ശരീര ഭാരം കുറയുന്നു,വിട്ടുമാറാത്ത ക്ഷീണം, ഉണങ്ങാത്ത മുറിവുകള്‍, മുഴകള്‍ എന്നിവ ക്യാൻസർ ലക്ഷണങ്ങൾ ആവാം; ശരീരം മുൻകൂട്ടി കാണിക്കുന്ന ഇത്തരം ലക്ഷണങ്ങള്‍ അവഗണിക്കരുത്

മെഡിക്കൽ രംഗം ഏറെ പുരോഗതി പ്രാപിച്ച ഈ കാലത്തുപോലും ജീവൻ അപഹരിക്കുന്ന ക്യാൻസറിന് ശാശ്വതമായ പരിഹാരം കണ്ടെത്താൻ സാധിച്ചിട്ടില്ല. ദൗർഭാഗ്യവശാല്‍ 90 ശതമാനത്തോളം അർബുദങ്ങളും അവസാനഘട്ടത്തിലാകും പ്രകടമായ ലക്ഷണങ്ങള്‍ പുറത്തുകാട്ടുന്നത്. അതേസമയം അർബുദത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ അത് കണ്ടെത്താനായാല്‍ പൂർണ്ണമായും രോഗമുക്തി നേടാൻ സാധിക്കും. അതുകൊണ്ട് തന്നെ പതിവായി കാൻസർ പരിശോധനകളും സ്ക്രീനിംഗുകളും നടത്തുന്നത് ഗർഭാശയ അർബുദം, വൻകുടല്‍ ക്യാൻസർ തുടങ്ങിയവ നേരത്തെ തിരിച്ചറിയാൻ കണ്ടെത്താനാകും. സാധാരണയായി അവഗണിക്കപ്പെടുന്ന ചില ക്യാൻസർ ലക്ഷണങ്ങളെക്കുറിച്ചാണ് താഴേ പറയുന്നു… ക്യാൻസറിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങള്‍… 1. വേഗത്തില്‍ […]

‘മദ്യത്തേക്കാള്‍ പ്രശ്നമുണ്ടാക്കുന്ന കാര്യമാണ് അടുപ്പിച്ച്‌ പാല്‍ കുടിക്കുന്നത്; കിട്ടുന്നതില്‍ ഭൂരിഭാഗവും ഹോര്‍മോണ്‍ ഇൻജക്റ്റ് ചെയ്തത്; കാൻസര്‍ മുതല്‍ ഹൃദ്രോഗം വരെ ഉണ്ടാവും’; പാല്‍ കുടിക്കുന്നവര്‍ക്ക് ഡോക്ടറുടെ അവസാന മുന്നറിയിപ്പ് എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോയുടെ യാഥാർത്ഥ്യം എന്ത്….?

കോഴിക്കോട്: കേരളത്തിലെ ഫാമിലി വാട്സാപ്പ് ഗ്രൂപ്പുകളില്‍, ‘പാല്‍ കുടിക്കുന്നവർക്ക് അവസാന മുന്നറിയിപ്പ്, പാല്‍ കുടിച്ചാലുണ്ടാവുന്നത് മാരക രോഗങ്ങള്‍’ എന്ന പേരില്‍ ഒരു വീഡിയോ വൈറല്‍ ആവുകയാണ്. ഡോക്ടറാണെന്ന് പറയുന്ന ഒരു വ്യക്തി ഇതില്‍ അതി ഗുരുതമായ പ്രശ്നങ്ങളാണ് പറയുന്നത്. ‘പാല്‍ കാൻസർ ഉണ്ടാക്കുമെന്നതിന് ആവശ്യം പോലെ പഠനങ്ങള്‍ ഉണ്ട്. ആ പഠനങ്ങള്‍ ഞാൻ കാണിച്ചുതരാം. മദ്യത്തേക്കാള്‍ പ്രശ്നമുണ്ടാക്കുന്ന കാര്യമാണ് അടുപ്പിച്ച്‌ പാല്‍ കുടിക്കുന്നത്. പാലുമായി ബന്ധപ്പെട്ട് അത് ചായയായിക്കോട്ടെ, ജ്യൂസ് ആയിക്കോട്ടെ, കഴിക്കുന്നത് പ്രശ്നമാണ്. നമുക്ക് കിട്ടുന്ന പാലില്‍ ഭൂരിഭാഗവും ഹോർമോണ്‍ ഇൻജക്റ്റ് ചെയ്തതാണ്. […]

ശ്രദ്ധിക്കുക….! ചൂട് കൂടുംതോറും ശരീരം തളരുന്ന അവസ്ഥ; വേനല്‍ക്കാലത്ത് വെള്ളം മാത്രം കുടിച്ചാല്‍ പോരാ’; ശരീരം തണുപ്പിക്കാൻ ഈ പഴങ്ങള്‍ കൂടി കഴിക്കണം

കൊച്ചി: വേനല്‍ച്ചൂട് കടുത്തതോടെ ശരീരത്തെ സംരക്ഷിക്കാനുള്ള മുൻകരുതലുകള്‍ എടുക്കണമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ദിവസവും ശരാശരി ഒരാള്‍ രണ്ട് ലിറ്റർ വെള്ളം കുടിക്കണം. കടുത്ത വേനലില്‍ പുറത്തേക്കിറങ്ങിയാല്‍ ചൂട് കൂടുംതോറും ശരീരം തളരുന്ന അവസ്ഥയാണ്. ഇതില്‍ നിന്ന് രക്ഷനേടാനാണ് ദിവസേന രണ്ട് ലിറ്റർ വെള്ളം കുടിക്കണമെന്ന് പറയുന്നത്. പഴവർഗങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിനും വേനല്‍ച്ചൂടില്‍ നിന്ന് അല്പം ആശ്വാസം കിട്ടുന്നതിനും നല്ലതാണ്. നേത്രപഴങ്ങള്‍, മാങ്ങ, ചക്ക, ഓറഞ്ച്, നാരങ്ങ, നെല്ലിക്ക ഇവ ധാരാളം കഴിക്കണം. ഇവയെല്ലാം നാട്ടില്‍ സുലഭമായി കിട്ടുന്നവയാണ്. എന്നാല്‍ ഇറക്കുമതി ചെയ്ത പഴവർഗങ്ങള്‍ കഴിക്കുന്നത് […]

രാത്രിയില്‍ ഈ ലക്ഷണങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടോ…കാരണം പ്രമേഹം ; ഈ ലക്ഷണങ്ങൾ ഉള്ളവർ ശ്രദ്ധിക്കുക

സ്വന്തം ലേഖകൻ പ്രമേഹ ലക്ഷണങ്ങള്‍ രാത്രിയില്‍ തീവ്രമായി രൂപം പ്രാപിക്കാറുണ്ട്. ഇത്തരത്തിലുള്ള ഏഴുലക്ഷണങ്ങളാണ് ഇനി പറയാന്‍ പോകുന്നത്. അതിലാദ്യത്തേത് ഇടക്കിടെ മൂത്രം ഒഴിക്കാന്‍ തോന്നുന്നതാണ്. അമിതമായ പഞ്ചസാര മൂത്രത്തിലൂടെയാണ് ശരീരം പുറം തള്ളുന്നത്. രാത്രിയില്‍ വൃക്കകള്‍ പ്രവര്‍ത്തനം ചെറുതായി കുറയ്ക്കുന്നു. ഇതിന്റെ ഫലമായി മൂത്രം കൂടുകയും ചെയ്യും. രാത്രി എഴുന്നേറ്റ് മൂത്രമൊഴിക്കാന്‍ പോകുന്നതിലൂടെ നിങ്ങളുടെ ഉറക്കം നഷ്ടപ്പെടുന്നുണ്ടെങ്കില്‍ ഷുഗര്‍ പരിശോധിക്കേണ്ടതാണ്. മറ്റൊന്ന് രാത്രിയിലെ ഇടക്കിടെയുള്ള ദാഹമാണ്. ധാരാളം മൂത്രം പോകുന്നതുകൊണ്ടാണ് ദാഹം ഉണ്ടാകുന്നത്. ഇതും മറ്റൊരു ലക്ഷണമാണ്. മറ്റൊന്ന് രാത്രിയില്‍ അമിതമായ ക്ഷീണമാണ്. ഇത് […]

കടുത്ത വേനൽ കാരണം വീടിനകത്തും പുറത്തും കഴിയാൻ സാധിക്കാത്ത അവസ്ഥ ; കൂൾ ആകാൻ എസി പിടിപ്പിച്ചിട്ടു കാര്യമില്ല; വേനൽക്കാലത്ത് പാലിക്കേണ്ട 5 നിയമങ്ങൾ ഇവയൊക്കെ…

സ്വന്തം ലേഖകൻ  കടുത്ത വേനൽ കാരണം വീടിനകത്തും പുറത്തും കഴിയാൻ സാധിക്കാത്ത അവസ്ഥയാണിപ്പോൾ. മുറിയിൽ എസി പിടിപ്പിച്ചും ദിവസത്തിൽ നാല് നേരം കുളിച്ചുമൊക്കെ ശരീരം തണുപ്പിക്കാൻ പ്രയാസപ്പെടുകയാണ് ആളുകൾ. എന്നാൽ മനസിലാക്കേണ്ട പ്രധാനപ്പെട്ട കാര്യം ഇവയെല്ലാം ഒരു പരിധിക്ക് അപ്പുറത്തേക്ക് പ്രയോജനപ്പെടില്ല എന്നു മാത്രമല്ല ആരോ​ഗ്യത്തിന് അത്ര ​ഗുണകരവുമല്ല. ശരീരത്തിൽ ജലാംശം നിലനിര്‍ത്തുക മാത്രമാണ് ചൂടിൽ നിന്നും രക്ഷപെടാനുള്ള ഏക മാർ​ഗം. അതിനായി ധാരാളം വെള്ളം കുടിക്കണം ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനൊപ്പം ദഹനം എളുപ്പമാക്കുന്ന ഭക്ഷണങ്ങൾ ചൂടുകാലത്ത് ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രമിക്കണം. വേനൽ കാലത്ത് […]

എന്താണ് സ്ട്രോക്ക് … സ്ട്രോക്കിനുള്ള കാരണങ്ങള്‍ എന്തൊക്കെ…ഫലപ്രദമായ നടപടികളും അറിയാം 

സ്വന്തം ലേഖകൻ  ആറാഴ്ച മുൻപ്  തനിക്ക് നേരിയ പക്ഷാഘാതം അനുഭവപ്പെട്ടതായി സീറോദയുടെ സഹസ്ഥാപകനും സിഇഒയുമായ നിതിൻ കാമത്ത് തിങ്കളാഴ്ച വെളിപ്പെടുത്തി. തന്റെ പിതാവിന്റെ സമീപകാല മരണമുണ്ടാക്കിയ വിഷമം നിറഞ്ഞ മാനസികാവസ്ഥ, മോശം ഉറക്കം, ക്ഷീണം, നിർജ്ജലീകരണം, അമിതമായ വ്യായാമം എന്നിവ ഉള്‍പ്പെടെയുള്ള ഘടകങ്ങളുടെ സംയോജനമാണ് ഈ സ്ട്രോക്കിന് കാരണമെന്ന് നിതിൻ പറഞ്ഞു. ഈ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തില്‍, ആരോഗ്യമുള്ള, സ്വയം പരിപാലിക്കുന്ന ഒരാള്‍ക്ക് പോലും സ്ട്രോക്ക് എങ്ങനെ ബാധിക്കുമെന്ന് കാമത്ത് വിശദീകരിച്ചു. അദ്ദേഹത്തിന്റെ ഡോക്ടറില്‍ നിന്ന് ലഭിച്ച ഒരു പ്രധാന ഉപദേശം ക്ഷമയോടെ കാത്തിരുന്ന് […]

മാറിയ ജീവിതശൈലിയും ഭക്ഷണരീതിയും ; വയറിലെ കാൻസര്‍; ലക്ഷണങ്ങളും കാരണങ്ങളും തിരിച്ചറിയൂ

സ്വന്തം ലേഖകൻ വയറിലെ കോശങ്ങള്‍ നിയന്ത്രണമില്ലാതെ വളരാന്‍ തുടങ്ങുന്നതിനെയാണ് ആമാശയ ക്യാൻസർ അഥവാ വയറിലെ അര്‍ബുദം അല്ലെങ്കില്‍ ഗ്യാസ്ട്രിക് ക്യാൻസർ എന്ന് പറയുന്നത്. മാറിയ ജീവിതശൈലിയും ഭക്ഷണരീതിയുമാണ് വയറിലെ അര്‍ബുദ സാധ്യതയെ കൂട്ടുന്നത്. അതുപോലെ തന്നെ ചില അണുബാധകള്‍, അള്‍സര്‍, ഹൈപ്പർ അസിഡിറ്റി, മോശം ഭക്ഷണം രീതി, പുകവലി എന്നിവയെല്ലാം ആമാശയ ക്യാൻസറിന് കാരണമാകാം. വയറിലെ ക്യാന്‍സറിന്‍റെ ലക്ഷണങ്ങള്‍  ദഹനക്കേട്, നെഞ്ചെരിച്ചില്‍, അല്ലെങ്കില്‍ വയറ്റിലെ അസ്വസ്ഥത എന്നിവയാണ് വയറിലെ ക്യാന്‍സറിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങള്‍. വയറിന്‍റെ മുകള്‍ ഭാഗത്തെ നിരന്തരമായ വേദന, ഭക്ഷണത്തിനു ശേഷം […]

മാനസികവും ശാരീരികവുമായ പല പ്രശ്നങ്ങൾക്കും കാരണം ; സ്ത്രീകളും തൈറോയ്ഡ് പ്രശ്നങ്ങളും

സ്വന്തം ലേഖകൻ കഴുത്തിന്റെ മുന്നില്‍ ചിത്രശലഭത്തിന് സമാനമായ ആകൃതിയിലുള്ള ഒരു ചെറിയ അവയവമാണ് തൈറോയ്ഡ്. വലിപ്പത്തില്‍ ചെറുതാണെങ്കിലും നമ്മുടെ ശരീരത്തിലെ പല പ്രധാനകാര്യങ്ങളും നിയന്ത്രിക്കുന്നതും അതിനാവശ്യമായ ഹോർമോണുകള്‍ ഉല്പാദിപ്പിക്കുന്നതും ഈ ഗ്രന്ഥിയാണ്. നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് കിട്ടുന്ന ഊർജം ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്നതും അവയവങ്ങളുടെ വളർച്ചയ്ക്ക് വേണ്ട പിന്തുണ നല്‍കുന്നതും തൈറോയ്ഡ് ആണ്. ഈ ഗ്രന്ഥിയുടെ പ്രവർത്തനത്തില്‍ താളപ്പിഴകള്‍ ഉണ്ടായാല്‍ ഡിപ്രഷൻ ഉള്‍പ്പെടെ മാനസികവും ശാരീരികവുമായ പല പ്രശ്നങ്ങളും നമുക്കുണ്ടാകും. കഴുത്തില്‍ മുഴകള്‍ പ്രത്യക്ഷപ്പെടുമ്ബോഴാണ് പല സ്ത്രീകളും തൈറോയ്ഡ് രോഗം സംശയിച്ച്‌ […]

കടുത്ത പനി, തലവേദന, തൊലിപ്പുറത്ത് ചുവന്ന കുമിളകള്‍, ശരീരത്തില്‍ അസഹനീയ ചൊറിച്ചില്‍; വേനല്‍ക്കാലത്തെ ഈ ലക്ഷണങ്ങളെ നിസാരമായി കാണേണ്ട; ഇവയെല്ലാം ചിക്കൻപോക്സിൻ്റെ ലക്ഷണങ്ങളാകാം; അറിഞ്ഞിരിക്കാം….

കൊച്ചി: ചുട്ടുപൊള്ളുന്ന വേനലാണ്. വേനല്‍ക്കാലത്ത് ആരോഗ്യ സംരക്ഷണം ഏറെ പ്രധാനമാണ്. വേനല്‍ക്കാലത്ത് അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ പ്രധാനമായി ശ്രദ്ധിക്കേണ്ട ഒരു രോഗമാണ് ചിക്കൻപോക്സ്. അതിവേഗം പടരുന്ന രോഗം കൂടിയാണ് ചിക്കൻപോക്സ്. ‘വേരിസെല്ലസോസ്റ്റര്‍’ എന്ന വൈറസാണ് ചിക്കന്‍പോക്‌സ് പടര്‍ത്തുന്നത്. രോഗിയുടെ വായില്‍നിന്നും മൂക്കില്‍നിന്നും ഉള്ള സ്രവങ്ങളാണ് പ്രധാനമായും രോഗം പരത്തുക. കൂടാതെ സ്പര്‍ശനം മൂലവും ചുമയ്ക്കുമ്ബോള്‍ പുറത്തുവരുന്ന ജലകണങ്ങള്‍ വഴിയും രോഗം പടരും. ക്ഷീണം, കടുത്ത പനി, തലവേദന, ശരീരവേദന, തൊലിപ്പുറത്ത് ചുവന്ന നിറത്തിലുള്ള കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. പനിക്കൊപ്പം ഛര്‍ദ്ദി, […]

കൂടെക്കൂടെ പാരസെറ്റമോള്‍ കഴിക്കുന്നത് ഒരു ശീലമാക്കിയവരാണോ നിങ്ങൾ ; എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക 

സ്വന്തം ലേഖകൻ മിക്ക വീടുകളിലും എപ്പോഴും കാണുന്നൊരു മരുന്നാണ് പാരസെറ്റമോള്‍. ഒരു പനി വന്നാലോ, തലവേദന വന്നാലോ എല്ലാം ആദ്യം ഓടുക, പാരസെറ്റമോള്‍ കഴിക്കാനായിരിക്കും. അധികപേരും മാസത്തില്‍ എത്ര പാരസെറ്റമോള്‍ കഴിക്കുന്നുണ്ട് എന്ന കണക്ക് പോലും തിരിച്ചറിയുന്നില്ല എന്നതാണ് സത്യം. എന്നാല്‍ ഇങ്ങനെ കണക്കില്ലാതെ പാരസെറ്റമോള്‍ കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. നേരത്തേ തന്നെ ഇക്കാര്യം ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യവിദഗ്ധര്‍ പറയുന്നതാണ്. ഇപ്പോഴിതാ പുതിയൊരു പഠനം പറയുന്നത് പതിവായി പാരസെറ്റമോള്‍ കഴിക്കുന്നവരില്‍ ക്രമേണ ഇതിനാല്‍ കരള്‍ രോഗം പിടിപെടാമെന്നാണ്. ഏറെ ശ്രദ്ധ ലഭിക്കുകയാണ് ഈ […]