ജംബോ സർക്കസ് കോട്ടയത്ത് ഇന്നുതുടക്കം: നാഗമ്പടം മൈതാനത്ത് ഇന്നു രാത്രി 7 – മണിക്കാണ് ഉദ്ഘാടന പ്രദർശനം ദിവസേന 3 പ്രദർശനങ്ങൾ.

ജംബോ സർക്കസ് കോട്ടയത്ത് ഇന്നുതുടക്കം: നാഗമ്പടം മൈതാനത്ത് ഇന്നു രാത്രി 7 – മണിക്കാണ് ഉദ്ഘാടന പ്രദർശനം ദിവസേന 3 പ്രദർശനങ്ങൾ.

 

സ്വന്തം ലേഖകൻ

കോട്ടയം: വിസ്മയിപ്പിക്കുന്ന കാഴ്ചകളുമായി ജംബോ സർക്കസ് കോട്ടയത്ത് എത്തി. നാഗമ്പടം മൈതാനത്ത് ഇന്നു രാത്രി 7 – മണിക്കാണ് ഉദ്ഘാടന പ്രദർശനം. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം നിർവഹിക്കും’ കോട്ടയത്ത് ഒരു മാസത്തെ പ്രദർശനമുണ്ടാകും.

പുതുമയാർന്ന അഭ്യാസ പ്രകടനങ്ങളും മികവാർന്ന അവതരണ ശൈലിയിലും ജംബോ സർക്കസ് മുന്നിട്ടു നില്ക്കുന്നുവെന്ന് മീഡിയ കോർഡിനേറ്റർ ശ്രീഹരി നായർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇന്ത്യയിലെ വിവിധസംസഥാനങ്ങളിൽ നിന്നുള്ള കലാകാരൻമാർക്കൊപ്പം ആഫ്രിക്കയിൽ നിന്നുള്ള കലാകാരൻമാരും പങ്കെടുക്കുന്നു. എഴുപതോളം കലാകാരൻമാർ സർക്കസിൽ പ്രവർത്തിക്കുന്നു.
ആഫ്രിക്കയിൽ നിന്നുള്ള ആന്റണി മാക്സ്മില്ലൻ അവരിപ്പിക്കുന്ന ഭാരോദ്വഹനമാണ് സർക്കസിന്റെ പ്രധാന ആകർഷണം.
ലിംബോഡാൻസ്, ഫയർ ഈ റ്റിംഗ് , എന്നിവ ആഫ്രിക്കയിൽ
നിന്നുള്ള കലാകാരൻമാർ അവതരിപ്പിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജീവനുള്ള മൃഗങ്ങൾ ഇല്ല എങ്കിലും ജീവനുള്ളതെന്നു തോന്നിക്കുന്ന റോബോട്ടിക് മൃഗങ്ങളെ പ്രദർശിപ്പിക്കും. വന്യമൃഗങ്ങളുടെ ശബ്ദ സംവിധാനത്തോടെ ചലിക്കുന്ന റോബോട്ടിക് മൃഗങ്ങളെയാണ് അവതരിപ്പിക്കുന്നത്. കുട്ടികൾക്ക് മൃഗങ്ങൾക്കൊപ്പം

ഫോട്ടോയെടുക്കാനും അവസരമൊരുക്കും.
ഫയർ ഡാൻസ്, 8 ഇഞ്ച് മാത്രം ഉയരമുള്ള കത്തുന്ന ഇരുമ്പു കമ്പിയുടെ താഴെ അതിസാഹസികമായ അഭ്യാസ പ്രകടനം, പോൾ ആ ക്രോബാറ്റിക് , നാട്ടിനിർത്തിയ പൈപ്പിൽക്കൂടി മിന്നൽ വേഗതയിൽ കയറുന്നതും ഇറങ്ങുന്നതും , ഹ്യുമൻ പിരമിഡ്, എന്നിവ സർക്കസിലെ ഏതാനും ഇനങ്ങൾ മാത്രം. ഇറോളർ ആക്ട്, ലോഡർ ആക്രോബാറ്റ്. റഷ്യൻ സ്റ്റാച്ച്യു ആക്ട്, ഡബിൾ റിംഗ് ആക്ട്, ഡബിൾ സാരി ആക്ട് ജഗ്ളിംഗ്, എന്നീ പുതിയ ഇനങ്ങളും ഇവിടെ അവതരിപ്പിക്കുന്നു.

ദിവസേന 3 പ്രദർശനങ്ങൾ. ഉച്ചയ്ക്ക് 1 മണി , 4,7 മണി . ടിക്കറ്റ് നിരക്ക്: 100, 150,200, 300 രൂപ. 300 രൂപയ്ക്ക് അഡ്വാൻസ് ബുക്കിംഗ് ഉണ്ട്.ഫോൺ: 9847710120, 866701 3077, 6238347006, 9562829263.

ഉദ്ഘടനസമ്മേളനത്തിൽ നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ , വൈസ് ചെയർമാൻ ബി.ഗോപകുമാർ , പ്രതിപക്ഷ നേതാവ് അഡ്വ.ഷീജ അനിൽ, വാർഡ് കൗൺസിലർ സിൻസി പാറേൽ എന്നിവർ പങ്കെടുക്കും.