തി വിടർന്നു തിരുവാതിര നക്ഷത്രം …. ”
(ചിത്രം ലങ്കാദഹനം – രചന ശ്രീകുമാരൻ തമ്പി – സംഗീതം
എം എസ് വിശ്വനാഥൻ – ആലാപനം ജയചന്ദ്രൻ )
“തക്കാളിപഴക്കവിളിൽ
ഒരു താമരമുത്തം …..

(ചിത്രം രക്തപുഷ്പം – രചന ശ്രീകുമാരൻ തമ്പി – സംഗീതം അർജ്ജുനൻ – ആലാപനം യേശുദാസ് )
“മന്ത്രമോതിരം മായമോതിരം
ഇന്ദ്രജാലക്കല്ലുമോതിരം…
(ചിത്രം പൊന്നാപുരംകോട്ട – രചന വയലാർ – സംഗീതം ദേവരാജൻ – ആലാപനം യേശുദാസ് )
“സ്വപ്നലേഖേ നിന്റെ സ്വയംവരപ്പന്തലിൽ ഞാൻ
പുഷ്പകപ്പല്ലക്കിൽ പറന്നുവന്നു…..”
(ചിത്രം അങ്കത്തട്ട് – രചന വയലാർ -സംഗീതം ദേവരാജൻ – ആലാപനം ജയചന്ദ്രൻ , മാധുരി )
“കുയിലിന്റെ മണിനാദം കേട്ടു കാട്ടിൽ കുതിരക്കുളമ്പടി കേട്ടു…..” (ചിത്രം പത്മവ്യൂഹം – രചന ശ്രീകുമാരൻ തമ്പി – സംഗീതം അർജ്ജുനൻ – ആലാപനം യേശുദാസ് )

മധുരമീനാക്ഷി അനുഗ്രഹിക്കു ….. ( ചിത്രം യൗവ്വനം – രചന ശ്രീകുമാരൻ തമ്പി – സംഗീതം ദക്ഷിണാമൂർത്തി – ആലാപനം എസ് ജാനകി )
“പർവ്വതനന്ദിനീ നീ താമസിക്കും
പച്ചിലമാളിക ഞാൻ കണ്ടു …..”
(ചിത്രം തേനരുവി – രചന വയലാർ – സംഗീതം ദേവരാജൻ – ആലാപനം യേശുദാസ് )
“നെഞ്ചം നിനക്കൊരു മഞ്ചം ….”
( ചിത്രം മറവിൽ തിരിവ് സൂക്ഷിക്കുക രചന വയലാർ – സംഗീതം ദേവരാജൻ – ആലാപനം ജയചന്ദ്രൻ)

എന്നിവ ചിലതു മാത്രം.
1953 ജനവരി 8 നു ജനിച്ച വിജയശ്രീയുടെ ജന്മവാർഷിക ദിനമാണിന്ന്. ഒരു തലമുറയുടെ സ്വപ്നങ്ങളെ താലോലിച്ചുണർത്തിയ ആ സൗന്ദര്യധാമം കുറെ മനോഹര ഗാനങ്ങളിലൂടെയെങ്കിലും ആരാധകരുടെ മനസ്സിൽ ഇന്നും തേൻമഴയായ് പൊഴിഞ്ഞു കോണ്ടേയിരിക്കുന്നു.