കോട്ടയം കാരിത്താസില്‍ സൗജന്യ ഡയാലിസിസ് സേവനത്തിന് തുടക്കമായി; മാര്‍ മാത്യു മൂലക്കാട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു

കോട്ടയം കാരിത്താസില്‍ സൗജന്യ ഡയാലിസിസ് സേവനത്തിന് തുടക്കമായി; മാര്‍ മാത്യു മൂലക്കാട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു

കോട്ടയം: ആര്‍ച്ച്‌ ബിഷപ് മാര്‍ മാത്യു മൂലക്കാട്ടിന്‍റെ മെത്രാഭിഷേകത്തിന്‍റെ രജതജൂബിലിയാഘോഷങ്ങളോടനുബന്ധിച്ച്‌ സാന്ത്വനം എന്ന പേരില്‍ നടപ്പിലാക്കുന്ന സൗജന്യ ഡയാലിസിസ് സേവനത്തിനു തുടക്കമായി.

കാരിത്താസ് ആശുപത്രിയുടെ നേതൃത്വത്തില്‍ പ്രതിവര്‍ഷം 500 ഡയാലിസിസുകള്‍ വീതം അടുത്ത പത്തുവര്‍ഷക്കാലത്തേക്ക് സാമ്പത്തിക പരിമിതിയുള്ളവര്‍ക്ക് സൗജന്യമായി ലഭ്യമാക്കും.

മാര്‍ മാത്യു മൂലക്കാട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാരിത്താസ് ആശുപത്രി ഡയറക്ടര്‍ റവ.ഡോ. ബിനു കുന്നത്ത് പദ്ധതി വിശദീകരിച്ചു.
സഹായമെത്രാന്മാരായ മാര്‍ ജോസഫ് പണ്ടാരശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം, വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, പ്രൊക്കുറേറ്റര്‍ ഫാ. അലക്സ് ആക്കപ്പറമ്ബില്‍, കാരിത്താസ് ആശുപത്രി ജോയിന്‍റ് ഡയറക്ടര്‍മാരായ ഫാ. ജിനു കാവില്‍, ഫാ. ജിസ്മോന്‍ മഠത്തില്‍, ഡോ. അജിത് വേണുഗോപാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.