അകാലനരയാണോ നിങ്ങളുടെ പ്രശ്നം; എങ്കിൽ പരിഹാരമുണ്ട്; മൂന്ന് പനിക്കൂര്‍ക്ക ഇല ഉപയോഗിച്ചുള്ള ഈ എണ്ണ ഒന്ന് പരീക്ഷിച്ച്‌ നോക്കൂ; ഫലം ഉറപ്പ്

അകാലനരയാണോ നിങ്ങളുടെ പ്രശ്നം; എങ്കിൽ പരിഹാരമുണ്ട്; മൂന്ന് പനിക്കൂര്‍ക്ക ഇല ഉപയോഗിച്ചുള്ള ഈ എണ്ണ ഒന്ന് പരീക്ഷിച്ച്‌ നോക്കൂ; ഫലം ഉറപ്പ്

Spread the love

കൊച്ചി: ഈ കാലഘട്ടത്തില്‍ പലരും നേരിടുന്ന പ്രധാന പ്രശ്നമാണ് അകാലനര.

ഇതിന് പരിഹാരമായി മാർക്കറ്റില്‍ കിട്ടുന്ന കെമിക്കല്‍ അടങ്ങിയ ഡെെയാണ് പലരും ഉപയോഗിക്കുന്നത്.
എന്നാല്‍ കെമിക്കല്‍ ഡെെ നമ്മുടെ മുടിയ്ക്ക് ഗുണത്തേക്കാള്‍ ഏറെ ദോഷമാണ് ചെയ്യുന്നത്.

കാലക്രമേണ ഇത് മുടികൊഴിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. എപ്പോഴും പ്രകൃതിദത്തമായ രീതികളാണ് മുടിയുടെ എല്ലാ പ്രശ്‌ന പരിഹാരത്തിന് നല്ലത്. അത്തരത്തില്‍ മുടി വളരുന്നതിനും നര അകറ്റുന്നതിനും ഒരു എണ്ണ പരിചയപ്പെടാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആവശ്യമായ സാധനങ്ങള്‍

1. വെളിച്ചെണ്ണ

2. നെല്ലിക്ക പൊടി

3. നീലയമരി പൊടി

4. പനിക്കൂർക്ക

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാത്രത്തില്‍ ആവശ്യമായ കുറച്ച്‌ വെള്ളിച്ചെണ്ണ എടുക്കുക. ഇതിലേക്ക് ഒരു സ്പൂണ്‍ നെല്ലിക്ക പൊടിയും (കാല്‍ ഗ്ലാസ് എണ്ണയ്ക്ക്) നീലയമരി പൊടിയും ചേർത്ത് നല്ലപോലെ യോജിപ്പിക്കണം. ശേഷം ഇതിലേക്ക് മൂന്ന് പനിക്കൂർക്ക ഇല കൂടി ഇടുക. ഒരു പാത്രത്തില്‍ വെള്ളം ചൂടാക്കാൻ വച്ച ശേഷം അതിലേക്ക് നേരത്തെ യോജിപ്പിച്ച്‌ വച്ച എണ്ണ മറ്റൊരു പാത്രത്തില്‍ എടുത്ത് വെള്ളത്തിന്റെ നടുവില്‍ വച്ച്‌ ചൂടാക്കുക. (എണ്ണ നേരിട്ട് ചൂടാക്കരുത്) എണ്ണ തിളയ്ക്കുമ്ബോള്‍ അത് എടുത്ത് തണുപ്പിക്കാൻ വയ്ക്കുക. മുടിയില്‍ എണ്ണ തേച്ച്‌ ഒരു മണിക്കൂർ കഴിഞ്ഞ് കഴുകി കളയാം. സ്ഥിരമായി ഉപയോഗിക്കുമ്ബോള്‍ ആഴ്ചകള്‍ക്കുള്ളില്‍ ഫലം ലഭിക്കും.