പനി ഉള്ളവരാണോ നിങ്ങൾ ? എങ്കിൽ ശ്രദ്ധിക്കുക, ഇത്തരം ഭക്ഷണങ്ങൾ കഴിക്കരുത്

പനി ഉള്ളവരാണോ നിങ്ങൾ ? എങ്കിൽ ശ്രദ്ധിക്കുക, ഇത്തരം ഭക്ഷണങ്ങൾ കഴിക്കരുത്

 

കാലവസ്ഥ വ്യതിയാനം കാരണം പനി എപ്പോൾ വേണമെങ്കിലും വരാം. സാധാരണ ഒരു പനി വരുന്നത് ഒരിക്കലും  നിസാരമായി കാണാതെ ,അതിന്റെതായ  ചികിത്സ തേടാൻ ശ്രദ്ധിക്കണം.

ഒപ്പം തന്നെ പനി വന്നാൽ ഭക്ഷണക്രമത്തിലും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.കാരണം പനിയുള്ളപ്പോള്‍ ദഹനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് വളരെ പതുക്കെയായിരിക്കും. അതിനാല്‍ ഈ സമയത്ത് ദഹിക്കാന്‍ എളുപ്പമുള്ള ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്.പനിയുള്ളപ്പോഴും പനി മാറിയ ഉടനേയും കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം.

പനിയുള്ളപ്പോൾ നല്ല എരിവുള്ള ഭക്ഷണങ്ങളാ, അതുപോലെ എണ്ണയിൽ വറുത്ത ഭക്ഷണ സധാനങ്ങളോ ഒന്നും തന്നെ കഴിക്കാതിരിക്കുന്നതാണ് നല്ലത്. എന്തെന്നാൽ ഇത്. ദഹനപ്രക്രിയ പ്രയാസകരമാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മധുരവും, പഞ്ചസാരയുള്ള ഭക്ഷണ സാധാനങ്ങളും കഴിക്കരുത്. ഇത് ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയ്ക്കും.സിട്രസ് പഴങ്ങളായ ഓറഞ്ച്, തക്കാളി തുടങ്ങിയവയും കഴിക്കരുത്. ഇതില്‍ ആസിഡ് അടങ്ങിയിരിക്കുന്നതിനാല്‍ ഇവയും പനിയുള്ളപ്പോള്‍ ദഹനക്കേടിന് കാരണമാകും. പാലും പാലുത്പന്നങ്ങളും പനിയുള്ളപ്പോള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

കൊഴപ്പുടങ്ങിയ  മാംസപദാർത്ഥങ്ങളോ, മദ്യo പോലുള്ള പാനീയങ്ങളോ പൂർണമായും ഒഴിവാക്കുക, ഇല്ലെങ്കിൽ പ്രതിരോധ ശേഷി നഷ്ടപ്പെടാൻ സാധ്യതയുണ്ട്.പനിയുള്ളപ്പോള്‍ അമിതമായി കോഫി കുടിക്കുന്നത് ചിലരുടെ ശീലമാണ്. എന്നാല്‍ ഇത് നല്ലതല്ല. പനിയുള്ളപ്പോള്‍ കഫീന്‍ കൂടുതല്‍ ശരീരത്തിലെത്തിയാല്‍ ക്ഷീണത്തിന് കാരണമാകും.