പദവി സർക്കാർ ഓഫിസിലെ ക്ലർക്ക്: ജോലി കർഷകശ്രീ വായന

സ്വന്തം ലേഖകൻ കോട്ടയം: 90 ശതമാനം സർക്കാർ ജീവനക്കാരും മിടുക്കൻമാരാണെങ്കിലും, ഇവരിൽ ചിലരെങ്കിലും ജോലിയിൽ ഉഴപ്പുന്നവരാണെന്നാണ് പൊതുജനത്തിന്റെ ധാരണ. ഈ ധാരണ ശരിവയ്ക്കുന്ന കാഴ്ചകളാണ് തിങ്കളാഴ്ച ഒരു ലേബർ ഓഫിസിൽ തേർഡ് ഐ ന്യൂസ് ലൈവ് കണ്ടത്. ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന കോട്ടയം രണ്ടാം സർക്കിൾ ലേബർ ഓഫിസിലാണ് സർക്കാർ ശമ്പളം പറ്റുന്ന ചിലരുടെ ആത്മാർത്ഥത തെളിഞ്ഞു കണ്ടത്. സർക്കാർ ഓഫിസിൽ ഏറ്റവും തിരക്കേറിയ, നിരവധി സാധാരണക്കാർ വിവിധ ആവശ്യങ്ങൾക്ക് എത്തിയ തിങ്കളാഴ്ച ഉച്ചയ്ക്ക് 11.30 ന് ഓഫിസിലെ ഔദ്യോഗിക കസേരയിലിരുന്ന കർഷകശ്രീ മാസിക വായിക്കുകയാണ് […]

പതിനാലുകാരുടെ കഞ്ചാവ് പാർട്ടി: പിടിച്ചെടുത്തത് ഏഴായിരം രൂപ വിലയുള്ള പിത്തള ഹുക്ക; റബർതോട്ടത്തിൽ നിന്നും പിടിയിലായത് സ്‌കൂൾ വിദ്യാർത്ഥികൾ

സ്വന്തം ലേഖകൻ കോട്ടയം: കഞ്ചാവ് വലിക്കാൻ റബർതോട്ടത്തിൽ പിത്തള ഹുക്കയുമായി കയറിയ വിദ്യാർത്ഥി സംഘത്തിലെ അഞ്ചു പേർ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. ഏഴായിരം രൂപയ്ക്ക് ഓൺലൈൻ വഴി വാങ്ങിയ ഹുക്കയുമായാണ് വിദ്യാർത്ഥി സംഘം കഞ്ചാവ് വലിക്കാൻ റബർ തോട്ടത്തിനുള്ളിലേയ്ക്ക് കടന്നത്. സംഭവത്തിൽ കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളെ മാതാപിതാക്കളെ വിളിച്ചു വരുത്തി വിട്ടയച്ചു. ഇവരെ കൗൺസിലിംഗിനു വിധേയരാക്കാനാണ് എക്‌സൈസ് സംഘത്തിന്റെ തീരുമാനം. ഞായറാഴ്ച ഉച്ചയോടെ ഏറ്റുമാനൂർ പള്ളിമല ഭാഗത്തെ റബർ തോട്ടത്തിലായിരുന്നു സംഭവം. കഞ്ചാവുമായി വിദ്യാർത്ഥി സംഘം സ്ഥിരമായി റബർതോട്ടത്തിൽ എത്തുന്നതായി എക്‌സൈസ് കണ്ടെത്തിയിരുന്നു. ഇവർ ഇവിടെ […]

പനച്ചിക്കാട് പഞ്ചായത്ത്: വൈസ് പ്രസിഡന്റിനെതിരായ അവിശ്വാസവും പാസായി; ബിജെപി വിമതരുടെ പിൻതുണയോടെ കോൺഗ്രസ് അധികാരത്തിലേയ്ക്ക്; വരാനിരിക്കുന്നത് നാടകീയ നീക്കങ്ങൾ

 സ്വന്തം ലേഖകൻ കോട്ടയം: പനച്ചിക്കാട് പഞ്ചായത്തിൽ പ്രസിഡന്റിനു പിന്നാലെ വൈസ് പ്രസിഡന്റും അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായി. കോൺഗ്രസ് കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തെ ബിജെപിയും ബിഡിജെഎസും പിൻതുണച്ചതോടെയാണ് വൈസ് പ്രസിഡന്റ് അനിലാ വിജുവിനെതിരായ അവിശ്വാസ പ്രമേയം പാസായത്. സിപിഎമ്മിന് പത്ത് വോട്ട് ലഭിച്ചപ്പോൾ, ബിജെപിയിലെ ഒരു വിഭാഗം പിൻതുണച്ചതോടെ കോൺഗ്രസിന് പന്ത്രണ്ട് വോട്ടായി. വ്യാഴാഴ്ച രാവിലെ നടന്ന തിരഞ്ഞെടുപ്പിൽ ഇതേ വോട്ട് ശരാശരയിൽ പഞ്ചായത്ത് പ്രസിഡന്റ് ഇ.ആർ സുനിൽകുമാർ പരാജയപ്പെട്ടിരുന്നു. എന്നാൽ, സിപിഎമ്മിന്റെയും ബിജെപിയുടെയും അവിശുദ്ധ കൂട്ട് കെട്ടിന്റെ പരാജയമാണ് വോട്ടെടുപ്പിൽ കണ്ടതെന്ന് ഡിസിസി […]

പനച്ചിക്കാട് പഞ്ചായത്തിൽ സിപിഎമ്മിന് ഭരണ നഷ്ടം: ബിജെപി പിൻതുണയോടെ കോൺഗ്രസ് അവിശ്വാസം പാസായി; ഒരു ബിജെപി അംഗം വിട്ടു നിന്നു

സ്വന്തം ലേഖകൻ കോട്ടയം: പനച്ചിക്കാട് പഞ്ചായത്ത് ഭരണ സമിതിക്കെതിരെ കോൺഗ്രസ് കൊണ്ടു വന്ന അവിശ്വാസ പ്രമേയം ബിജെപി പിൻതുണയോടെ പാസായി. കോൺഗ്രസിന്റെ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി രണ്ടു ബിജെപി അംഗങ്ങളും, ഒരു ബിഡിജെഎസ് അംഗവും വോട്ട് ചെയ്തു. ഒരു ബിജെപി അംഗം വോട്ടെടുപ്പിന് എത്തിയില്ല. ഇതോടെ സിപിഎമ്മിലെ ഇ.ആർ സുനിൽകുമാറിന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടമായി. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം വൈസ് പ്രസിഡന്റ് അനില വിജുവിനെതിരെ അവിശ്വാസ പ്രമേയം പരിഗണിക്കും. രാവിലെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പിൽ ബിജെപി അംഗം ലിജി വിജയകുമാർ വിട്ടു […]

ദുരിതാശ്വാസ ക്യാമ്പുകളിൽ ഓണാഘോഷം: ആഘോഷങ്ങളില്ലെങ്കിലും ഇന്ന് നഗരത്തിൽ ഉത്രാടപ്പാച്ചിൽ; കുരുക്കിൽ കുടുങ്ങി നഗരം

സ്വന്തം ലേഖകൻ കോട്ടയം: ദുരിതപ്പെരുമഴ ഒഴിഞ്ഞു പോയെങ്കിലും ദുരിതകാലത്തിന്റെ ഓർമ്മയിൽ ആഘോഷങ്ങൾ വെട്ടിച്ചുരുക്കി ഓണം ശനിയാഴ്ച. വെള്ളിയാഴ്ചയായ ഇന്ന് ഉത്രാടപ്പാച്ചിലിൽ. ഓണസദ്യയൊരുക്കിയും, ഊഞ്ഞാലിട്ടും ദുരിതാശ്വാസ ക്യാമ്പുകളിൽ ഓണം ആഘോഷിക്കുകയാണ്. ജില്ലയിലെ മിക്ക ദുരിതാശ്വാസ ക്യാമ്പുകളും വെള്ളിയാഴ്ച വൈകുന്നേരത്തോടെ പിരിച്ചു വിടുമെന്നാണ് സൂചന. ഒരാഴ്ചയയായി ജില്ലയുടെ പടിഞ്ഞാറൻമേഖലയിലുള്ള കുടുംബങ്ങളിൽ ഏറെയും ദുരിതാശ്വാസ ക്യാമ്പിൽ തന്നെയാണ് കഴിയുന്നത്. ചങ്ങനാശേരി, കുമരകം തുടങ്ങിയ മേഖലകളിൽ ഇനിയും പൂർണമായും വെള്ളമിറങ്ങിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ജില്ലയിലെ മുഴുവൻ മേഖലകളിലെയും പ്രവർത്തനങ്ങൾ ഇനിയും ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നത്. ഇതിനിടെ ജില്ലയിലെ എല്ലാ ക്യാമ്പുകളിലും ഓണാഘോഷ പരിപാടികളും, […]

പച്ചക്കറി വിലയിൽ പൊലീസ് ഇടപെടൽ: നാല് കടകൾക്കെതിരെ നടപടി; സംയുക്ത പരിശോധന ബുധനാഴ്ച മുതൽ

സ്വന്തം ലേഖകൻ കോട്ടയം: വെള്ളപ്പൊക്കത്തിന്റെ മറവില്‍ പച്ചക്കറിസാധനങ്ങള്‍ക്ക് അമിതവില ഈടാക്കിവന്ന വ്യാപാരികള്‍ക്കു പോലിസ് കടിഞ്ഞാണിട്ടു. കോട്ടയം നഗരത്തിലും പരിസരപ്രദേശങ്ങളിലും പച്ചക്കറികള്‍ക്ക് അമിതവിലയാണ് പല വ്യാപാരികളും ഈടാക്കിയിരുന്നത്. മിക്കവാറും കടകളിലും വിലവരപ്പട്ടിക ഉണ്ടായിരുന്നില്ല. ബുധനാഴ്ച മുതൽ പൊലീസും – റവന്യുവും – സിവിൽ സപ്ളൈസ് വകുപ്പും ചേർന്നുള്ള സംയുക്ത പരിശോധനയും ആരംഭിക്കും. ഉണ്ടെങ്കില്‍ തന്നെ ചില സാധനങ്ങളുടെ വില മാത്രമാണ് പ്രദര്‍ശിപ്പിച്ചിരുന്നത്. ഒരു കിലോയ്ക്ക് 27 രൂപ മൊത്ത വിലയുള്ള തക്കാളിക്ക് അറുപതു രൂപയും, 42 രൂപ മൊത്ത വിലയുള്ള പച്ചമുളകിന് 80-100 രൂപയും, 35 […]

വെള്ളപ്പൊക്കത്തിൽ കൈത്താങ്ങുമായി കേരള പൊലീസ്; നെഞ്ചിൽ വീര്യവും അതിജീവനത്തിന്റെ കരുത്തുമായി ജില്ലാ പൊലീസ് കരകയറ്റിയത് ആയിരങ്ങളെ; വെള്ളത്തിൽ മുങ്ങി നിവർന്ന പൊലീസിന് ബിഗ് സല്യൂട്ട്

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയുടെ പടിഞ്ഞാറൻമേഖല വെള്ളത്തിൽ മുങ്ങിത്താഴ്ന്നപ്പോൾ കരുതലിലൂടെ കൈപിടിച്ചു കയറ്റിയത് കേരള പൊലീസിന്റെ അതിജീവനത്തിന്റെ കരുത്ത്. കഴുത്തറ്റം വെള്ളത്തിൽ മുങ്ങി നിന്നാണ് ജില്ലാ പൊലീസ് സംഘം ആയിരങ്ങളെ കരയ്‌ക്കെത്തിച്ചത്. കിഴക്കൻവെള്ളം ഒഴുകിയെത്തി ജലനിരപ്പ് ഉയർന്ന ഞായറാഴ്ച കുമരകം മേഖലയിൽ നിന്നു മാത്രം 150 ലധികം ആളുകളെയാണ് പൊലീസ് സംഘം ഒറ്റക്കെട്ടായി കരയ്‌ക്കെത്തിച്ചത്. കഴിഞ്ഞ 11 നാണ് ജില്ലയിൽ അതി ശക്തമായ മഴ ആരംഭിച്ചത്. അന്നു മുതൽ തന്നെ ജില്ലയിലെ പല പൊലീസ് സ്റ്റേഷനുകളിലെയും പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകളിൽ വെള്ളം കയറിത്തുടങ്ങിയിരുന്നു. എന്നാൽ, […]

മാർക്കറ്റിലെ പച്ചക്കറി കൊള്ള: കർശന നടപടികളുമായി ഏറ്റുമാനൂർ പൊലീസും

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: പ്രളയത്തിന്റെ മറവിൽ പച്ചക്കറി അടക്കമുള്ള വസ്തുക്കൾക്ക് വിലകൂട്ടി പൊതുജനത്തെ കൊള്ളയടിക്കാനുള്ള കച്ചവടക്കാരുടെ തന്ത്രത്തിന് വിലങ്ങിട്ട് ഏറ്റുമാനൂർ പൊലീസും. രണ്ടു ദിവസം കൊണ്ട് ആകാശം മുട്ടേ വളർന്ന വില പിടിച്ചു നിർത്താൻ കർശന നടപടികളുമായാണ് പൊലീസ് രംഗത്തിറങ്ങിയിരിക്കുന്നത്. കൃത്രിമ ക്ഷാമമുണ്ടാക്കി, വില വർധിപ്പിക്കാനുള്ള നീക്കത്തിന് തടയിടാൻ ഏറ്റുമാനൂർ സി.ഐ എ.ജെ തോമസിന്റെ നേതൃത്വത്തിൽ കർശന നിരീക്ഷണ നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച ഏറ്റുമാനൂരിലെ പച്ചക്കറി കടകളിൽ പരിശോധന നടത്തി. പച്ചക്കറികളിൽ പച്ചമുളകിന് 300 രൂപയാണ് കിലോയ്ക്ക് ഈടാക്കിയിരുന്നത്. തക്കാളിക്ക് നൂറു […]

വെള്ളപ്പൊക്കം; ജില്ലയിൽ രണ്ട് മരണം കൂടി

സ്വന്തം ലേഖകൻ മുണ്ടക്കയം: വെള്ളപ്പൊക്കത്തുടർന്ന് ജില്ലയിൽ രണ്ടു മരണം കൂടി. കൂട്ടിക്കൽ, പൂച്ചക്കൽ സ്‌കൂളിന് സമീപം കല്ലുപുരക്കൽ സൈനുദ്ദീന്റെ ഭാര്യ നസീമ (57), പെരുവന്താനം തെക്കേമല ജ്യോതിസ് നഗർ ചെരുവിൽ ജെസ്സി (40) എന്നിവരാണ് രോഗം മൂർഛിച്ച് മരിച്ചത്. കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ വീടും പരിസരവും വെള്ളത്തിലായതോടെ നസീമയെയും കുടുംബത്തെയും കൂട്ടിക്കൽ കെ.എം.ജെ പബ്ലിക് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. പ്രമേഹം മൂർഛിക്കുകയും രക്ത സമ്മർദ്ദം കുറയുകയും ചെയ്തതോടെ ശാരീരിക അസ്വസ്ഥത ഉണ്ടാവുകയായിരുന്നു. രാത്രി ഒമ്പതോടെ കൂട്ടിക്കൽ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയിൽ […]

ദുരിതപ്പെരുമഴയിൽ കോട്ടയം മുങ്ങി; എം.സി റോഡ് വെള്ളത്തിലായി: പെരുമഴപ്പെയ്ത്തിൽ വിറങ്ങലിച്ച് നാട്

സ്വന്തം ലേഖകൻ കോട്ടയം: ദുരിതപ്പെരുമഴയിൽ മുങ്ങിത്താഴ്ന്ന് കോട്ടയത്തെ നാടും നഗരവും. നാഗമ്പടത്ത് എം.സി റോഡ് പൂർണമായും വെള്ളത്തിൽ മുങ്ങിയതോടെ ഇതുവഴിയുള്ള ഗതാഗതം ഭാഗീകമായി തടസപ്പെട്ടു. കോട്ടയം കുമരകം റോഡിൽ ഇല്ലിക്കലിലും, താഴത്തങ്ങാടിയിലും അടക്കം അഞ്ചിടത്താണ് ജലനിരപ്പ് ക്രമാതീതമായി ഉയർന്നിരിക്കുന്നത്. ഇതോടെ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ 90 ശതമാനവും വെള്ളത്തിനിടിയിലായി. കഴിഞ്ഞ അഞ്ചു ദിവസമായി തുടർച്ചയായി പെയ്യുന്ന മഴയാണ് ജില്ലയെ പൂർണമായും മുക്കിയത്. പ്രധാന നദികളായ മീനച്ചിലാറും, കൊടൂരാറും, മണിമലയാറും മൂന്നു കിലോമീറ്ററെങ്കിലും പല സ്ഥലത്തം കരകവിഞ്ഞൊഴുകുകയാണ്. കൃഷിയ്ക്കായി തയ്യാറാക്കിയിരുന്ന പാടശേഖരങ്ങളിൽ ഏതാണ്ട് എല്ലായിടത്തും വെള്ളം […]