പദവി സർക്കാർ ഓഫിസിലെ ക്ലർക്ക്: ജോലി കർഷകശ്രീ വായന

പദവി സർക്കാർ ഓഫിസിലെ ക്ലർക്ക്: ജോലി കർഷകശ്രീ വായന

സ്വന്തം ലേഖകൻ

കോട്ടയം: 90 ശതമാനം സർക്കാർ ജീവനക്കാരും മിടുക്കൻമാരാണെങ്കിലും, ഇവരിൽ ചിലരെങ്കിലും ജോലിയിൽ ഉഴപ്പുന്നവരാണെന്നാണ് പൊതുജനത്തിന്റെ ധാരണ. ഈ ധാരണ ശരിവയ്ക്കുന്ന കാഴ്ചകളാണ് തിങ്കളാഴ്ച ഒരു ലേബർ ഓഫിസിൽ തേർഡ് ഐ ന്യൂസ് ലൈവ് കണ്ടത്. ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന കോട്ടയം രണ്ടാം സർക്കിൾ ലേബർ ഓഫിസിലാണ് സർക്കാർ ശമ്പളം പറ്റുന്ന ചിലരുടെ ആത്മാർത്ഥത തെളിഞ്ഞു കണ്ടത്.

സർക്കാർ ഓഫിസിൽ ഏറ്റവും തിരക്കേറിയ, നിരവധി സാധാരണക്കാർ വിവിധ ആവശ്യങ്ങൾക്ക് എത്തിയ തിങ്കളാഴ്ച ഉച്ചയ്ക്ക് 11.30 ന് ഓഫിസിലെ ഔദ്യോഗിക കസേരയിലിരുന്ന കർഷകശ്രീ മാസിക വായിക്കുകയാണ് ജീവനക്കാരി. തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിൽ ഇവർ ഇവിടുത്തെ ക്ലർക്കാണെന്നു മനസിലായിട്ടുണ്ട്. എന്നാൽ, ഇവർ ജോലി സമയത്ത് മാസിക വായിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും ഉത്തരവാദിത്വപ്പെട്ട ഒരു ഉദ്യോഗസ്ഥൻ പോലും ഇത് തടയാനോ ഇവരെ ജോലിയിലേയ്ക്കു തിരികെ എത്തിക്കാനോ ശ്രമിച്ചിരുന്നില്ല. സാധാരണക്കാരായ ആളുകൾ ഏറെ നിൽക്കുമ്പോഴാണ് ഒരു ജീവനക്കാരിയുടെ നിഷേധാത്മകമായ നിലപാട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group