രണ്ടരവർഷം കൊണ്ട് ആയുഷ് മേഖലയ്ക്കായി 535 കോടി രൂപ അനുവദിച്ചു: കാണക്കാരി ഗവൺമെന്റ് ഹോമിയോ ആശുപത്രി പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് മന്ത്രി വീണാ ജോർജ്

കോട്ടയം: സംസ്ഥാനത്തെ 150 ആയുഷ് ആരോഗ്യ കേന്ദ്രങ്ങൾ എൻ.എ.ബി.എച്ച്. അക്രെഡിറ്റേഷൻ കരസ്ഥമാക്കിയെന്ന് ആരോഗ്യ-വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ്. കാണക്കാരി ഗ്രാമപഞ്ചായത്തിലെ ഗവൺമെന്റ് ഹോമിയോ ആശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കാണക്കാരി ചിറക്കുളത്ത് നടന്ന പരിപാടിയിൽ മോൻസ് ജോസഫ് എം. എൽ.എ.അധ്യക്ഷത വഹിച്ചു. രാജ്യത്ത് ഏറ്റവും നന്നായി ആയുഷ് സ്ഥാപനങ്ങൾ നടക്കുന്നത് കേരളത്തിലാണെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് പരാമർശിച്ചു കൊണ്ട് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ആരോഗ്യരംഗം ആയുഷ് മേഖലയ്ക്ക് നല്ല പ്രാധാന്യം നൽകി കൊണ്ടാണ് […]

.കോഴിക്കോട്ടെ മിഠായി തെരുവിൽ വയറ്റത്തടിച്ചു പാടി നടന്ന പയ്യന്റെ പേര് പിന്നീട് മലയാള സിനിമാ ഗാന ചരിത്രത്തിൽ സുവർണ ലിപികളിൽ രേഖപ്പെടുത്തി:

  സ്വന്തം ലേഖകൻ കോട്ടയം: മലബാറിലെ സംഗീത സദസ്സുകളെ സമ്പന്നമാക്കാൻ ബംഗാളിൽ നിന്ന് എത്തിയ ജാൻ മുഹമ്മദ് എന്ന ഹിന്ദുസ്ഥാനി ഗായകൻ തന്റെ ജീവിതസഖിയെ കണ്ടെത്തിയത് മലയാളമണ്ണിൽ നിന്നായിരുന്നു. ആ ദമ്പതികൾക്ക് ജനിച്ച മുഹമ്മദ് സാബിർ എന്ന പയ്യൻ കോഴിക്കൊട്ടെ പ്രശസ്തമായ മിഠായിത്തെരുവിലും തീവണ്ടികളിലുമെല്ലാം വയറ്റത്തടിച്ചു പാട്ടു പാടി നടന്നിരുന്നത് ഒരു പക്ഷേ പഴയ തലമുറക്കാരുടെ ഓർമ്മകളിലുണ്ടായിരിക്കും . ആ പയ്യന്റെ പാട്ട് കേട്ട് യാത്രക്കാർ കൊടുത്തിരുന്ന ചില്ലറ നാണയത്തുട്ടുകളായിരുന്നു ഒരു വലിയ കുടുംബത്തിന്റെ ഏക ആശ്രയം.. പിൽക്കാലത്ത് മലയാള സിനിമയുടെ സംഗീതചരിത്രത്തിൽ സുവർണ […]

കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലുള്ള വ്യാപാര സംരക്ഷണ യാത്രയ്ക്ക് മുന്നോടിയായി ജില്ലാതല വാഹന പ്രചരണ യാത്ര സംഘടിപ്പിച്ചു:

  കോട്ടയം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ വ്യാപാര സംരക്ഷണ യാത്രയ്ക്ക് മുന്നോടിയായി ജില്ലാതല വാഹന പ്രചരണ യാത്ര സംഘടിപ്പിച്ചു. കോട്ടയം താലൂക്ക് തലത്തിൽ നടത്തിയ വിളംബര യാത്രയ്ക്ക് വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കോട്ടയം താലൂക്കിൽ രണ്ടു ദിവസങ്ങളിലായാണ് വ്യാപാരി സംരക്ഷണയാത്രയുടെ പ്രചരണാർത്ഥമുള്ള വാഹന പ്രചരണയാത്ര സംഘടിപ്പിക്കുന്നത്.സംഘടന മണർകാട് യൂണിറ്റിന്റെ നേതൃത്വത്തിൽ വാഹന പ്രചരണയാത്രയ്ക്ക് സ്വീകരണം നൽകി. സ്വീകരണ സമ്മേളനത്തിൽ ജില്ലാ പ്രസിഡൻ്റ് എം. കെ തോമസ്കുട്ടി, ജനറൽ സെക്രട്ടറി എ. കെ.എൻ പണിക്കർ, ജില്ലാ വൈസ് പ്രസിഡൻ്റ് […]

ജംബോ സർക്കസ് കോട്ടയത്ത് ഇന്നുതുടക്കം: നാഗമ്പടം മൈതാനത്ത് ഇന്നു രാത്രി 7 – മണിക്കാണ് ഉദ്ഘാടന പ്രദർശനം ദിവസേന 3 പ്രദർശനങ്ങൾ.

  സ്വന്തം ലേഖകൻ കോട്ടയം: വിസ്മയിപ്പിക്കുന്ന കാഴ്ചകളുമായി ജംബോ സർക്കസ് കോട്ടയത്ത് എത്തി. നാഗമ്പടം മൈതാനത്ത് ഇന്നു രാത്രി 7 – മണിക്കാണ് ഉദ്ഘാടന പ്രദർശനം. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം നിർവഹിക്കും’ കോട്ടയത്ത് ഒരു മാസത്തെ പ്രദർശനമുണ്ടാകും. പുതുമയാർന്ന അഭ്യാസ പ്രകടനങ്ങളും മികവാർന്ന അവതരണ ശൈലിയിലും ജംബോ സർക്കസ് മുന്നിട്ടു നില്ക്കുന്നുവെന്ന് മീഡിയ കോർഡിനേറ്റർ ശ്രീഹരി നായർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യയിലെ വിവിധസംസഥാനങ്ങളിൽ നിന്നുള്ള കലാകാരൻമാർക്കൊപ്പം ആഫ്രിക്കയിൽ നിന്നുള്ള കലാകാരൻമാരും പങ്കെടുക്കുന്നു. എഴുപതോളം കലാകാരൻമാർ സർക്കസിൽ പ്രവർത്തിക്കുന്നു. ആഫ്രിക്കയിൽ […]

കുമാരകത്തുകാരുടെ പ്രിയ ‘ഡോക്ടര്‍’ അന്നമ്മ സിസ്റ്റര്‍ ഇനി ഓർമ്മ

സ്വന്തം ലേഖകൻ കുമരകം: കുമരകം നിവാസികള്‍ക്ക് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്ബുവരെ അന്നമ്മ സിസ്റ്റര്‍ കേവലം നഴ്‌സ് മാത്രമായിരുന്നില്ല, ഒരു ലേഡി ഡോക്ടറായിരുന്നു.അമേരിക്കയിലെ ഹൂസ്റ്റണില്‍ അന്തരിച്ച കുമരകം സെന്‍റ് മേരീസ് ഡിസ്പന്‍സറിഉടമയും പരേതനായ ചാക്കോ വാളച്ചേരിയുടെ ഭാര്യയുമായ അന്നമ്മ ചാക്കോ വാളച്ചേരിലിന്‍റെ (91) സംസ്‌കാരം 10ന് നാഷ്‌വില്ലിലെ അലക്സാണ്ടര്‍ ഫ്യൂണറല്‍ ഹോമില്‍ നടക്കും. കുമരകം ബോട്ടുജെട്ടിയിലെ ഇപ്പോഴത്തെ ഓട്ടോ സ്റ്റാന്‍ഡിനുസമീപം 50-60 വർഷം മുന്പ് പ്രവര്‍ത്തിച്ചിരുന്ന സെന്‍റ് മേരീസ് ഡിസ്പന്‍സറിയിലെത്തിയാല്‍ സാധാരണ രോഗങ്ങളെല്ലാം പമ്ബകടക്കുമായിരുന്നു. അക്കാലത്ത് ഇപ്പോഴത്തെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍ പ്രാഥമിക ആരോഗ്യകേന്ദ്രം മാത്രമായിരുന്നു. […]

ശ്രീനാരായണ ഗുരുധർമ്മ ക്ഷേത്രത്തിൽ ശ്രീനാരായണ കൺവെൻഷനും കുടുംബസംഗമവും:

  സ്വന്തം ലേഖകൻ കാഞ്ഞിരമറ്റം: എസ് എൻ ഡിപി യോഗം കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ 1804 കാഞ്ഞിരമറ്റം സൗത്ത് ശാഖയിലെ ശ്രീനാരായണ ഗുരുധർമ്മ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങളുടെ ഭാഗമായിസംഘടിപ്പിച്ച ശ്രീനാരായണ കൺവെൻഷനും കുടുംബസംഗമവും യൂണിയൻ സെക്രട്ടറി അഡ്വ എസ് ഡി. സുരേഷ് ബാബു ഉൽഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ്‌ പി എസ് അയ്യപ്പൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സജി കരുണാകരൻ സ്വാഗതം ആശംസിച്ചു. പ്രശസ്ത മനഃശാസ്ത്രജ്ഞ ഡോക്ടർ ഗ്രേസ് ലാൽ മുഖ്യപ്രഭാഷണം നടത്തി. വനിതാസംഘം യൂണിയൻ സെക്രട്ടറി ധന്യ പുരുഷോത്തമൻ, സേവായോഗം […]

അവാർഡ് നേട്ടവുമായി ചെങ്ങളം ഗവ. എച്ച്.എസ്.എസ് വിദ്യാർഥികൾ:

  സ്വന്തം ലേഖകൻ ചെങ്ങളം: സ്കൗട്ട് ആൻഡ് ഗൈഡ് രാജ്യപുരസ്കാർ അവാർഡ് നേടി ചെങ്ങളം ഗവ. എച്ച്.എസ്.എസ് വിദ്യാർഥികൾ. സ്കൗട്ട് വിഭാഗത്തിൽ സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർഥികളായ അബ്ദുൾ ബാസിത്, അനന്തു രാജേഷ്, മിർസാൻ പി.എം ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ ആദർശ് ഇ.എസ്, അഭി സജീവ്, അർജുൻ ഇ.എസ്, കാർത്തികേയൻ.ആർ എന്നിവരും ഗൈഡ് വിഭാഗത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥികളായ ആർദ്ര വിനോദ്, അമുവിന്ദ പി.എസ്, അർഷാനാ പി.എ, അലോണ സി. സജു, അന്ന മരിയ അലക്സ്, അയോണ സി. ജോൺസൺ, ഹരിപ്രിയ അഭിലാഷ്, സുഹാദിക.കെ, […]

സ്ത്രീധന പീഡനം: ഭാര്യ ആത്മഹത്യ ചെയ്തു: ഭർത്താവ് അറസ്റ്റിൽ:

സ്വന്തം ലേഖകൻ തിരുവനന്തപുരം: യുവതി ഭർതൃ ഗൃഹത്തില്‍ മരിച്ച സംഭവത്തില്‍ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെടുമങ്ങാട് പനവൂർ പനയമുട്ടം തേവരുകുഴി തടത്തരികത്ത് വീട്ടില്‍ അയ്യപ്പൻ എന്നു വിളിക്കുന്ന ശരത് (29) ആണ് അറസ്റ്റിലായത്. ശരത്തിന്റെ ഭാര്യ അഭിരാമി മരിച്ച കേസി ലാണ് പൊലീസ് ശരത്തിനെ അറസ്റ്റ് ചെയ്തത്. സ്ത്രീധന പീഡനം മൂലമാണ് 22കാരിയായ അഭിരാമി മരിച്ചതെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നെടുമങ്ങാട് പൊലീസാണ് ശരത്തിനെതിരേ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ശരത്ത് സ്ത്രീധനത്തിന്റെ പേരില്‍ […]

ചിങ്ങവനം ഗവ.യുപി സ്കൂളിന് ശാസ്ത്ര സാഹിത്യ പരിഷത്ത് ശാസ്ത്ര പുസ്തകങ്ങൾ വിതരണം ചെയ്തു: കെ.കെ.രാജപ്പന്റെ സ്മരണയ്ക്കായി കുടുംബമാണ് പുസ്തകങ്ങൾ സ്പോൺസർ ചെയ്തത്:

: സ്വന്തം ലേഖകൻ ചിങ്ങവനം: കുട്ടികൾക്ക് വായിച്ചു വളരാൻ ശാസ്ത്ര പുസ്തകങ്ങളും. കേരളശാസ്ത്ര സാഹിത്യ പരിഷത്ത് ചിങ്ങവനം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചിങ്ങവനം ഗവണ്മെന്റ് യൂ പി സ്കൂളിന് പതിനായിരം രൂപയുടെ ശാസ്ത്രപുസ്തകങ്ങൾ നൽകി. ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകനും പുരോഗമന പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്ന കെ. കെ രാജപ്പന്റെ സ്മരണാർത്ഥം കുടുംബമാണ് പുസ്തകങ്ങൾ സ്പോൺസർ ചെയ്തത്. കെ കെ രാജപ്പന്റെ ഭാര്യയും ചിങ്ങവനം യുപി സ്കൂളിന്റെ പ്രധാന അധ്യാപികയുമായിരുന്ന എം വി രാജമ്മ ടീച്ചർ പുസ്തകങ്ങൾ സ്കൂളിന് കൈമാറി. ഇതുമായി ബന്ധപ്പെട്ടു നടന്ന യോഗത്തിൽ സ്കൂൾ പി […]

കോട്ടയം കാരിത്താസില്‍ സൗജന്യ ഡയാലിസിസ് സേവനത്തിന് തുടക്കമായി; മാര്‍ മാത്യു മൂലക്കാട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു

കോട്ടയം: ആര്‍ച്ച്‌ ബിഷപ് മാര്‍ മാത്യു മൂലക്കാട്ടിന്‍റെ മെത്രാഭിഷേകത്തിന്‍റെ രജതജൂബിലിയാഘോഷങ്ങളോടനുബന്ധിച്ച്‌ സാന്ത്വനം എന്ന പേരില്‍ നടപ്പിലാക്കുന്ന സൗജന്യ ഡയാലിസിസ് സേവനത്തിനു തുടക്കമായി. കാരിത്താസ് ആശുപത്രിയുടെ നേതൃത്വത്തില്‍ പ്രതിവര്‍ഷം 500 ഡയാലിസിസുകള്‍ വീതം അടുത്ത പത്തുവര്‍ഷക്കാലത്തേക്ക് സാമ്പത്തിക പരിമിതിയുള്ളവര്‍ക്ക് സൗജന്യമായി ലഭ്യമാക്കും. മാര്‍ മാത്യു മൂലക്കാട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. കാരിത്താസ് ആശുപത്രി ഡയറക്ടര്‍ റവ.ഡോ. ബിനു കുന്നത്ത് പദ്ധതി വിശദീകരിച്ചു. സഹായമെത്രാന്മാരായ മാര്‍ ജോസഫ് പണ്ടാരശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം, വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, പ്രൊക്കുറേറ്റര്‍ ഫാ. അലക്സ് ആക്കപ്പറമ്ബില്‍, കാരിത്താസ് […]