നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മുഖ്യമന്ത്രി; ‘രാത്രി 11.30 വരെ കടലാക്രമണ സാധ്യത’; മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും മുന്നറിയിപ്പ്

തിരുവനന്തപുരം: കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം നിര്‍ദേശം നല്‍കിയതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണം. മുന്നറിയിപ്പ് പ്രകാരം നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിപ്പ്: ”ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കുള്ള ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതുപ്രകാരം മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദ്ദേശാനുസരണം […]

ഫ്രിഡ്ജിനടിയില്‍ ചുരുണ്ടുകൂടി രാജവെമ്പാല; ശ്രദ്ധയിൽപ്പെട്ട പൂച്ച ഗൃഹനാഥനെ അറിയിക്കാന്‍ വാതിലിന് തടസം നിന്നു; പിന്നീട് സംഭവിച്ചത്….

കോഴിക്കോട്: വളര്‍ത്തു മൃഗങ്ങള്‍ തങ്ങളുടെ യജമാനന്‍മാരെ ആപത്തുകളില്‍ നിന്ന് രക്ഷപ്പെടുത്തിയ കഥകളും അതിനെ അടിസ്ഥാനമാക്കിയുള്ള സിനിമകളും നമ്മള്‍ കണ്ടിട്ടുണ്ട്. കോഴിക്കോട് പേരാമ്പ്രയില്‍ ചെമ്പനോടയിലെ അമ്മ്യാംമണ്ണ് പുത്തന്‍പുരയില്‍ ബാബുവിന്റെ വീട്ടിലാണ് ഏവരെയും അതിശയപ്പെടുത്തുന്ന നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ബാബുവിന്റെ വീട്ടിലെ ഫ്രിഡ്ജിനടിയില്‍ ഒരു രാജവെമ്പാല ചുരുണ്ടു കിടന്നിരുന്നു. എന്നാല്‍ ഈ കാര്യം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടില്ല. എന്നാല്‍ വീട്ടില്‍ വളര്‍ത്തിയിരുന്ന പൂച്ച പാമ്പിനെ കാണുകയും തുടര്‍ന്ന് അസ്വസ്ഥത പ്രകടിപ്പിക്കുകയുമായിരുന്നു. പൂച്ചയുടെ അസ്വാഭാവിക പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ടെങ്കിലും എന്താണ് സംഭവിച്ചതെന്ന് വീട്ടുകാര്‍ക്ക് മനസ്സിലായില്ല. ഇതേസമയം തന്നെ വീട്ടിലെത്തിയ ബാബുവിന് സമീപത്തേക്ക് […]

പണയ സ്വർണം തിരിമറിയെ തുടർന്ന് സസ്പെൻഷൻ; സഹകരണ ബാങ്ക് ജീവനക്കാരൻ അച്ചൻകോവിലാറ്റില്‍ മരിച്ച നിലയില്‍; മരിച്ചത് സിപിഎം മുൻ പന്തളം ഏരിയ സെക്രട്ടറി അഡ്വ. പ്രമോദ് കുമാറിന്റെ മകൻ അർജുൻ പ്രമോദ്; മരണത്തിൽ ദുരൂഹതയെന്ന് ആരോപണം

പന്തളം: പണയ സ്വർണം തിരിമറി കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻഷനിലായ സഹകരണ ബാങ്ക് ജീവനക്കാരൻ അച്ചൻകോവിലാറ്റില്‍ മരിച്ച നിലയില്‍. സിപിഎം മുൻ പന്തളം ഏരിയ സെക്രട്ടറി അഡ്വ. പ്രമോദ് കുമാറിന്റെ മകനും പന്തളം സർവീസ് സഹകരണ ബാങ്കില്‍ ജീവനക്കാരനുമായിരുന്ന അർജുൻ പ്രമോദ് ( 30 ) ആണ് മരിച്ചത്. അച്ചൻകോവിലാറ്റില്‍ പന്തളം മഹാദേവക്ഷേത്രത്തിന് സമീപം മുളമ്പുഴ വയറപ്പുഴ കടവിലാണ് മൃതദേഹം കണ്ടത്. അർജുനെ രാവിലെ മുതല്‍ കാണാനില്ലെന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് ആറ്റില്‍ മൃതദേഹം കണ്ടത്. പന്തളം സർവീസ് […]

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപേയുള്ള പ്രചാരണം,എല്ലാം അനുകൂലം,പക്ഷേ തൃശ്ശൂരിൽ സുരേഷ് ഗോപി ഭയക്കുന്നത് ഒരേ ഒരു കാര്യം ; പ്രശ്നം നിസാരമല്ല

ഇലക്ഷൻ പ്രഖ്യാപനത്തിന് മാസങ്ങൾ മുൻപേ തന്നെ തൃശൂർ മണ്ഡലത്തില്‍ സുരേഷ് ഗോപിയെ സ്ഥാനാർത്ഥിയാക്കി കൊണ്ടുള്ള പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ക്ഷേത്രങ്ങളും മുസ്ലിം – ക്രിസ്ത്യൻ പള്ളികളും ആശ്രമങ്ങളും മഠങ്ങളുമെല്ലാം കയറിയിറങ്ങി വോട്ടുറപ്പാക്കാൻ ആദ്യം മുതല്‍ക്കേ എല്ലാ  സ്ഥാനാർത്ഥികളും രംഗത്തെത്തിയിരുന്നു. മത സാമുദായിക പിന്തുണയില്ലാതെ തൃശൂരില്‍ ആർക്കും പിടിച്ചുകയറാനാകില്ലെന്ന വിശ്വാസത്തിലാണ് മുന്നണി നേതൃത്വങ്ങൾ ഒക്കെയും. ഇതു കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദി ജില്ലയിൽ രണ്ടുവട്ടം വന്നതും ടി.എൻ. പ്രതാപനെ മാറ്റി കെ. മുരളീധരനെ സ്ഥാനാർത്ഥിയാക്കിയതും ത്രികോണപ്പോരിന് കടുപ്പം കൂട്ടി, അതോടെ ആരു ജയിക്കും എന്ന ചോദ്യത്തിന് പെട്ടെന്ന് […]

എസ്എൻഡിപി യോഗം കോട്ടയം യൂണിയൻ കമ്മിറ്റി അംഗം കെ കെ ശിശുപാലൻ നിര്യാതനായി

കുമരകം: എസ്എൻഡിപി യോഗം കോട്ടയം യൂണിയൻ കമ്മിറ്റി അംഗവും ഡീസൽ ഇന്ത്യ ഉടമയുമായ വിരിപ്പ്കാലാ കൂരിച്ചാലിൽ വീട്ടിൽ കെ കെ ശിശുപാലൻ ( 62 ) അന്തരിച്ചു. എസ് എൻ ഡി പി 259 നമ്പർ ശാഖ യോഗം മുൻ പ്രസിഡൻ്റാണ് പരേതൻ. സംസ്കാരം നാളെ (1/4/24)ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : രജനി ശിശുപാലൻ , കുടയംപടി വടക്കേ പറമ്പിൽ കുടുംബാംഗം. മക്കൾ: അനന്തു ശിശുപാലൻ ,നന്ദു ശിശുപാലൻ, ശില്പ ശിശുപാലൻ. മരുമക്കൾ : അശ്വതി , അപർണ്ണ.

മകളുടെ വിവാഹത്തിന് സ്വർണാഭരണങ്ങൾ തേടി ഇനി വൻനഗരങ്ങളിലേക്ക് പോകേണ്ടതില്ല; ഹൈറേഞ്ചിനെ പൊന്നണിയിക്കാൻ സ്വന്തം പണിശാലയിൽ നിർമിക്കുന്ന ലോകോത്തര ഡിസൈനുകളുമായി കോട്ടയത്തെ ഏറ്റവും വലിയ ഹോൾസെയിൽ ജ്വല്ലറിയായ ജോസ് ഗോൾഡ് നാളെ രാവിലെ 10.30 ന് പൊൻകുന്നത്ത് തുറക്കുന്നു ; ഉദ്ഘാടനം പ്രമാണിച്ച് 50000/- രൂപയുടെ മുകളിലുള്ള പർച്ചേസുകൾക്ക് ഗോൾഡ് കോയിൻ സമ്മാനം

സ്വന്തം ലേഖകൻ പൊൻകുന്നം : വിവാഹാവശ്യത്തിനുള്ള സ്വർണാഭരണങ്ങൾ തേടി ഇനി ഹൈറേഞ്ചുകാർ വൻനഗരങ്ങളിലേക്ക് പോകേണ്ടതില്ല. ഹൈറേഞ്ചിനെ പൊന്നണിയിക്കാൻ കോട്ടയത്തെ ഏറ്റവും വലിയ ഹോൾസെയിൽ ജ്വല്ലറിയായ ജോസ് ഗോൾഡ് നാളെ രാവിലെ 10.30 ന് പൊൻകുന്നത്ത് തുറക്കുന്നു. പൊൻകുന്നം സെൻട്രൽ ജംഗ്ഷനിലുള്ള തകടിയേൽ ബിൽഡിംഗിലാണ് ജോസ് ഗോൾഡിൻ്റെ പുതിയ ഷോറൂം തുടങ്ങുന്നത്. ആഭരണങ്ങൾ സ്വന്തം പണിശാലയിൽ തന്നെ നിർമ്മിക്കുന്നതിനാൽ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ലോകോത്തര ഡിസൈനുകളിലുള്ള ഏറ്റുവും മികച്ച സെലക്ഷനുകൾ യഥേഷ്ടം തിരഞ്ഞെടുക്കാവുന്നതാണ്. ലൈറ്റ് വെയ്‌റ്റ് ആഭരണങ്ങളുടെ അതിനൂതനമായ ശേഖരമാണ് ഷോറൂമിൽ ഒരുക്കിയിട്ടുള്ളത് വിവാഹപാർട്ടികൾക്ക് ഹോൾസെയിൽ […]

‘ ആറ് രൂപയുടെ കസേര മുതല്‍ 20,000 രൂപയുടെ ലൗഡ് സ്പീക്കര്‍ വരെ’…! ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ഉപയോഗിക്കുന്ന സാധനസാമഗ്രികളുടെ റേറ്റ് ചാര്‍ട്ട് പുറത്ത്; ഇനങ്ങളും തുകയും അറിയാം

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ഉപയോഗിക്കുന്ന സാധനസാമഗ്രികളുടെ ചെലവ് കണക്കാക്കാന്‍ റേറ്റ് ചാര്‍ട്ട് പുറത്തിറക്കി. ഒരു ദിവസത്തേക്കുള്ള തുകയാണിത്. പ്രധാന ഇനങ്ങളും നിശ്ചയിച്ചിട്ടുള്ള തുകയും ചുവടെ. കസേര ഒരെണ്ണം എട്ട് രൂപ, കൈയ്യില്ലാത്ത കസേര ഒരെണ്ണം ആറ് രൂപ, മേശ ഒരെണ്ണം 30 രൂപ, ട്യൂബ് ലൈറ്റ് ഒരെണ്ണം 25 രൂപ, സ്റ്റൂള്‍ ഒരെണ്ണം മൂന്ന് രൂപ, ടവര്‍ ലൈറ്റ് ഒരെണ്ണം 120 രൂപ, നെറ്റിപ്പട്ടം ഒരെണ്ണത്തിന് 600 രൂപ, സ്റ്റിക്കര്‍ പതിച്ച സാധാരണ കുട ഒരെണ്ണം 150 രൂപ, മുത്തുക്കുട […]

ഇനി ആ പണം വേണ്ട…! പ്രതിഷേധിക്കാൻ ഇടുക്കി വണ്ടിപ്പെരിയാറിലെ പൊന്നമ്മ ഇനിയില്ല; പെൻഷൻ മുടങ്ങിയപ്പോള്‍ റോഡില്‍ കസേരയിട്ട് പ്രതിഷേധിച്ച തൊണ്ണൂറുകാരി മരിച്ചു

ഇടുക്കി: പെൻഷൻ മുടങ്ങിയതിനെ തുടർന്ന് റോഡില്‍ കസേരയിട്ട് ഇരുന്ന് പ്രതിഷേധിച്ച വയോധിക മരിച്ചു. ഇടുക്കി വണ്ടിപ്പെരിയാറിലെ പൊന്നമ്മ (90) ആണ് മരിച്ചത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അന്ത്യം. ഇക്കഴിഞ്ഞ ഫെബ്രുവരി എട്ടിനായിരുന്നു അഞ്ച് മാസമായി പെൻഷൻ മുടങ്ങിയതിനെ തുടർന്ന് മരുന്നും വീട്ടുസാധനങ്ങളും വാങ്ങാൻ പണമില്ലാതായതോടെ പൊന്നമ്മ വ്യത്യസ്തമായ സമരം ചെയ്തത്. റോഡിലിറങ്ങി കസേരയിട്ട് ഒരു മണിക്കൂറോളം സമരം ചെയ്യുകയായിരുന്നു. പൊലീസെത്തിയാണ് പിന്നീട് ഇവരെ അനുനയിപ്പിച്ച്‌ റോഡില്‍ നിന്ന് മാറ്റിയത്. മസ്റ്ററിങ് പൂര്‍ത്തായാക്കാതിരുന്നതും ആനുകൂല്യങ്ങള്‍ കിട്ടുന്നതിന് തടസമായിരുന്നു. പൊന്നമ്മ നിത്യരോഗിയാണ്. […]

കേരളത്തില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; സാധാരണ താപനിലയേക്കാള്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യത; ഇടുക്കിയിലും വയനാട്ടിലും ആശ്വാസ വാർത്ത

തിരുവനന്തപുരം: കേരളത്തില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പെത്തിയതോടെ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച്‌ അധികൃതര്‍. 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണ താപനിലയേക്കാള്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. വയനാട്, ഇടുക്കി ജില്ലകള്‍ ഒഴികെയുള്ള 12 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചത്. കൊല്ലം, പാലക്കാട് ജില്ലകളില്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ കുറേ ദിവസമായി തൃശൂര്‍, പാലക്കാട്, കൊല്ലം ജില്ലകളില്‍ ഉയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തുന്നത്. തൃശൂരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് […]

കോട്ടയം കുറവിലങ്ങാട് ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നും പണം തട്ടി; പ്രതി അറസ്റ്റിൽ

കുറവിലങ്ങാട്: ഓൺലൈനിലൂടെ പാർടൈം ജോലി വഴി പണം സമ്പാദിക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവാവിൽ നിന്നും പണം തട്ടിയ കേസുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ മാടായി വാടിക്കൽ ഭാഗത്ത് കളത്തിലേപുരയിൽ വീട്ടിൽ സൈനുൽ ആബിദ് (23) നെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. കുറവിലങ്ങാട് പകലോമറ്റം സ്വദേശിയായ യുവാവ് തന്റെ ടെലഗ്രാം അക്കൗണ്ടിലേക്ക് പാർട്ട് ടൈം ജോലി വഴി പണം സമ്പാദിക്കാം എന്ന പരസ്യം കാണുകയും തുടർന്ന് ഇതിൽ ആകൃഷ്ടനായ യുവാവ് ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോലിക്കായി അപേക്ഷിക്കുകയുമായിരുന്നു. പിന്നീട് […]