വേനല്‍ ചൂടിന് ബെസ്റ്റാണ്: പക്ഷെ തണ്ണിമത്തൻ ഫ്രിഡ്ജില്‍ സൂക്ഷിക്കാൻ പാടില്ല; കാരണം ഇതാണ്….

വേനല്‍ ചൂടിന് ബെസ്റ്റാണ്: പക്ഷെ തണ്ണിമത്തൻ ഫ്രിഡ്ജില്‍ സൂക്ഷിക്കാൻ പാടില്ല; കാരണം ഇതാണ്….

Spread the love

കൊച്ചി: തണ്ണിമത്തൻ കഴിക്കാൻ ഇഷ്ടമല്ലാത്തവരായി ആരാണുള്ളത്, പ്രത്യേകിച്ചും ഈ വേനല്‍ക്കാലത്ത്.

ചുട്ടുപൊള്ളുന്ന വേനലിന് ആശ്വാസം പകരുന്നതിനൊപ്പം തണ്ണിമത്തൻ കച്ചവടം പൊടിപൊടിക്കുന്ന സമയമാണിത്.
വേനലിനൊപ്പം നോമ്പുതുറ കൂടിയായപ്പോള്‍ പിന്നെ പറയുകയും വേണ്ട. തണ്ണിമത്തന്റെ 92 ശതമാനവും വെള്ളം അടങ്ങിയിരിക്കുന്നതിനാല്‍ കനത്ത ചൂടില്‍ ശരീരത്തിലെ ജലാംശം നിലനിർത്താൻ ഇത് നമ്മെ സഹായിക്കും.

എന്നാല്‍ നമ്മളില്‍ പലരും തണ്ണിമത്തൻ ഫ്രിഡ്ജിലാണ് സൂക്ഷിക്കാറ്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് അതിന്റെ പോഷകഗുണങ്ങള്‍ നഷ്ടപ്പെടുത്തുമെന്നാണ് വിദഗ്ധർ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫ്രിഡ്ജിനുള്ളില്‍ സൂക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ പോഷകങ്ങള്‍ പുറത്ത് അന്തരീക്ഷ ഊഷ്മാവില്‍ സൂക്ഷിക്കുന്ന തണ്ണിമത്തന് ഉണ്ടെന്ന് യുണൈറ്റഡ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചർ നടത്തിയ പഠനങ്ങളില്‍ പറയുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മാത്രമല്ല, മുറിച്ച തണ്ണിമത്തൻ ഒരിക്കലും ഫ്രിഡ്ജിനുള്ളില്‍ സൂക്ഷിക്കരുത്.ഇത് ബാക്ടീരിയകള്‍ വളരാൻ ഇടയാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

തണ്ണിമത്തൻ തണുപ്പിച്ച്‌ കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സ്മൂത്തിയിലോ മില്‍ക്ക് ഷേക്ക് രൂപത്തിലോ കഴിക്കുന്നതാണ് നല്ലതെന്നും വിദഗ്ധർ പറയുന്നു.