കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലുള്ള വ്യാപാര സംരക്ഷണ യാത്രയ്ക്ക് മുന്നോടിയായി ജില്ലാതല വാഹന പ്രചരണ യാത്ര സംഘടിപ്പിച്ചു:

കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലുള്ള വ്യാപാര സംരക്ഷണ യാത്രയ്ക്ക് മുന്നോടിയായി ജില്ലാതല വാഹന പ്രചരണ യാത്ര സംഘടിപ്പിച്ചു:

 

കോട്ടയം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ വ്യാപാര സംരക്ഷണ യാത്രയ്ക്ക് മുന്നോടിയായി ജില്ലാതല വാഹന പ്രചരണ യാത്ര സംഘടിപ്പിച്ചു. കോട്ടയം താലൂക്ക് തലത്തിൽ നടത്തിയ വിളംബര യാത്രയ്ക്ക് വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.

കോട്ടയം താലൂക്കിൽ രണ്ടു ദിവസങ്ങളിലായാണ് വ്യാപാരി സംരക്ഷണയാത്രയുടെ പ്രചരണാർത്ഥമുള്ള വാഹന പ്രചരണയാത്ര സംഘടിപ്പിക്കുന്നത്.സംഘടന മണർകാട് യൂണിറ്റിന്റെ നേതൃത്വത്തിൽ വാഹന പ്രചരണയാത്രയ്ക്ക് സ്വീകരണം നൽകി.

സ്വീകരണ സമ്മേളനത്തിൽ ജില്ലാ പ്രസിഡൻ്റ് എം. കെ തോമസ്കുട്ടി, ജനറൽ സെക്രട്ടറി എ. കെ.എൻ പണിക്കർ, ജില്ലാ വൈസ് പ്രസിഡൻ്റ് പി. ശിവദാസ് ജില്ലാ സെക്രട്ടറി എബി സി. കുര്യൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ എം മാത്യു, സിറിൾ ജി. നരിക്കുഴി, സി.കെ ശ്രീകുമാർ , ജേക്കബ് പുളിമൂട് ,നിയാസ്, കൃഷ്ണകുമാർ, കെ.കെ. മാത്യൂ തുടങ്ങിയവർ സംസാരിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വർഷംതോറും അഞ്ച് ശതമാനം കെട്ടിടനികുതി വർധിപ്പിക്കുന്നത് പിൻവലിക്കുക, ഹരിത കർമ്മ സേനയുടെ നിർബന്ധിത പിരിവ് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് കേരള വ്യാപാര വ്യവസ്ഥ ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സരയുടെ നേതൃത്വത്തിൽ കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് വ്യാപാരി സംരക്ഷണ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.