അൻപത് നോമ്പും കഴിഞ്ഞ് ഈസ്റ്റർ ആഘോഷം; ഈ ഈസ്റ്ററിന് തനത് കോട്ടയം രുചിയായ പിടിയും കോഴിയും പരീക്ഷിച്ചാലോ…? എങ്ങനെയെന്ന് നോക്കാം…

അൻപത് നോമ്പും കഴിഞ്ഞ് ഈസ്റ്റർ ആഘോഷം; ഈ ഈസ്റ്ററിന് തനത് കോട്ടയം രുചിയായ പിടിയും കോഴിയും പരീക്ഷിച്ചാലോ…? എങ്ങനെയെന്ന് നോക്കാം…

കോട്ടയം: ഈസ്റ്റർ, അൻപത് നോമ്പും കഴിഞ്ഞ് ആഘോഷത്തിന്റെ ദിവസമാണ്.

ഈ ഈസ്റ്ററിന് തനത് കോട്ടയം രുചിയായ പിടിയും കോഴിയും രുചിയോടെ ഉണ്ടാക്കാം.

ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരിപ്പൊടി (നേരിയ തരിപ്പരുവത്തില്‍)- ഒരു കിലോ
തേങ്ങാപ്പീര- ഒന്നര തേങ്ങയുടേത്
ജീരകം- ഒരു ചെറിയ ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

അരിപ്പൊടിയും തേങ്ങാപ്പീരയും ചേർത്തു വറുക്കുക. ചുവപ്പു നിറമാകുന്നതിനു മുൻപു വാങ്ങിവയ്ക്കണം. ഒരു കപ്പ് വറുത്ത പൊടിക്കു രണ്ടു കപ്പ് എന്ന കണക്കില്‍ വെള്ളം തിളപ്പിക്കണം. ജീരകം ചേർത്താണു വെള്ളം തിളപ്പിക്കേണ്ടത്. തിളപ്പിച്ച വെള്ളം ഒഴിച്ച്‌, വറുത്തപൊടി ചൂടോടെ കുഴച്ചെടുക്കണം. കൊഴുക്കട്ടയൊക്കെ ഉണ്ടാക്കുന്നതിന് കുഴക്കുന്നതു പോലെ. തുടർന്ന്, അരിപ്പൊടി മിശ്രിതം ചൂടോടെ കൈവെള്ളയില്‍വച്ചു ചെറിയ ഉരുളകളാക്കണം.

ജീരകവെള്ളം ബാക്കിയുണ്ടെങ്കില്‍ അതിലേക്ക് ഒന്നര കപ്പ് വെള്ളംകൂടി ചേർത്തു വീണ്ടും തിളപ്പിക്കുക. തിളച്ചുവരുമ്ബോള്‍ പിടികള്‍ അതിലേക്ക് ഇടണം. അഞ്ചു മിനിറ്റുകൂടി തിളപ്പിച്ചശേഷം മാത്രം ഇളക്കാൻ തുടങ്ങുക. ഈ പിടികള്‍ ഉടഞ്ഞു പോകാതെ വേണം ഇളക്കാൻ. പിടി കുറുകി വരുന്നതുവരെ വേവിക്കണം. ഉരുളകള്‍ മുകളില്‍ തെളിഞ്ഞു കാണണം. ഇത് മാറ്റി വയ്ക്കാം

വറുത്തരച്ച കോഴിക്കറി

ചേരുവകള്‍

കോഴിയിറച്ചി കഷണങ്ങളാക്കിയത്- അര കിലോ
മുളകുപൊടി
മഞ്ഞള്‍പ്പൊടി
മല്ലിപ്പൊടി
കുരുമുളകുപൊടി
ഇഞ്ചി- ഒരു കഷണം
വെളുത്തുള്ളി- എട്ട് അല്ലി
കറുവാപ്പട്ട- ഒരു കഷണം
ഗ്രാമ്ബൂ- നാലെണ്ണം
ഏലയ്ക്കാ- നാലെണ്ണം
സവാള- രണ്ട്
കറിവേപ്പില- ആവശ്യത്തിന്
വറ്റല്‍മുളക്- രണ്ട് എണ്ണം
തേങ്ങ ചിരവിയത്- ഒരു തേങ്ങയുടേത്
തേങ്ങാക്കൊത്ത്- കുറച്ച്‌
ചിക്കൻ മസാല- ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

ചിക്കൻ കഷണങ്ങളില്‍ അല്‍പം മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും കുരുമുളകുപൊടിയും ചിക്കൻ മസാലയും ആവശ്യത്തിന് ഉപ്പും പുരട്ടി അരമണിക്കൂർ വയ്ക്കുക. പാനില്‍ പെരുംജീരകം, ഗ്രാമ്ബൂ, പട്ട, ഏലയ്ക്ക, ചെറിയുള്ളി, കറിവേപ്പില, വറ്റല്‍ മുളക് എന്നിവ വഴറ്റുക. ഇതിലേക്ക് തേങ്ങ ചിരവിയത് ചേർത്ത് ബ്രൗണ്‍ നിറമാകുമ്ബോള്‍ തീ കുറച്ച്‌ മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും മല്ലിപ്പൊടിയും ചേർത്ത് ഇളക്കി അടുപ്പില്‍ നിന്ന് ഇറക്കാം. ഇത് അല്‍പം വെള്ളം ചേർത്ത് അരച്ചെടുക്കുക.

പാനില്‍ വെളിച്ചെണ്ണ ചൂടാക്കി തേങ്ങാക്കൊത്ത് വറുത്ത് മാറ്റി വയ്ക്കാം. ഇനി സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവയും ആവശ്യത്തിന് മുളകുപൊടിയും മല്ലിപ്പൊടിയും ചിക്കൻമസാലയുംചേർത്ത് വഴറ്റുക. ഇതിലേക്ക് മാരിനേറ്റ് ചെയ്ത ചിക്കൻ ഇട്ട് പാകത്തിന് വെള്ളമൊഴിച്ച്‌ വേവിക്കുക. ചിക്കൻ വെന്ത് തുടങ്ങിയാല്‍ തയ്യാറാക്കി വച്ചിരിക്കുന്ന അരപ്പ് കൂടി ചേർത്ത് നന്നായി വേവിക്കുക. കറി വെന്ത് കഴിഞ്ഞാല്‍ വറുത്തു വച്ച തേങ്ങാക്കൊത്ത് മുകളില്‍ വിതറാം.