അവാർഡ് നേട്ടവുമായി ചെങ്ങളം ഗവ. എച്ച്.എസ്.എസ് വിദ്യാർഥികൾ:

അവാർഡ് നേട്ടവുമായി ചെങ്ങളം ഗവ. എച്ച്.എസ്.എസ് വിദ്യാർഥികൾ:

 

സ്വന്തം ലേഖകൻ
ചെങ്ങളം: സ്കൗട്ട് ആൻഡ് ഗൈഡ് രാജ്യപുരസ്കാർ അവാർഡ് നേടി ചെങ്ങളം ഗവ. എച്ച്.എസ്.എസ് വിദ്യാർഥികൾ. സ്കൗട്ട് വിഭാഗത്തിൽ സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർഥികളായ അബ്ദുൾ ബാസിത്, അനന്തു രാജേഷ്, മിർസാൻ പി.എം ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ ആദർശ് ഇ.എസ്, അഭി സജീവ്, അർജുൻ ഇ.എസ്, കാർത്തികേയൻ.ആർ എന്നിവരും

ഗൈഡ് വിഭാഗത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥികളായ ആർദ്ര വിനോദ്, അമുവിന്ദ പി.എസ്, അർഷാനാ പി.എ, അലോണ സി. സജു, അന്ന മരിയ അലക്സ്, അയോണ സി. ജോൺസൺ, ഹരിപ്രിയ അഭിലാഷ്, സുഹാദിക.കെ, വിദ്യ മധു എന്നിവരാണ് അവാർഡിന് അർഹരായ വിദ്യാർഥികൾ.

അവാർഡിന് പുറമെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാർക്കും വിദ്യാർഥികൾക്ക് ലഭിക്കും. അവാർഡ് നേടിയ എല്ലാ വിദ്യാർത്ഥികളേയും സ്കൗട്ട് മാസ്റ്റർ സുധാമയി ടി.എൻ, ഗൈഡ് ക്യാപ്ടൻ ആർച്ച എസ്, സ്കൂൾ ഹെഡ്മിസ്ട്രസ്സ് ഷീജ എന്നിവർ അഭിനന്ദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group