ചിങ്ങവനം ഗവ.യുപി സ്കൂളിന് ശാസ്ത്ര സാഹിത്യ പരിഷത്ത് ശാസ്ത്ര പുസ്തകങ്ങൾ വിതരണം ചെയ്തു: കെ.കെ.രാജപ്പന്റെ സ്മരണയ്ക്കായി കുടുംബമാണ് പുസ്തകങ്ങൾ സ്പോൺസർ ചെയ്തത്:

ചിങ്ങവനം ഗവ.യുപി സ്കൂളിന് ശാസ്ത്ര സാഹിത്യ പരിഷത്ത് ശാസ്ത്ര പുസ്തകങ്ങൾ വിതരണം ചെയ്തു: കെ.കെ.രാജപ്പന്റെ സ്മരണയ്ക്കായി കുടുംബമാണ് പുസ്തകങ്ങൾ സ്പോൺസർ ചെയ്തത്:

:

സ്വന്തം ലേഖകൻ
ചിങ്ങവനം: കുട്ടികൾക്ക് വായിച്ചു വളരാൻ ശാസ്ത്ര പുസ്തകങ്ങളും. കേരളശാസ്ത്ര സാഹിത്യ പരിഷത്ത് ചിങ്ങവനം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചിങ്ങവനം ഗവണ്മെന്റ് യൂ പി സ്കൂളിന് പതിനായിരം രൂപയുടെ ശാസ്ത്രപുസ്തകങ്ങൾ നൽകി.

ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകനും പുരോഗമന പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്ന കെ. കെ രാജപ്പന്റെ സ്മരണാർത്ഥം കുടുംബമാണ് പുസ്തകങ്ങൾ സ്പോൺസർ ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ കെ രാജപ്പന്റെ ഭാര്യയും ചിങ്ങവനം യുപി സ്കൂളിന്റെ പ്രധാന അധ്യാപികയുമായിരുന്ന എം വി രാജമ്മ ടീച്ചർ പുസ്തകങ്ങൾ സ്കൂളിന് കൈമാറി.

ഇതുമായി ബന്ധപ്പെട്ടു നടന്ന യോഗത്തിൽ സ്കൂൾ പി ടി എ പ്രസിഡന്റ് റോഷിനി വർഗീസ് അധ്യക്ഷത വഹിച്ചു. പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം ടി എസ് വിജയകുമാർ, മേഖല പ്രസിഡന്റ് അനിൽ പിഎം ,സെക്രട്ടറി എസ് ഡി പ്രേംജി, ടി ജി ബിനു, പ്രിൻസി സനൽ എന്നിവർ സംസാരിച്ചു.

സ്റ്റാഫ് സെക്രട്ടറി,
സിന്ധു പി വി ,സീനിയർ അസിസ്റ്റന്റ്
ജയ മോൾ കുരുവിള 1രക്ഷ കർത്താക്കൾ എന്നിവരും പങ്കെടുത്തു.
സ്കൂൾ ഹെഡ് മിസ്ട്രെസ് ജിജി റജീന സ്കൂളിനുവേണ്ടി പുസ്തകങ്ങൾ സ്വീകരിച്ചു.