എസ്എഫ്ഐ യുടെ ആക്രമണത്തിൽ പ്രതിഷേധിച്ച് കെ എസ് യു പ്രകടനം നടത്തി:

  സ്വന്തം ലേഖകൻ കോട്ടയം: കെഎസ്‌യു പ്രവർത്തകരെ സിഎംഎസ് കോളേജിൽ അവർ താമസിക്കുന്ന സ്ഥലത്ത് കയറി മർദ്ദിച്ച എസ്എഫ്ഐയുടെ ഭീകരാക്രമത്തിന് എതിരെ കെഎസ്‌യു കോട്ടയം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധയോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് മാഹിൻ നവാസ് അധ്യക്ഷത വഹിച്ചു കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാഹുൽ മറിയപ്പള്ളി ഉദ്ഘാടനം ചെയ്തു. കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജിത്തു ജോസ്,ജില്ലാ പ്രസിഡന്റ് നൈസാ . ജില്ലാ ഉപാധ്യക്ഷൻ യെശ്വന്ത് സി നായർ , ജനറൽ സെക്രട്ടറിമാരായ അശ്വിൻ സാബു, […]

വിനു ആർ. മോഹൻ കോട്ടയം നഗരസഭയിലെ ബിജെപി പാർലമെന്ററി പാർട്ടി നേതാവ്:

  സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം നഗരസഭയിൽ ബി ജെ പി പാർലമെന്ററി പാർട്ടി നേതാവായി വിനു ആർ. മോഹനെ നിയമിച്ചതായി മണ്ഡലം പ്രസിഡന്റ് അരുൺ മൂലേടം അറിയിച്ചു. നഗരസഭയുടെ 5-ാം വാർഡ് (നട്ടാശേരി ) മെമ്പറാണ് വിനു.ആർ. മോഹൻ .

ഏറ്റുമാനൂർ നഗരസഭാ കാര്യാലയ വളപ്പിലെ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു; ഫയർഫോഴ്സ് നിമിഷങ്ങള്‍ക്കകം എത്തി തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി; മാലിന്യക്കൂമ്പാരം ഉടനടി നീക്കം ചെയ്യണമെന്ന ആവശ്യം ശക്തം

ഏറ്റുമാനൂർ: നഗരസഭാ കാര്യാലയ വളപ്പില്‍ നഗരസഭ അനധികൃതമായി കൂട്ടിയിട്ട ഖരമാലിന്യത്തിന് തീപിടിച്ചു. അനേകം വ്യാപാര സ്ഥാപനങ്ങളോടു ചേർന്ന് ഉണ്ടായ തീപിടിത്തം ഭീതി പരത്തി. ഉത്സവത്തോടനുബന്ധിച്ച്‌ മഹാദേവ ക്ഷേത്ര പരിസരത്ത് ഉണ്ടായിരുന്ന ഫയർഫോഴ്സ് നിമിഷങ്ങള്‍ക്കകം എത്തി തീയണച്ചതുകൊണ്ട് തീ വ്യാപിച്ചില്ല. ഏറ്റുമാനൂർ ടൗണിന്‍റെ ഹൃദയഭാഗത്ത് സെൻട്രല്‍ ജംഗ്ഷനില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കു പിന്നിലായാണ് നഗരസഭ ഖരമാലിന്യം തള്ളിയിരിക്കുന്നത്. കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തില്‍ വിരമിച്ച പോലീസ് ഉദ്യോഗസ്ഥരുടെ സംഘടന നടത്തിയ ശുചീകരണ പ്രവർത്തനങ്ങള്‍ക്കിടെ ഈ ഖരമാലിന്യ കൂമ്പിരം കണ്ടെത്തിയിരുന്നു എന്നീടും മാലിന്യ കൂമ്പാരം നീക്കം ചെയ്യാൻ നഗരസഭ തയാറായില്ല. […]

കിടങ്ങൂര്‍ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം: ഉത്സവം നാളെ കൊടിയേറും; 25 ന് ആറാട്ട്

കിടങ്ങൂർ: ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രോത്സവത്തിന് നാളെ കൊടിയേറുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. തന്ത്രി ഇരിങ്ങാലക്കുട കെടങ്ങശ്ശേരി തരണനെല്ലൂർ രാമൻ നമ്പൂതിരിയുടെയും മേല്‍ശാന്തി വാരിക്കാട് നാരായണൻ ശ്രീനേഷിന്റെയും കാർമ്മികത്വത്തിലാണ് കൊടിയേറ്റ്. 25നാണ് ആറാട്ട്. 16ന് രാവിലെ 9ന് കൊടിക്കയർ, കൊടുക്കൂറ സമർപ്പണം, വടക്കുംതേവർക്ക് കളഭാഭിഷേകം. വൈകിട്ട് ആറിന് തിരുവാതിര, 6.30ന് തിരുവരങ്ങ് ഉദ്ഘാടനം, ക്ഷേത്രം ഊരാളൻ കൊങ്ങോർപള്ളി ദാമോദരൻ നമ്ബൂതിരിയും സീരിയല്‍ താരം ശ്യാം എസ്. നമ്ബൂതിരിയും ചേർന്ന് തിരിതെളിയിക്കും. 6.30ന് ഭക്തിഗാന തരംഗിണി. 9ന് കൊടിയേറ്റ്, 9.15ന് ഭരതനാട്യം, 10ന് ഭരതനാട്യ അരങ്ങേറ്റം. 17ന് രാവിലെ […]

സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിനിടെ അടുപ്പില്‍ നിന്നു തീ പടര്‍ന്നു; വൈക്കം തലയോലപ്പറമ്പിൽ പാെള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

കോട്ടയം: അടുക്കളയില്‍ നിന്നും സാനിറ്റൈസർ ഉപയോഗിക്കുന്നതിനിടെ അടുപ്പില്‍നിന്നു തീ പടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. തലയോലപ്പറമ്പ് വെള്ളൂർ മേവെള്ളൂർ വേലംമാട്ടേല്‍ വി സി.ദിലീപിന്റെയും സിത്താരയുടെയും മകൻ സാരംഗാണ് (13) ചികിത്സയിലിരിക്കെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. ജനുവരി 19നു വൈകിട്ട് അടുക്കളയിലെ അടുപ്പിനു സമീപം നിന്നിരുന്ന സാരംഗിന്റെ കയ്യില്‍ ഉണ്ടായിരുന്ന സാനിറ്റൈസർ അടുപ്പിലേക്കു മറിഞ്ഞതിനെ തുടർന്ന് തീ ആളുകയായിരുന്നു. ഇതോടെ അടുപ്പിന് അരികില്‍ നിന്ന കുട്ടിയുടെ ശരീരത്തിലേക്ക് തീ പടർന്നു. അമ്മയും മൂത്ത സഹോദരൻ ആരോമലും ചേർന്ന് തീ അണയ്ക്കുകയായിരുന്നു. കെഎസ്‌ആർടിസിയില്‍ […]

ഏറ്റുമാനൂർ മഹാദേവക്ഷേത്ര ഉത്സവം; ഏഴരപ്പൊന്നാന ദിനമായ ഫെബ്രുവരി 18ന് മഹാപ്രസാദമൂട്ട് നടത്തും

എറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവക്ഷേത്ര ഉത്സവത്തിന്റെ ഏഴരപ്പൊന്നാന ദിനമായ 18ന് എസ്.എൻ.ഡി.പി യോഗം 40 നമ്പർ ഏറ്റുമാനൂർ ശാഖായോഗത്തിന്റെ നേതൃത്വത്തില്‍ മഹാപ്രസാദമൂട്ട് നടത്തുമെന്ന് ശാഖാ ഭാരവാഹികളായ പ്രസിഡന്റ് പി.എൻ ശ്രീനിവാസൻ, വൈസ് പ്രസിഡന്റ് എം.എൻ സജി, സെക്രട്ടറി എ.കെ റെജികുമാർ എന്നിവർ അറിയിച്ചു. രാവിലെ 11 ന് ക്ഷേത്രം ഊട്ടുപുര ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കോട്ടയം യൂണിയൻ പ്രസിഡന്റ് എം. മധു ഉദ്ഘാടനം നിർവഹിക്കും. യൂണിയൻ സെക്രട്ടറി ആർ. രാജീവ്, ദേവസ്വം അസി.കമ്മീഷണർ വി.ആർ ജ്യോതി, ശ്യാം പ്രകാശ്, പ്രൊ. പി.എസ് ശങ്കരൻ നായർ, പി.ജി […]

വസ്തുനികുതി ഇനത്തില്‍ കിട്ടാനുള്ളത് 4.15 കോടി രൂപ; പൊതുടാപ്പുകളുടെ വെള്ളക്കരം ഇനത്തിൽ 3.7 കോടി രൂപ ബാധ്യത; അക്കൗണ്ടുകള്‍ തയാറാക്കുമ്പോള്‍ വൗച്ചറുകള്‍ സൂക്ഷിക്കുന്നതില്‍ അലംഭാവം; പെന്‍ഷന്‍ ഫണ്ട് രൂപീകരിച്ചിട്ടില്ല; സാമ്പത്തിക പ്രതിസന്ധിയിൽ ഞെരുങ്ങുന്ന ചങ്ങനാശേരി നഗരസഭയ്ക്ക് സംസ്ഥാന ഓഡിറ്റ് വകുപ്പിന്‍റെ വിമര്‍ശനം

ചങ്ങനാശേരി: സംസ്ഥാന ഓഡിറ്റ് വകുപ്പ് തയാറാക്കിയ ചങ്ങനാശേരി നഗരസഭയുടെ ഓഡിറ്റ് റിപ്പോർട്ട് പുറത്ത്. ദൈനംദിന കാര്യങ്ങള്‍ മുൻപോട്ടു കൊണ്ടുപോകാനും ശമ്പളം നല്‍കാനും ബുദ്ധിമുട്ടുന്ന നഗരസഭയ്ക്ക് വസ്തുനികുതി ഇനത്തില്‍ 4.15കോടി രൂപ കുടിശിഖ ലഭിക്കാനുണ്ടെന്നും പൊതുടാപ്പുകളുടെ വെള്ളക്കരം ഇനം 3.7കോടി രൂപ ബാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ കണ്ടെത്തല്‍. 2022-23ലെ ഓഡിറ്റിലാണ് ഓഡിറ്റ് വിഭാഗത്തിന്‍റെ ഇത്തരം കണ്ടെത്തലുകള്‍. അക്കൗണ്ടുകള്‍ തയാറാക്കുമ്പോള്‍ വൗച്ചറുകള്‍ സൂക്ഷിക്കുന്നതില്‍ അലംഭാവം ഉണ്ടെന്നും പെന്‍ഷന്‍ ഫണ്ട് രൂപീകരിച്ചിട്ടില്ലെന്നും ഓഡിറ്റില്‍ ചൂണ്ടിക്കാട്ടുന്നു. തെരുവ് വിളക്കുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയുടെ വൈദ്യുതി ചാര്‍ജില്‍ വന്‍കുടിശിഖ നില്‍ക്കുകയാണ്. നഗരസഭാ പരിധിയിലുള്ള […]

പാലാ -മുത്തോലി- മഠംവളവിൽ കെഎസ്‌ആര്‍ടിസി ബസില്‍ നിന്ന് ചോര്‍ന്ന ഡീസലില്‍ തെന്നി ഇരുചക്ര വാഹനം മറിഞ്ഞു ; പോലീസ് ഉദ്യോഗസ്ഥനടക്കം മൂന്നു പേര്‍ക്ക് പരിക്കേറ്റു 

  മുത്തോലി: കെഎസ്‌ആര്‍ടിസി ബസില്‍നിന്ന് ചോര്‍ന്ന ഡീസലില്‍ തെന്നി ഇരുചക്ര വാഹനം മറിഞ്ഞ് പോലീസ് ഉദ്യോഗസ്ഥനടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു. പാലാ -മുത്തോലി- കൊഴുവനാല്‍ റൂട്ടില്‍ മുത്തോലി മഠംവളവിലായിരുന്നു സംഭവം. കെഴുവംകുളം സ്വദേശി അബിഷ് കുമാറാണ് പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥന്‍. മേലുകാവ് സ്റ്റേഷനില്‍നിന്നും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് തിരികെ പോകുമ്ബോഴായിരുന്നു അപകടം. മറ്റു രണ്ട് യുവാക്കള്‍ക്കും ബൈക്ക് മറിഞ്ഞു പരിക്കേറ്റു. മറ്റൊരു ബൈക്ക് മറിഞ്ഞെങ്കിലും യാത്രക്കാരൻ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പാലാ ഫയര്‍ഫോഴ്‌സ് എത്തി റോഡില്‍ പരന്ന ഡീസലിനു മുകളില്‍ പൊടി വിതറി. നൂറു മീറ്ററോളം ദൂരത്തില്‍ […]

കോട്ടയം ജില്ലയിൽ നാളെ (15 / 02/2024) തെങ്ങണാ, നാട്ടകം, പാലാ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (15/02/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മമ്മൂട് മിനി ഇൻഡട്രിയൽ, ലൂർദ് ,ശാന്താൾ ഗിരി ഹോസ്പിറ്റൽ, തൊമ്മച്ചൻ മുക്ക് , അൽഫോൻസാ കോൺവെൻ്റ് എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ (15-02-24)രാവിലെ 9 മുതൽ വൈകുനേരം 5വരെയും, മാമ്മൂട്, ഇറ്റലിമഠം ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും ‘ വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പൊടിമറ്റം, മരോട്ടിപ്പുഴ ട്രാൻസ്ഫോറുകളുടെ കീഴിൽ വരുന്ന ഭാഗങ്ങളിൽ നാളെ ( 15.02.2024) […]

ഉള്ളനാട് പ്രവർത്തിക്കുന്ന പ്ലൈവുഡ് ഫാക്ടറിയിലെ ജീവനക്കാരനായ അന്യസംസ്ഥാന തൊഴിലാളിയിൽ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടികൂടി ; മൂവാറ്റുപുഴ പൊലീസും പാലാ പൊലീസും സംയുക്തമായി നടത്തിയ റെയ്‌ഡിലാണ് കഞ്ചാവ് പിടികൂടിയത്

സ്വന്തം ലേഖകൻ പാലാ: അന്യസംസ്ഥാന തൊഴിലാളിയിൽ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടികൂടി പൊലീസ്. ഉള്ളനാട് പ്രവർത്തിക്കുന്ന പ്ലൈവുഡ് ഫാക്ടറിയിലെ തൊഴിലാളിയിൽ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. മൂവാറ്റുപുഴ പൊലിസും ,പാലാ പൊലീസും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. അന്യ സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്ന ഉള്ളനാട് പ്ളൈവുഡ് ഫാക്ടറിയിൽ കഞ്ചാവ് നിരന്തരമായി നൽകി വരുന്ന അന്യസംസ്ഥാന തൊഴിലാളിയിൽ നിന്നുമാണ് വ്യാപക കഞ്ചാവ് ഉപയോഗിക്കുന്നതായി പൊലീസ് കണ്ടെത്തി.