മലരിക്കൽ ഗ്രാമീണ ജല ടൂറിസം മേള ജനുവരി 26ന് ; ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിക്കും

കോട്ടയം: മീനച്ചിലാർ – മീനന്തറയാർ -കൊടൂരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി ആരംഭിച്ച മലരിക്കൽ ജല ടൂറിസം കേന്ദ്രത്തിൽ ഈ വർഷത്തെ ടൂറിസം മേള ജനുവരി 26ന് സഹകരണമന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും.ഗ്രാമപഞ്ചായത്ത്  പ്രസിഡൻ്റ് അജയൻ കെ. മേനോൻ അദ്ധ്യക്ഷത വഹിക്കും.   നദീ പുനർ സംയോജന പദ്ധതി കോർഡിനേറ്റർ അഡ്വ.കെ.അനിൽകുമാർ ആ മുഖപ്രസംഗം നടത്തും.ടൂറിസം ഫെസ്റ്റിനോടനുബന്ധിച്ച് യന്ത്രം ഘടിപ്പിച്ച വള്ളങ്ങളുടെ ജല ഘോഷയാത്രയും ചെറുവള്ളങ്ങളുടെ മത്സര വള്ളംകളിയും 27 നും വടം വലി മത്സരം 28നും നടക്കും. കുറത്തിയാട്ടം, ഗാനമാലിക, […]

നിരന്തര കുറ്റവാളികളായ രണ്ടുപേർക്കെതിരെ കാപ്പാ നിയമനടപടി സ്വീകരിച്ചു ; ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി

സ്വന്തം ലേഖകൻ നിരന്തര കുറ്റവാളികളായ രണ്ടുപേർക്കെതിരെ കാപ്പാ നിയമനടപടി സ്വീകരിച്ചു. പായിപ്പാട് കോട്ടമുറി ഭാഗത്ത് ചിറയിൽ വീട്ടിൽ അഭിജിത്ത് സി.എ (29), ഈരാറ്റുപേട്ട നടയ്ക്കൽ പത്താഴപ്പടി ഭാഗത്ത് കണിയാംകുന്നേൽ വീട്ടിൽ മുന്ന വിളിക്കുന്ന മുഹമ്മദ് മുനീർ (24) എന്നിവർക്കെതിരെയാണ്aസ്വീകരിച്ചത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അഭിജിത്തിനെ ജില്ലയിൽ നിന്നും ആറുമാസത്തേക്ക് നാടുകടത്തുകയും, മുഹമ്മദ് മുനീറിനെ കരുതൽ തടങ്കലിൽ അടയ്ക്കുകയുമായിരുന്നു. അഭിജിത്തിന് തൃക്കൊടിത്താനം സ്റ്റേഷനിൽ അടിപിടി, കൊലപാതക ശ്രമം തുടങ്ങിയ കേസുകളും, മുഹമ്മദ് മുനീറിന് ഈരാറ്റുപേട്ട, കോട്ടയം എക്സൈസ്, വൈക്കം എന്നീ […]

കോട്ടയം കുമരകത്ത് വീട്ടിൽ അതിക്രമിച്ചു കയറി വയോധികയെ ഉപദ്രവിക്കാൻ ശ്രമം: തിരുവാർപ്പ് സ്വദേശി അറസ്റ്റിൽ

കുമരകം: വയോധികയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവാർപ്പ് കാഞ്ഞിരം താമരശ്ശേരി കോളനിയിൽ അണ്ണച്ചൻ എന്ന് വിളിക്കുന്ന അഖിലേഷ് (38) എന്നയാളെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ വൈകുന്നേരം 3:30 മണിയോടുകൂടി കാഞ്ഞിരം സ്വദേശിനിയായ വയോധികയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഇവരോട് അപമര്യാദയായി പെരുമാറുകയും, ചീത്ത വിളിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കുമരകം സ്റ്റേഷൻ എസ്.ഐ ഷാജി പി.എൻ, ജോസഫ്, എ.എസ്.ഐ തോമസ്, സി.പി.ഓ മാരായ രാജു, ഷൈജു, […]

കോട്ടയം കുറവിലങ്ങാട് യുവാവിനെ കരിങ്കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്താൻ ശ്രമം: രണ്ട് പേർ അറസ്റ്റിൽ

കുറവിലങ്ങാട്: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവാർപ്പ് മാധവശ്ശേരിൽ വീട്ടിൽ ( കളത്തൂർ ഇല്ലിചുവടുഭാഗത്ത് ഇപ്പോൾ താമസം) വിനീത് എം.വി (21), കടപ്പൂർ വട്ടക്കുളം ഭാഗത്ത് പാറക്കൽ വീട്ടിൽ ( കടപ്ലാമറ്റം ഞരളപ്പുഴ ഭാഗത്ത് ഇപ്പോൾ താമസം) റെജിൽ പി.ആർ (24) എന്നിവരെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഇരുവരും ചേർന്ന് കഴിഞ്ഞദിവസം രാത്രി കടപ്പൂര്‍ സ്വദേശിയായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. യുവാവിന്റെ സുഹൃത്തിനെ ഇവർ മർദ്ദിക്കുന്നത് കണ്ട് യുവാവ് തടസ്സം പിടിക്കാൻ ചെല്ലുകയും തുടർന്ന് […]

യാക്കോബായ സഭക്ക് ഏഴ് പുതിയ റമ്പാൻമാർ

  സ്വന്തം ലേഖകൻ കോട്ടയം: യാക്കോബായ സുറിയാനി സഭ പുതുതായി ഏഴ് റമ്പാൻമാരെ വാഴിക്കും. ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായാണ് ഏഴ് വൈദികർക്ക് റമ്പാൻ സ്ഥാനം നൽകുന്നത്. കോട്ടയം തൂത്തൂട്ടി മോർ ഗ്രിഗോറിയൻ ധ്യാനകേന്ദ്രത്തിൽ ഫെബ്രുവരി എട്ടിന് രാവിലെ ഏഴിന് പ്രഭാത നമസ്കാരവും ,എട്ടിന് പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ കുർബാനയും നടക്കും. കുർബാന മധ്യേനടക്കുന്ന പ്രത്യേക ശുശ്രൂഷയിൽ ഏഴ് വൈദികരെ പരിശുദ്ധ പാത്രിയർക്കീസ് ബാവാ റമ്പാൻ സ്ഥാനത്തേക്ക് ഉയർത്തും. ആകമാന സുറിയാനി ഓർത്തഡോക്സ് […]

കൈതേപ്പാലത്ത് പിക്ക് അപ്പ് വാനുകൾ കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്:

സ്വന്തം ലേഖകൻ പുതുപ്പള്ളി: കൈതേപ്പാലത്ത് പിക്ക് അപ്പ് വാനും മിനിലോറിയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. ഇന്നു വൈകുന്നേരം 3.45-നാണ് അപകടം. ഗ്യാസ് കയറ്റി വന്ന മിനിലോറി തൊട്ടടുത്ത വീട്ടിൽ ഗ്യാസ് സിലിണ്ടർ ഇറക്കിയ ശേഷം റോഡിലേക്ക് ഇറങ്ങുമ്പോൾ പിക്ക് അപ്പ് നിയന്ത്രണം വിട്ടു വന്ന് ഇടിക്കുകയായിരുന്നു. പിക് അപ്പ് ഡ്രൈവർക്ക് പരിക്കേറ്റു. ഗ്യാസ് കയറ്റിവന്ന പിക്ക് അപ് കറുകച്ചാൽ ഭാഗത്തേക്കും നിയന്ത്രണം വിട്ട് ഇടിച്ച പിക്ക് അപ് കോട്ടയം ഭാഗത്തേക്കും പോവുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ഡ്രൈവറെ ആശുപത്രിയിൽ എത്തിച്ചു.

ഉമ്മൻ ചാണ്ടി വീടുകളുടെ തറക്കല്ലിടൽ ചാണ്ടി ഉമ്മൻ എം എൽ എ നിർവഹിച്ചു: പുതുപ്പള്ളി മണ്ഡലത്തിൽ 20 വീടുകളാണ് നിർമിച്ചു നൽകുന്നത്:

സ്വന്തം ലേഖകൻ പുതുപ്പള്ളി: ഉമ്മൻ ചാണ്ടി ആശ്രയ കരുതൽ ഭവന നിർമ്മാണ പദ്ധതി പ്രകാരം നിർമിക്കുന്ന വീടുകളുടെ തറക്കല്ലിടൽ കർമ്മം പാണ്ടി ഉമ്മൻ എം എൽ എ നിർവഹിച്ചു . പുതുപ്പള്ളി മണ്ഡലത്തിൽ 20 വീടുകളാണ് നിർമ്മിക്കുന്നത്. പുതുപ്പള്ളി, വാകത്താനം, മീനടം, പാമ്പാടി, കൂരോപ്പട, അകലക്കുന്നം, അയർക്കുന്നം . മണർകാട് എന്നി പഞ്ചായത്തുകളിലാണ് വീടുകൾ നിർമിച്ചു നൽകുന്നത്. പുതുപ്പള്ളി എള്ളുകാലാ ഭാഗത്തു നിർമിക്കുന്ന വീടിന്റെ തറക്കല്ലിടൽ അഡ്വ. ചാണ്ടി ഉമ്മൻ എം എൽ എ നിർവഹിച്ചു. ഡിസി.സി പ്രസിഡന്റ്‌ നാട്ടകം സുരേഷ് ,മുൻ ഡിസിസി […]

വീണ പൂവ് റിലീസായിട്ട് 41 വർഷം പൂർത്തിയാകുമ്പോൾ നഷ്ടസ്വർഗ്ഗങ്ങളുടെ ദുഃഖസിംഹാസനങ്ങൾ മലയാളിയെ നൊമ്പരപ്പെടുത്തുന്നു:

സ്വന്തം ലേഖകൻ കോട്ടയം: കുമാരനാശാന്റെ പ്രസിദ്ധമായ വിലാപകാവ്യമാണ് ” വീണ പൂവ് ” . ഒരു പക്ഷേ മലയാള കാവ്യലോകത്ത് ചങ്ങമ്പുഴയുടെ “രമണ “നു ശേഷം ഏറ്റവുമധികം വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത കൃതി വീണ പൂവായിരിക്കാം. ” വീണ പൂവേ വീണ പൂവേ കുമാരനാശാന്റെ വീണ പൂവേ വിശ്വദർശന ചക്രവാളത്തിലെ നക്ഷത്രമല്ലേ നീ ഒരു ശുക്രനക്ഷത്രമല്ലേ നീ …. ” എന്നായിരുന്നു വീണ പൂവിനെക്കുറിച്ച് വയലാർ പോലും എഴുതിയത്.. 1983 – ലാണ് ” വീണ പൂവ് ” എന്ന പേരിൽ ഒരു […]

കോട്ടയം ഫുഡ് ഫെസ്റ്റ് നാളെ മുതൽ 28 വരെ നാഗമ്പടം മൈതാനത്ത്: 26 ഫുഡ് സ്റ്റാളുകൾ: 1000 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യം:

  സ്വന്തം ലേഖകൻ കോട്ടയം : കോട്ടയം റബർ ടൗൺ റൗണ്ട് ടേബിൾ 121 ൻ്റെ നേതൃത്വത്തിലുള്ള ഫുഡ് ഫെസ്റ്റ് നാഗമ്പടം മൈതാനത്ത് നാളെ ആരംഭിക്കും. ജനുവരി 28 ന് സമാപനം. കഴിഞ്ഞ 32 വർഷമായി കോട്ടയത്ത് നടത്തിവരികയാണ് ഫുഡ് ഫെസ്റ്റ് . ഭിന്നശേഷി കുട്ടികളുടെ സ്കൂളായ കോട്ടയം പാറേച്ചാൽ സ്പർശ് റൗണ്ട് ടേബിൾ സ്കൂളിന് ഫണ്ട് കണ്ടെത്തുന്നതിൻ്റെ ഭാഗമായാണ് ഫുഡ് ഫെസ്റ്റ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. 26 ഫുഡ് സ്റ്റാളുകളും 28 നോൺ ഫുഡ് സ്റ്റാളുകളും 12 ഓട്ടോ സ്റ്റാളുകളുമാണ് ഉള്ളത്. പരിപാടി […]

ലീന സണ്ണി പുരയിടം പാലാ നഗരസഭാ വൈസ് ചെയർപേഴ്സൺ:

സ്വന്തം ലേഖകൻ പാലാ: പാലാ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണായി കേരള കോണ്‍ഗ്രസ് (എം) ലെ ലീന സണ്ണി പുരയിടം തെരഞ്ഞെടുക്കപ്പെട്ടു. 24-ാം ഡിവിഷന്‍ കൊട്ടാരമറ്റത്ത് നിന്നുള്ള കൗണ്‍സിലറാണ് ലീന. രാവിലെ കൗണ്‍സില്‍ ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ സിജി ടോണി യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു. ലീന സണ്ണിയ്ക്ക് 17 വോട്ടുകളും സിജിയ്ക്ക് 8 വോട്ടുകളും ലഭിച്ചു. പാലാ ഡിഇഒ സുനിജ പി വരണാധികാരിയായിരുന്നു. യുഡിഎഫിലെ മായാ രാഹുല്‍ അവധിയായിരുന്നതിനാല്‍ പങ്കെടുത്തില്ല. ഫെബ്രുവരി 3ന് ചെയര്‍മാന്‍ തിരഞ്ഞെടുപ്പും നടക്കും