അറുപറയിലെ ദമ്പതികളെ കാണാതായ സംഭവം; നാട്ടകത്തെ പാറക്കുളം വറ്റിച്ച് പരിശോധിക്കാനൊരുങ്ങി പൊലീസ്
സ്വന്തം ലേഖകൻ കോട്ടയം: അറുപുറയിലെ ദമ്പതികളെ കാണാതായ സംഭവത്തില്‍ നാട്ടകത്തിന് സമീപമുള്ള മുട്ടത്തെ കാടുമൂടിയ പാറമടക്കുളം വറ്റിച്ച് പരിശോധിക്കാന്‍ പൊലീസ് നടപടിയാരംഭിച്ചു. കാറുമായി ഇവര്‍ പാറക്കുളത്തില്‍ ചാടിയിരിക്കാനുള്ള സാധ്യത കണക്കിലെടുത്താണിത്. കാടുപിടിച്ച പൊട്ടക്കുളത്തിന്റെ പരിസരം വൃത്തിയാക്കിത്തരണമെന്നാവശ്യപ്പെട്ട് കോട്ടയം നഗരസഭയ്ക്ക് ക്രൈം ബ്രാഞ്ച് കത്ത് നല്കി. 2017 ഏപ്രില്‍ ആറിനാണ് അറുപറ ഒറ്റക്കണ്ടത്തില്‍ ഹാഷിം(42), ഭാര്യ ഹബീബ (37) എന്നിവരെ കാണാതായത്. വൈകിട്ട് കോട്ടയം ടൗണിലേക്ക് മാരുതി കാറില്‍ ഭക്ഷണം വാങ്ങാനെന്ന് പറഞ്ഞ് പോയ ഇവരെ പിന്നീടാരും കണ്ടിട്ടില്ല. കുമരകം വരെയുള്ള ഒട്ടേറെ ജലാശയങ്ങളില്‍ പൊലീസ് […]