ഭാർത്താവിന്റെ സംസ്കാരം നടക്കുമ്പോൾ ഭാര്യ കാമുകനൊപ്പം മുങ്ങി; അച്ഛന്റെ മരണത്തിൽ പരാതിയുമായി മകൻ

സ്വന്തം ലേഖകൻ കാളികാവ്: ഭർത്താവിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയാകുന്നതിനിടെ ഭാര്യ കാമുകനൊപ്പം മുങ്ങി. എട്ടു ദിവസം മുന്‍പ് മരിച്ച ഭർത്താവിന്റെ സംസ്കാര ചടങ്ങുകൾക്കിടെയാണ് ഭാര്യ ഒളിച്ചോടിയത്. മകന്റെ പരാതിയെത്തുടര്‍ന്ന് ഇന്ന് വീണ്ടും മൃതദേഹം പുറത്തെടുത്തു പരിശോധിക്കും. കാളികാവ് അഞ്ചച്ചിവിടി മരുതത്ത് മുഹമ്മദിന്റെ മൃതദേഹമാണ് പരിശോധിക്കുക. മരണത്തില്‍ ദുരൂഹത ആരോപിച്ച് ആദ്യ ഭാര്യയുടെ മകനാണ് പരാതി നല്‍കിയത്. സെപ്റ്റംബര്‍ 21നാണ് മുഹമ്മദ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.അന്ന് തന്നെ മൃതദേഹം സംസ്കരിച്ചിരുന്നു. എന്നാല്‍, സംസ്കാര ചടങ്ങുകൾ പൂർത്തിയായതിന് പിന്നാലെ ഭാര്യ കാമുകനൊപ്പം നാട് വിടുകയായിരുന്നു. ഇതേ തുടർന്നാണ് […]

ഏറ്റുമാനൂർ നഗരസഭാ കൗൺസിലിൽ കുടുംബശ്രീ മെമ്പർ സെക്രട്ടറിയെ നിയമിക്കുന്നതിനെ ചൊല്ലി ബഹളവും വോട്ടെടുപ്പും

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരസഭാ കൗൺസിലിൽ കുടുംബശ്രീ മെമ്പർ സെക്രട്ടറിയെ നിയമിക്കുന്നതിനെ ചൊല്ലി ബഹളവും വോട്ടെടുപ്പും. നിലവിൽ ഉണ്ടായിരുന്ന മെമ്പർ സെക്രട്ടറി സ്ഥലം മാറി പോയതിനെ തുടർന്ന് സ്ഥാനം ഒരു മാസമായി ഒഴിഞ്ഞുകിടക്കുകയായിരുന്നു .മെമ്പർ സെക്രട്ടറിയായി വനിതാ ജീവനക്കാരിയെ തന്നെ നിയമിക്കണമെന്ന് ആരോഗ്യ കാര്യ ചെയർമാൻ ടി.പി മോഹൻ ദാസ് ആവശ്യപ്പെട്ടപ്പോൾ ക്ഷേമകാര്യ ചെയർപേഴ്സൺ സൂസൻ തോമസ് പുരുഷജീവനക്കാരനെ നിയമിച്ചാലെ കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ സുഗമമയി പോവൂ എന്ന് അഭിപ്രായപ്പെട്ടതോടെ അംഗങ്ങൾ ചേരിതിരിഞ്ഞ് കൗൺസിൽ യോഗം ബഹളമയമാവുകയായിരുന്നു . ഏറ്റുമാനൂർ – നഗരസഭയിലെ കുടുംബ […]

നിർമ്മാതാവിന് വേണ്ടി പൊലീസ് ക്വട്ടേഷൻ: സി.ഐ സാജു വർഗീസിന് സസ്പെൻഷൻ: മികച്ച കുറ്റാന്വേഷകൻ പക്ഷേ അശ്രദ്ധയിൽ കുടുങ്ങി

തേർഡ് ഐ ബ്യൂറോ കോട്ടയം: സി.പി.എം പ്രാദേശിക നേതാവിന്റെ നിർദേശം അനുസരിച്ച് 25 ലക്ഷം രൂപയ്ക്ക് പൊലീസ് ക്വട്ടേഷൻ ഏറ്റെടുത്തെന്ന ആരോപണത്തിൽ ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ സാജു വർഗീസിന് സസ്പെൻഷൻ. ശനിയാഴ്‌ച മിസോറാം ഗവർണർ കുമ്മനം രാജശേഖരന്റെ സുരക്ഷാ ഡ്യുട്ടിക്കിടെയാണ് സസ്പെൻഷൻ ഉത്തരവ് സാജു വർഗീസിന് ലഭിച്ചത്. ഡിവൈഎസ്പിയായി സ്ഥാനക്കയറ്റം ലഭിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് സസ്പെൻഷൻ ഉത്തരവ് ലഭിക്കുന്നത്. ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഐ.ജി വിജയ് സാഖറെയാണ് സസ്പെന്റ് ചെയ്തത്. കൃത്യവിലോപം , […]

ശിവസേന ഹർത്താൽ പിൻവലിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിച്ചതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച നടത്താനിരുന്ന ഹർത്താൽ പിൻവലിച്ചതായി ശിവസേന സംസ്ഥാന കമ്മിറ്റി അറിയിച്ചു. സംസ്ഥാനത്ത് പ്രളയവും കൊടുങ്കാറ്റും ആവർത്തിക്കാൻ സാദ്ധ്യതയുള്ളതിനാലും ചില ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് ഹർത്താൽ പിൻവലിക്കുന്നതെന്ന് ശിവസേന പത്രക്കുറിപ്പിൽ അറിയിച്ചു.

കൂട്ടുകാരന്റെ ഭാര്യയുമായി യുവാവ് ഒളിച്ചോടി: പോലീസ് പൊക്കിയപ്പോൾ വിവാഹേതര ലൈംഗികബന്ധം കുറ്റകരമല്ലെന്നായി യുവാവ്

സ്വന്തം ലേഖകൻ പത്തനംതിട്ട: കൂട്ടുകാരന്റെ ഭാര്യയുമായി യുവാവ് ഒളിച്ചോടി. പോലീസ് പിന്തുടർന്ന് തമിഴ്‌നാട്ടിൽ നിന്നും പൊക്കിയപ്പോൾ വിവാഹേതര ലൈംഗികബന്ധം കുറ്റകരമല്ലെന്ന് പറഞ്ഞ് യുവാവ് പോലീസുമായി ഉടക്കി. ഒന്നു പകച്ച പോലീസ് കാമുകന്റെ പൂർവ്വ ചരിത്രം അന്വേഷിച്ചു. റാന്നി പോലീസ് സ്‌റ്റേഷനിലെ അനവധി മോഷണകേസുകളിൽ പ്രതിയാണെന്നും കഴിഞ്ഞ മാസവും ബൈക്ക് മോഷ്ടിച്ച കേസിൽ പോലീസ് അന്വേഷിക്കുന്നയാളാണെന്നും കണ്ടെത്തി. കാമുകിക്കൊപ്പം സുഖജീവിതം സ്വപ്നം കണ്ട യുവാവിനെ പോലീസ് കൈയ്യോടെ പൊക്കി നാട്ടിലെത്തിച്ച് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അകത്തായത് മോഷണകേസിലാണെന്നു മാത്രം. പൊലീസിന്റെ സമയോചിതമായ ഇടപെടലായിരുന്നു കള്ളക്കാമുകന്റെ […]

സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ ശബരിമലയിൽ പെരുമഴ: പമ്പയുടെ പുനർനിർമാണം തടസപ്പെട്ടു; അയ്യപ്പന്റെ ശക്തിയെന്ന് വിശ്വാസികൾ!

സ്വന്തം ലേഖകൻ പമ്പ: യുവതികൾക്കും ശബരിമലയിൽ പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിയ്ക്കു പിന്നാലെ ശബരിമലയിൽ പെരുമഴ. കന്നത്ത മഴയിൽ പമ്പയിൽ നടന്ന പുനർനിർമ്മാണ പ്രവർത്തനങ്ങൾ തടസപ്പെട്ടു. സുപ്രീം കോടതി വിധിയ്ക്കു പിന്നാലെ എത്തിയ കനത്ത മഴ, ഭക്തരിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടാക്കിയത്. അയ്യപ്പന്റെ ശക്തിയാണെന്നും പമ്പ കരകവിയുമെന്നും ഭക്തർ പ്രതികരിക്കുന്നു. വെള്ളിയാഴ്ച രാവിലെ മുതൽ പെയ്യുന്ന കനത്ത മഴയെ തുടർന്ന് പമ്പ മണപുറത്ത് നടപ്പന്തലിലും ഹോട്ടൽ കോംപ്ലക്‌സിലുമടക്കം വെള്ളം കേറി. മഴ തുടർന്നാൽ ത്രിവേണിയടക്കം വെള്ളത്തിലാകുമെന്ന ആശങ്കയിലാണ് ദേവസ്വം അധികൃതർ. ഇതോടെ 45ാം നാൾ […]

ശബരിമല വിഷയത്തിൽ സംസ്ഥാനത്ത് തിങ്കളാഴ്ച ശിവസേനയുടെ ഹർത്താൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശബരിമലയിൽ സത്രീകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിനെതിരെ പ്രതിഷേധിച്ച് തിങ്കളാഴ്ച്ച സംസ്ഥാനത്ത് ശിവസേന ഹർത്താൽ. ഹിന്ദു സംസ്‌കാരത്തെയും ആചാരത്തെയും അനുഷ്ഠാനങ്ങളെയും മറന്നുകൊണ്ട് സുപ്രീം കോടതി ഉത്തരവിറക്കിയെന്നാരോപിച്ചാണ് ഹർത്താൽ. മറ്റു മത സംഘടനകളുമായി ചേർന്ന് വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകുമെന്നും ശിവസേന സംസ്ഥാന പ്രസിഡന്റ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കെ.എസ്.ആർ.ടി.സി ബസ് ആടിയുലയുന്നത് കണ്ട പോലീസ് ബസിന് പുറകെ വിട്ടു; ബസ് തടഞ്ഞു നിർത്തിയപ്പോൾ ഡ്രൈവർ പാതി ഉറക്കത്തിൽ

സ്വന്തം ലേഖകൻ ആലപ്പുഴ: ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസിൽ ഡ്രൈവർ പാതി ഉറക്കത്തിൽ. സംഭവം ശ്രദ്ധയിൽപ്പെട്ട പുന്നപ്ര പോലീസ് ബസിന് പുറകെ വെച്ചുപിടിച്ചു. ബസ് തടഞ്ഞു നിർത്തി ഡ്രൈവറുടെ മുഖം കഴുകിച്ച് ചായയും വാങ്ങി നൽകിയാണ് പോലീസ് മാതൃക കാണിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെ ദേശീയ പാതയിൽ പുന്നപ്രയിലായിരുന്നു സംഭവം. തുടർന്ന് പൊലീസ് ദീർഘദൂര സർവീസ് നടത്തുന്ന നാലു ബസുകൾ തടഞ്ഞു നിർത്തി. ഇതിൽ നിന്ന് ഉറക്കച്ചടവുള്ള ഡ്രൈവറെ കണ്ടുപിടിച്ചു മുഖം കഴുകാൻ വെള്ളവും കൊടുത്തു. പൊലീസിന്റെ ഈ പ്രവൃത്തിയാണ് നിമിഷനേരം കൊണ്ട് ആളുകളുടെ […]

എൻജിഒ യൂണിയൻ നേതാവിന്റെ വീടിനു പെർമിറ്റ് നൽകാൻ സമ്മർദം: പഞ്ചായത്ത് അസി.സെക്രട്ടറിയോട് എൻജിഒ യൂണിയൻ നേതാവ് മോശമായി പെരുമാറിയെന്ന് പരാതി; പനച്ചിക്കാട് പഞ്ചായത്തിൽ ജീവനക്കാർ സമരത്തിൽ

സ്വന്തം ലേഖകൻ കോട്ടയം: എൻജിഒ യൂണിയൻ നേതാവിന്റെ വീടിനു പെർമിറ്റ് നൽകാൻ സമ്മർദം ചെലുത്തിയ, യൂണിയൻ ജില്ലാ നേതാവായ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫിസ് ജീവനക്കാരൻ അസി.സെക്രട്ടറിയോട് മോശമായി പെരുമാറിയതായി ആരോപിച്ച് പനച്ചിക്കാട് പഞ്ചായത്തിൽ ജീവനക്കാർ പ്രതിഷേധ ധർണ നടത്തുന്നു. ഓഫിസ് ബഹിഷ്‌കരിച്ചാണ് ജീവനക്കാർ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ജീവനക്കാരെല്ലാവരും ഓഫിസിൽ നിന്നും പുറത്തിറങ്ങി, വാതിലിൽ കുത്തിയിരുന്നാണ് പ്രതിഷേധിക്കുന്നത്. പാത്താമുട്ടത്ത് വീട് വയ്ക്കുന്നതിനായി എൻജിഒ യൂണിയൻ നേതാവ് നേരത്തെ പനച്ചിക്കാട് പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നു. കഴിഞ്ഞ 26 നാണ് ഇദ്ദേഹം അപേക്ഷ നൽകിയത്. ഈ […]

ചീഞ്ഞ മീൻ മാർക്കറ്റിലേയ്ക്ക് : ട്രെയിനിൽ എത്തുന്നത് മാലിന്യം കലർന്ന മീനോ ? ദുർഗന്ധത്തിൽ പ്രതിഷേധവുമായി യാത്രക്കാർ

സ്വന്തം ലേഖകൻ കോട്ടയം : ചീഞ്ഞ് അഴുകി ദുർഗന്ധം വമിക്കുന്ന മീൻ മാർക്കറ്റിൽ വിൽപ്പനയ്ക്ക് എത്തിച്ചു. കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ വേണാട് എക്സ്പ്രസിൽ നിന്നാണ് ദുർഗന്ധം വമിക്കുന്ന മീൻ പ്ലാറ്റ്ഫോമിൽ ഇറക്കിയത്. യാത്രക്കാർ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല. മീൻ വിൽപ്പനയ്ക്കായി കച്ചവടക്കാർ വന്ന് ഏറ്റെടുത്ത് കൊണ്ടു പോയി. ശനിയാഴ്ച മുതൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വിൽപ്പനയ്ക്കായി ഈ മീനുകൾ എത്തും. കോട്ടയം റെയിൽവേ സ്റ്റേഷനിലാണ് മൂന്ന് ബോക്സുകളിലായി മീൻ എത്തിച്ചത്. വേണാട് എക്സ്പ്രസിൽ എത്തിയ ഈ ബോക്സുകൾ പ്ലാറ്റ്ഫോമിൽ ഇറക്കിവച്ചതോടെ അതിരൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടു. ഒന്നാം […]