സ്ത്രീകളും അണ്ഡാശയ അർബുദവും ; അറിഞ്ഞിരിക്കാം ഈ ലക്ഷണങ്ങള്‍

സ്ത്രീകളും അണ്ഡാശയ അർബുദവും ; അറിഞ്ഞിരിക്കാം ഈ ലക്ഷണങ്ങള്‍

സ്വന്തം ലേഖകൻ

സ്ത്രീകളില്‍ കണ്ട് വരുന്ന പ്രധാന ആരോഗ്യപ്രശ്നമാണ് അണ്ഡാശയ അർബുദം. സ്ത്രീകളില്‍ ഏറ്റവും സാധാരണമായ മൂന്നാമത്തെ അർബുദമാണ് അണ്ഡാശയ ക്യാൻസറെന്ന് ഗവേഷകർ പറയുന്നു.

ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ ഓരോ ആളുകളിലും വ്യത്യസ്തമാണ്. പ്രായം, ചരിത്രം, പ്രസവം, ഭാരം, ജീവിതശൈലി തുടങ്ങി അണ്ഡാശയ അർബുദവുമായി ബന്ധപ്പെട്ട് റിസ്ക് ഘടകങ്ങള്‍ നിരവധിയുണ്ട്. കീമോതെറാപ്പിയും ശസ്ത്രക്രിയയുമാണ് ഇതിനുള്ള ചികിത്സ. അണ്ഡാശയ കോശത്തില്‍ നിന്നാണ് അണ്ഡാശയ അർബുദം ഉണ്ടാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയറിൻ്റെ താഴത്തെ ഭാഗത്ത് ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന അണ്ഡാശയങ്ങള്‍ ഹോർമോണുകളുടെ സ്രവത്തിനും പ്രത്യുല്‍പാദനത്തിന് അത്യാവശ്യമായ അണ്ഡാശയത്തിൻ്റെ (മുട്ട) ഉല്‍പാദനത്തിനും പ്രവർത്തിക്കുന്നു. അണ്ഡാശയ അർബുദത്തില്‍ പലരും തുടക്കത്തില്‍ തന്നെ ലക്ഷണങ്ങള്‍ തിരിച്ചറിയാതെ പോകുന്നു. ഇത് രോഗം കൂടുതല്‍ ഗുരുതരമാക്കമെന്നും വിദഗ്ധർ പറയുന്നു.

അണ്ഡാശയ അർബുദത്തിൻറെ ‌ലക്ഷണങ്ങള്‍

ഒന്ന്

വയറ്റിലെ ഉരുണ്ട് കയറ്റവും വയർവീർത്തിരിക്കലുമൊന്നും അണ്ഡാശയ അർബുദത്തിൻറെ ലക്ഷണമായി പലരും തിരിച്ചറിയാറില്ല. അണ്ഡാശയ അർബുദം വയറില്‍ അസ്വസ്ഥകള്‍ക്കും വീർപ്പുമുട്ടലിന് ഇടയാക്കും. ഇവ സാധാരണയായി വിശപ്പ് കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.

രണ്ട്

വയറിളക്കം, മലബന്ധം എന്നിവ പോലുള്ള മലവിസർജ്ജന ശീലങ്ങളിലെ മാറ്റങ്ങളാണ് മറ്റ് ലക്ഷണങ്ങളെന്ന് പറയുന്നത്.

മൂന്ന്

പെല്‍വിക് അല്ലെങ്കില്‍ വയറുവേദനയാണ് മറ്റൊരു ലക്ഷണം. മലബന്ധം, അതിസാരം എന്നിവ ദഹനപ്രശ്നമായി തെറ്റിദ്ധരിക്കാൻ സാധ്യതയുള്ളവയാണ്. എന്നാല്‍ സ്ത്രീകളില്‍ ഇത്തരം ലക്ഷണങ്ങള്‍ അണ്ഡായശ അർബുദത്തിൻറെ സൂചനയാകാം.

നാല്

പെട്ടെന്ന് ശരീരഭാരം കുറയുന്നതും കൂടുന്നതും അണ്ഡായശ അർബുദത്തിന്റെ മറ്റൊരു ലക്ഷണമാണ്.

അഞ്ച്

അസാധാരണമായ യോനിയില്‍ രക്തസ്രാവം ഉണ്ടാകുന്നതാണ് മറ്റൊരു ലക്ഷണം.

ശ്രദ്ധിക്കുക: മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കണ്‍സള്‍ട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.