സ്ത്രീധന പീഡനം: ഭാര്യ ആത്മഹത്യ ചെയ്തു: ഭർത്താവ് അറസ്റ്റിൽ:

സ്ത്രീധന പീഡനം: ഭാര്യ ആത്മഹത്യ ചെയ്തു: ഭർത്താവ് അറസ്റ്റിൽ:

സ്വന്തം ലേഖകൻ
തിരുവനന്തപുരം: യുവതി ഭർതൃ ഗൃഹത്തില്‍ മരിച്ച സംഭവത്തില്‍ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം നെടുമങ്ങാട് പനവൂർ പനയമുട്ടം തേവരുകുഴി തടത്തരികത്ത് വീട്ടില്‍ അയ്യപ്പൻ എന്നു വിളിക്കുന്ന ശരത് (29) ആണ് അറസ്റ്റിലായത്. ശരത്തിന്റെ ഭാര്യ അഭിരാമി മരിച്ച കേസി ലാണ് പൊലീസ് ശരത്തിനെ അറസ്റ്റ് ചെയ്തത്. സ്ത്രീധന പീഡനം മൂലമാണ് 22കാരിയായ അഭിരാമി മരിച്ചതെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നെടുമങ്ങാട് പൊലീസാണ് ശരത്തിനെതിരേ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ശരത്ത് സ്ത്രീധനത്തിന്റെ പേരില്‍ അഭിരാമിയെ മർദിച്ചിരുന്നു. അഭിരാമിയെ വ്യാഴാഴ്ച രാവിലെ വീടിനു പുറത്തെ ഗോവണിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടര വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. പെയിന്റിങ് തൊഴിലാളിയായ ശരത് കല്യാണനിശ്ചയം കഴിഞ്ഞ ഉടൻ തന്നെ അഭിരാമിയെ വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു.ഈ ദമ്പതികള്‍ക്ക് ഒന്നര വയസ് പ്രായമുള്ള ഒരു ആണ്‍കുഞ്ഞും ഉണ്ട്.