പ്രോസ്റ്റേറ്റ് കാൻസർ ബാധിച്ചുള്ള മരണങ്ങള്‍ എണ്‍പത്തിയഞ്ചുശതമാനമായി വർധിക്കുന്നു ; പ്രായംകൂടിയവരുടെ എണ്ണം വർധിക്കുംതോറും പ്രോസ്റ്റേറ്റ് കാൻസർ രോഗികളുടെ എണ്ണവും കൂടുന്നു ; 2040 ആകുമ്പോഴേക്കും പ്രോസ്റ്റേറ്റ് കാൻസർ രോഗികള്‍ ഇരട്ടിയാകുമെന്ന് പഠനം 

സ്വന്തം ലേഖകൻ  ആഗോളതലത്തില്‍ പ്രോസ്റ്റേറ്റ് കാൻസർ രോഗികള്‍ വർധിക്കുന്നുവെന്ന് ലാൻസെറ്റ് പഠനം. 2040 ആകുമ്ബോഴേക്കും പ്രോസ്റ്റേറ്റ് കാൻസർ രോഗികള്‍ ഇരട്ടിയാകുമെന്നും പഠനത്തില്‍ പറയുന്നു. പ്രോസ്റ്റേറ്റ് കാൻസർ ബാധിച്ചുള്ള മരണങ്ങള്‍ എണ്‍പത്തിയഞ്ചുശതമാനമായി വർധിക്കുമെന്നും പഠനത്തിലുണ്ട്. ചിലയിനം പ്രോസ്റ്റേറ്റ് കാൻസറുകള്‍ വളരെ പതിയെയാണ് പടരുകയെങ്കില്‍ മറ്റുചിലത് വളരെ വേഗത്തില്‍ ശരീരമാകെ വ്യാപിക്കും. പ്രായം അമ്ബതോ അതില്‍ കൂടുതലോ ആകുന്നത്, കുടുംബത്തിലെ രോഗചരിത്രം തുടങ്ങിയവ രോഗസാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണ്. യൂറോപ്യൻ അസോസിയേഷൻ ഓഫ് യൂറോളജിയുടെ പാരീസില്‍ വച്ചുനടക്കുന്ന വാർഷിക കോണ്‍ഗ്രസില്‍ പഠനം അവതരിപ്പിക്കും. ഇന്ത്യയിലെ മൂന്നുശതമാനം കാൻസറുകള്‍ പ്രോസ്റ്റേറ്റ് […]

കാലുകൾ വിണ്ടു കീറുന്നുണ്ടോ? എങ്കിൽ ശ്രദ്ധിക്കുക ഈ കാര്യങ്ങൾ

മുഖം കാന്തി സൂക്ഷിക്കുന്നത് പോലെ തന്നെ അതാധ്യകം പ്രധാന്യമേറിയ ഒന്നാണ് കാലുകൾ. ശരീരത്തിന്റെ ഭംഗി സoരക്ഷണം നിലനിർത്തുന്നത് പോലെ തന്നെ കാലുകളുടെ ഭംഗിക്കും പ്രാധാന്യം ഉണ്ട്.ചർമം മുഴുവന്‍ തിളങ്ങിയാലും കാൽപാദങ്ങളിലെ ഈ വർൾച്ച ആത്മവിശ്വാസം തകർക്കും.ആരെങ്കിലും തന്റെ കാലിലേക്ക് നോക്കുകയോ, വരണ്ടിരിക്കുന്നത് കാണുകയോ ചെയ്യുമോ എന്ന ആശങ്കയ എപ്പോഴുമുണ്ടാകും. കാലുകൾ വരളുന്നതിന് പല കാരണങ്ങൾ ഉണ്ട്. എന്നാൽ മികച്ച ശ്രദ്ധയും പരിചരണവും ഇതിന് അത്യാവശ്യമാണ്. ആവശ്യമായ ചില കാര്യങ്ങൾ ഇതാണ്, സോപ്പിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക. ന്യൂട്രൽ സോപ്പുകളോ, സോപ്പ് –ഫ്രീ സൊല്യൂഷനുകളോ ഉപയോഗിച്ചാൽ […]

ജീവിതശൈലീ രോഗങ്ങള്‍ക്കൊപ്പം ക്യാൻസറും വർധിച്ചുവരുന്നു; അടുത്ത പത്ത് വർഷത്തിനുള്ളില്‍ കേരളത്തിലെ അകാല മരണങ്ങളുടെ മുഖ്യകാരണം ക്യാൻസർ ആയിരിക്കും: ഡോ. വി.പി. ഗംഗാധരൻ

പാലാ: അടുത്ത പത്ത് വർഷത്തിനുള്ളില്‍ കേരളത്തിലെ അകാല മരണങ്ങളുടെ മുഖ്യകാരണം ക്യാൻസർ ആയിരിക്കുമെന്ന് പ്രമുഖ ക്യാൻസർ രോഗ ചികിത്സാ വിദഗ്ദ്ധൻ ഡോ. വി.പി. ഗംഗാധരൻ പറഞ്ഞു. ജീവിതശൈലീ രോഗങ്ങള്‍ക്കൊപ്പം ഇന്ന് ക്യാൻസറും വളരെവേഗം വർദ്ധിച്ചുവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാർപ്പാകോട് കട്ടിമുട്ടം എൻ.എസ്.എസ് കരയോഗം സുവർണ്ണജൂബിലി ആഘോഷത്തോടനുബന്ധിച്ച്‌ ചേർന്ന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഡോ.ഗംഗാധരൻ. മുപ്പത് ശതമാനം ക്യാൻസർ പ്രാരംഭദശയില്‍ തന്നെ കണ്ടുപിടിക്കാൻ ഇന്ന് മാർഗങ്ങളുണ്ട്. കേരളത്തില്‍ സ്തനാർബുദവും, വയർ, കരള്‍ ഭാഗങ്ങളിലെ ക്യാൻസറുമാണ് കൂടുതലായി കണ്ടുവരുന്നത്. എല്ലാ ക്യാൻസർ രോഗവും തടയാൻ സാധിക്കില്ല. കേരളത്തില്‍ […]

സ്ത്രീകളും അണ്ഡാശയ അർബുദവും ; അറിഞ്ഞിരിക്കാം ഈ ലക്ഷണങ്ങള്‍

സ്വന്തം ലേഖകൻ സ്ത്രീകളില്‍ കണ്ട് വരുന്ന പ്രധാന ആരോഗ്യപ്രശ്നമാണ് അണ്ഡാശയ അർബുദം. സ്ത്രീകളില്‍ ഏറ്റവും സാധാരണമായ മൂന്നാമത്തെ അർബുദമാണ് അണ്ഡാശയ ക്യാൻസറെന്ന് ഗവേഷകർ പറയുന്നു. ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ ഓരോ ആളുകളിലും വ്യത്യസ്തമാണ്. പ്രായം, ചരിത്രം, പ്രസവം, ഭാരം, ജീവിതശൈലി തുടങ്ങി അണ്ഡാശയ അർബുദവുമായി ബന്ധപ്പെട്ട് റിസ്ക് ഘടകങ്ങള്‍ നിരവധിയുണ്ട്. കീമോതെറാപ്പിയും ശസ്ത്രക്രിയയുമാണ് ഇതിനുള്ള ചികിത്സ. അണ്ഡാശയ കോശത്തില്‍ നിന്നാണ് അണ്ഡാശയ അർബുദം ഉണ്ടാകുന്നത്. വയറിൻ്റെ താഴത്തെ ഭാഗത്ത് ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന അണ്ഡാശയങ്ങള്‍ ഹോർമോണുകളുടെ സ്രവത്തിനും പ്രത്യുല്‍പാദനത്തിന് അത്യാവശ്യമായ അണ്ഡാശയത്തിൻ്റെ (മുട്ട) ഉല്‍പാദനത്തിനും […]

അൻപത് നോമ്പും കഴിഞ്ഞ് ഈസ്റ്റർ ആഘോഷം; ഈ ഈസ്റ്ററിന് തനത് കോട്ടയം രുചിയായ പിടിയും കോഴിയും പരീക്ഷിച്ചാലോ…? എങ്ങനെയെന്ന് നോക്കാം…

കോട്ടയം: ഈസ്റ്റർ, അൻപത് നോമ്പും കഴിഞ്ഞ് ആഘോഷത്തിന്റെ ദിവസമാണ്. ഈ ഈസ്റ്ററിന് തനത് കോട്ടയം രുചിയായ പിടിയും കോഴിയും രുചിയോടെ ഉണ്ടാക്കാം. ചേരുവകള്‍ അരിപ്പൊടി (നേരിയ തരിപ്പരുവത്തില്‍)- ഒരു കിലോ തേങ്ങാപ്പീര- ഒന്നര തേങ്ങയുടേത് ജീരകം- ഒരു ചെറിയ ടീസ്പൂണ്‍ പാകം ചെയ്യുന്ന വിധം അരിപ്പൊടിയും തേങ്ങാപ്പീരയും ചേർത്തു വറുക്കുക. ചുവപ്പു നിറമാകുന്നതിനു മുൻപു വാങ്ങിവയ്ക്കണം. ഒരു കപ്പ് വറുത്ത പൊടിക്കു രണ്ടു കപ്പ് എന്ന കണക്കില്‍ വെള്ളം തിളപ്പിക്കണം. ജീരകം ചേർത്താണു വെള്ളം തിളപ്പിക്കേണ്ടത്. തിളപ്പിച്ച വെള്ളം ഒഴിച്ച്‌, വറുത്തപൊടി ചൂടോടെ കുഴച്ചെടുക്കണം. […]

പനി ഉള്ളവരാണോ നിങ്ങൾ ? എങ്കിൽ ശ്രദ്ധിക്കുക, ഇത്തരം ഭക്ഷണങ്ങൾ കഴിക്കരുത്

  കാലവസ്ഥ വ്യതിയാനം കാരണം പനി എപ്പോൾ വേണമെങ്കിലും വരാം. സാധാരണ ഒരു പനി വരുന്നത് ഒരിക്കലും  നിസാരമായി കാണാതെ ,അതിന്റെതായ  ചികിത്സ തേടാൻ ശ്രദ്ധിക്കണം. ഒപ്പം തന്നെ പനി വന്നാൽ ഭക്ഷണക്രമത്തിലും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.കാരണം പനിയുള്ളപ്പോള്‍ ദഹനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് വളരെ പതുക്കെയായിരിക്കും. അതിനാല്‍ ഈ സമയത്ത് ദഹിക്കാന്‍ എളുപ്പമുള്ള ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്.പനിയുള്ളപ്പോഴും പനി മാറിയ ഉടനേയും കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം. പനിയുള്ളപ്പോൾ നല്ല എരിവുള്ള ഭക്ഷണങ്ങളാ, അതുപോലെ എണ്ണയിൽ വറുത്ത ഭക്ഷണ സധാനങ്ങളോ ഒന്നും തന്നെ കഴിക്കാതിരിക്കുന്നതാണ് നല്ലത്. എന്തെന്നാൽ ഇത്. […]

ചൂട് കൂടുന്നു ചിക്കൻ പോക്സിനെതിരേ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ; സ്വയം ചികിത്സ അരുത്, രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം

സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കൻ പോക്സിനെതിരേ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാർ, മുതിർന്നവർ, ഗർഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവർ – എച്ച്‌ഐവി, കാൻസർ ബാധിതർ, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർ, കീമോതെറാപ്പി/ സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവർ, ദീർഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവർ എന്നിവർക്കു രോഗം ഗുരുതരമാകാൻ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. ചിക്കൻ പോക്സ് രോഗിയുമായി  സമ്പക്കത്തില്‍ വന്നിട്ടുള്ളതോ രോഗലക്ഷണങ്ങളുള്ളതോ ആയ ഈ വിഭാഗത്തിലുള്ളവർ ആരോഗ്യ പ്രവർത്തകരുടെ ഉപദേശം തേടേണ്ടതാണെന്നും ആരോഗ്യമന്ത്രി […]

അകാലനരയാണോ നിങ്ങളുടെ പ്രശ്നം; എങ്കിൽ പരിഹാരമുണ്ട്; മൂന്ന് പനിക്കൂര്‍ക്ക ഇല ഉപയോഗിച്ചുള്ള ഈ എണ്ണ ഒന്ന് പരീക്ഷിച്ച്‌ നോക്കൂ; ഫലം ഉറപ്പ്

കൊച്ചി: ഈ കാലഘട്ടത്തില്‍ പലരും നേരിടുന്ന പ്രധാന പ്രശ്നമാണ് അകാലനര. ഇതിന് പരിഹാരമായി മാർക്കറ്റില്‍ കിട്ടുന്ന കെമിക്കല്‍ അടങ്ങിയ ഡെെയാണ് പലരും ഉപയോഗിക്കുന്നത്. എന്നാല്‍ കെമിക്കല്‍ ഡെെ നമ്മുടെ മുടിയ്ക്ക് ഗുണത്തേക്കാള്‍ ഏറെ ദോഷമാണ് ചെയ്യുന്നത്. കാലക്രമേണ ഇത് മുടികൊഴിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. എപ്പോഴും പ്രകൃതിദത്തമായ രീതികളാണ് മുടിയുടെ എല്ലാ പ്രശ്‌ന പരിഹാരത്തിന് നല്ലത്. അത്തരത്തില്‍ മുടി വളരുന്നതിനും നര അകറ്റുന്നതിനും ഒരു എണ്ണ പരിചയപ്പെടാം. ആവശ്യമായ സാധനങ്ങള്‍ 1. വെളിച്ചെണ്ണ 2. നെല്ലിക്ക പൊടി 3. നീലയമരി പൊടി 4. പനിക്കൂർക്ക […]

ആഴ്ചയില്‍ മൂന്നോ നാലോ തവണ തലവേദന വന്നാൽ അവഗണിക്കരുത് ; അപകടകരമായ അവസ്ഥയുടെ സൂചനയാകാം ; ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കൂ 

സ്വന്തം ലേഖകൻ തലവേദന ഒരിക്കലും അവഗണിക്കരുത്. പ്രത്യേകിച്ചും ഇത് ആഴ്ചയില്‍ മൂന്നോ നാലോ തവണയും രണ്ടാഴ്ചയില്‍ കൂടുതലും സംഭവിക്കുകയാണെങ്കില്‍. ഇതും അപകടകരമായ അവസ്ഥയുടെ സൂചനയാകാം. ഈ 5 കാരണങ്ങള്‍ ഇടയ്ക്കിടെയുള്ള തലവേദനയ്ക്ക് കാരണമാകാം 1 മൈഗ്രെയ്ന്‍ തലയോട്ടിയിലെ സംവേദനക്ഷമത കാരണം മൈഗ്രെയ്ന്‍ വര്‍ദ്ധിക്കാന്‍ തുടങ്ങുന്നു, ഇത് പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നത്. ഹാര്‍വാര്‍ഡ് ഹെല്‍ത്തിന്റെ കണക്കനുസരിച്ച്‌, 70 ശതമാനം കേസുകളിലും, മാതാപിതാക്കളില്‍ നിന്ന് കുട്ടികളിലേക്ക് മൈഗ്രെയ്ന്‍ പകരുന്നു. ഇക്കാരണത്താല്‍, ഇത് പൂര്‍ണമായും ജനിതകമാണ്. ഏതാനും മണിക്കൂറുകള്‍ മുതല്‍ ദിവസങ്ങള്‍ വരെ നീണ്ടുനില്‍ക്കുന്ന ഈ വേദന […]

വേനല്‍ ചൂടിന് ബെസ്റ്റാണ്: പക്ഷെ തണ്ണിമത്തൻ ഫ്രിഡ്ജില്‍ സൂക്ഷിക്കാൻ പാടില്ല; കാരണം ഇതാണ്….

കൊച്ചി: തണ്ണിമത്തൻ കഴിക്കാൻ ഇഷ്ടമല്ലാത്തവരായി ആരാണുള്ളത്, പ്രത്യേകിച്ചും ഈ വേനല്‍ക്കാലത്ത്. ചുട്ടുപൊള്ളുന്ന വേനലിന് ആശ്വാസം പകരുന്നതിനൊപ്പം തണ്ണിമത്തൻ കച്ചവടം പൊടിപൊടിക്കുന്ന സമയമാണിത്. വേനലിനൊപ്പം നോമ്പുതുറ കൂടിയായപ്പോള്‍ പിന്നെ പറയുകയും വേണ്ട. തണ്ണിമത്തന്റെ 92 ശതമാനവും വെള്ളം അടങ്ങിയിരിക്കുന്നതിനാല്‍ കനത്ത ചൂടില്‍ ശരീരത്തിലെ ജലാംശം നിലനിർത്താൻ ഇത് നമ്മെ സഹായിക്കും. എന്നാല്‍ നമ്മളില്‍ പലരും തണ്ണിമത്തൻ ഫ്രിഡ്ജിലാണ് സൂക്ഷിക്കാറ്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് അതിന്റെ പോഷകഗുണങ്ങള്‍ നഷ്ടപ്പെടുത്തുമെന്നാണ് വിദഗ്ധർ പറയുന്നത്. ഫ്രിഡ്ജിനുള്ളില്‍ സൂക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ പോഷകങ്ങള്‍ പുറത്ത് അന്തരീക്ഷ ഊഷ്മാവില്‍ സൂക്ഷിക്കുന്ന തണ്ണിമത്തന് ഉണ്ടെന്ന് യുണൈറ്റഡ് […]