Monday, September 20, 2021

ബി.വോക് കോഴ്‌സിന് കേരള പിഎസ്‌സിയുടെ അംഗീകാരം

കൊച്ചി: ബി.വോക് (ബാച്ചലര്‍ ഓഫ് വൊക്കേഷന്‍) കോഴ്‌സിന് കേരള പബ്ലിക് സര്‍വീസ് കമ്മിഷന്റെ അംഗീകാരം ലഭിച്ചു. നൈപുണ്യ വികസനത്തിന് മുന്‍തൂക്കം നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് ബി.വോക് കോഴ്‌സ് യുജിസി ആവിഷ്‌കരിച്ചത്. എന്നാല്‍ കേരളത്തില്‍ ചുരുക്കം ചില കോളേജുകളില്‍ മാത്രമേ ഈ കോഴ്‌സ് പഠിപ്പിക്കുന്നുള്ളു. അതിനാല്‍ വിദ്യാര്‍ഥികള്‍ ഈ കോഴ്‌സ് ചെയ്യാന്‍ കേരളത്തിന് പുറത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്....

നൂതന ന്യൂറോ ഫിസിയോ തെറാപ്പി ഇനി പൊതുമേഖലയിലും

സ്വന്തം ലേഖകൻ ഇരിങ്ങാലക്കുട:  സാധാരണക്കാര്‍ക്ക് ലഭ്യമല്ലാതിരുന്ന അഡ്വാന്‍സ്ഡ് ന്യൂറോ വാസ്‌കുലാര്‍ ഫിസിയോതെറാപ്പി ട്രീറ്റ്‌മെന്റ് ഇനി പൊതുമേഖലയിലും. ഇരിങ്ങാലക്കുടയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനിലാണ് (നിപ്മര്‍) നൂതന ഫിസിയോ തെറാപ്പി യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. നാഡീ സംബന്ധവും ന്യൂറോ വാസ്‌കുലാര്‍ സംബന്ധവുമായ പ്രശ്‌നങ്ങള്‍ മൂലം ചലന ശേഷിയിലും പ്രവര്‍ത്തന ക്ഷമതയിലും ബുദ്ധിമുട്ട് നേരിടുന്നവര്‍ക്കുള്ള ചികിത്സയാണ് ഇനി സാധാരണക്കാര്‍ക്കും ലഭ്യമാകുക. സ്വകാര്യ മേഖലയില്‍ വലിയ...

ജെയിന്‍ ഓണ്‍ലൈനില്‍ എ.സി.സി.എ അംഗീകൃത കോഴ്‌സുകള്‍

തിരുവനന്തപുരം : യുജിസി അംഗീകാരമുള്ള ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം നേടുന്നതിനൊപ്പം അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രൊഫഷണല്‍ യോഗ്യതയായ എ.സി.സി.എ കൂടി നേടിയെടുക്കുന്നതിന് വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കിക്കൊണ്ട് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി കോമേഴ്‌സിലും മാനേജ്‌മെന്റിലും ബിരുദതലത്തിലും ബിരുദാനന്തര ബിരുദ തലത്തിലും വിവിധ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ആവിഷ്‌കരിച്ചിരിക്കുന്നു. ഇന്റര്‍നാഷണല്‍ ഫിനാന്‍സും അക്കൗണ്ടിങ്ങും മുഖ്യ വിഷയങ്ങളായ B.Com, ഇന്റര്‍നാഷണല്‍ ഫിനാന്‍സ് പ്രധാന പഠനവിഷയമായ BBA,...

ഐസിസിൽ ചേർന്ന ആയിഷയെ തിരികെയെത്തിക്കണം: മകളെ അഫ്ഗാനിൽ തൂക്കിലേറ്റും; സുപ്രീം കോടതിയിൽ അപേക്ഷയുമായി ആയിഷയുടെ പിതാവ്

സ്വന്തം ലേഖകൻ ന്യൂഡൽഹി: മത തീവ്രവാദത്തിൽ ആകൃഷ്ടയായി രാജ്യം വിട്ട് യുദ്ധത്തിന് പോയ മലയാളി പെൺകുട്ടിയെ അഫ്ഗാനിൽ തൂക്കിലേറ്റുമെന്ന് പിതാവ്. ഐസിസ് ചേരുന്നതിനായി ഇന്ത്യ വിട്ട് അഫ്ഗാനിലേക്ക് പോയി അവിടെ ജയിലില്‍ കഴിയുന്ന ആയിഷയുടെയും മകളുടെയും മോചനത്തിന് സുപ്രീംകോടതിയെ സമീപിച്ച്‌ പിതാവ് സെബാസ്റ്റ്യന്‍ സേവ്യറാണ് ഇതും സംബന്ധിച്ച് സുപ്രീം കോടതിയിൽ സത്യവാങ്ങ് മൂലം നൽകിയത്. ഭര്‍ത്താവിനൊപ്പം നാടുവിട്ട സോണിയ സെബാസ്‌റ്റ്യനാണ് ആയിഷ എന്ന പേര് സ്വീകരിച്ചത്....

ആസ്റ്റർ മിംസിന് വീണ്ടും അംഗീകാരം; ചേമ്പർ ഓഫ് കൊമേഴ്സിന്റെ ഹോസ്പിറ്റൽ ഓഫ് ദി ഇയർ പുരസ്‌കാരവും ആസ്റ്റർ മിംസിന്

സ്വന്തം ലേഖകൻ കൊച്ചി: ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സിന്റെ ഈ വർഷത്തെ ഹോസ്പിറ്റൽ ഓഫ് ദി ഇയർ അവാർഡിന് ആസ്റ്റർ മിംസ് അർഹരായി. ആസ്റ്റർ മിംസിന്റെ കോഴിക്കോട്, കണ്ണൂർ, കോട്ടക്കൽ ഹോസ്പ്ിറ്റലുകളെ സംയുക്തമായാണ് അവാർഡിന് പരിഗണിച്ചിരിക്കുന്നത്. കോവിഡ് കാലത്തുൾപ്പെടെ നടത്തിയ ശ്രദ്ധേയങ്ങളായ ഇടപെടലുകളും നടപടിക്രമങ്ങളും ലഭ്യമാക്കിയ സൗജന്യ ചികിത്സ ഉൾപ്പെടെയുള്ള സൗകര്യങ്ങളും പരിഗണിച്ചാണ് ആസ്റ്റർ മിംസിനെ അവാർഡിന് തെരഞ്ഞെടുത്തതെന്ന് ചേംബർ ഓഫ് കൊമഴ്സ് ഹെൽത്ത്കെയർ...

മികച്ച ഇഎച്ച്എസ് പ്രാക്ടീസുകൾക്കുള്ള സിഐഐ ബഹുമതി മാൻ കാൻകോറിന്

സ്വന്തം ലേഖകൻ കൊച്ചി:പരിസ്ഥിതി, ആരോഗ്യം, സുരക്ഷ (ഇഎച്ച്എസ്) എന്നീ വിഭാഗങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചതിന് ആഗോള സ്പൈസ് എക്സ്ട്രാക്ട് വിപണിയിലെ പ്രമുഖ കമ്പനികളിൽ ഒന്നായ മാൻ കാൻകോറിന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിന്റെ (സിഐഐ) ബഹുമതി. ദേശീയ തലത്തിൽ സിഐഐ നടത്തിയ മത്സരത്തിലാണ് കൊച്ചി ആസ്ഥാനമായ മാൻ കാൻകോർ സ്വർണം കരസ്ഥമാക്കിയത്. സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിൽ സാഹചര്യം സൃഷ്ടിക്കുന്നതിലുള്ള പ്രതിബദ്ധതയാണ് കമ്പനി മത്സരത്തിൽ ഉയർത്തിക്കാട്ടിയത്....

ബോളിവുഡ് താരം കൃതി സനോനിന് ജന്മദിനാശംസകൾ നേർന്ന് പ്രഭാസ്

സ്വന്തം ലേഖകൻ ഹൈദരാബാദ്: ആദിപുരുഷിൽ പ്രധാന വേഷത്തിലെത്തുന്ന കൃതി സനോനിന് ജന്മദിനാശംസയുമായി പ്രഭാസ്. താരത്തിന്റെ ഇൻസ്റ്റാഗ്രാം പേജിൽ കൃതിയുടെ മനോഹര ചിത്രം പങ്കുവെച്ചു കൊണ്ടാണ് പ്രഭാസ് ആശംസകൾ അറിയിച്ചത്. ജന്മദിനാശംസയ്ക്ക് കൃതി സനോൻ നന്ദി അറിയിക്കുകയും അടുത്ത ഷൂട്ടിങ് ഷെഡ്യൂളിൽ നേരിട്ട് കാണാമെന്ന പ്രതീക്ഷ പങ്കു വെക്കുകയും ചെയ്തു. പ്രഭാസിന് പിന്നാലെ സംവിധായകൻ ഓം റൗട്ടും ജന്മദിനാശംസകൾ നേർന്നു. പ്രഭാസും കൃതിയും ഒന്നിച്ചഭിനയിക്കുന്ന ആദ്യ...

കിടപ്പുരോഗികള്‍ക്ക് 199 രൂപ ദിവസ വാടകയ്ക്ക് ഓട്ടോമാറ്റിക് ഇലക്ട്രിക് കിടക്കയുമായി എംബെഡ് കെയര്‍

സ്വന്തം ലേഖകൻ കൊച്ചി: കിടപ്പുരോഗികള്‍ക്കും വാര്‍ദ്ധക്യസഹജമായ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കും 199 രൂപ ദിവസ വാടക നിരക്കില്‍ ഓട്ടോമാറ്റിക് ഇലക്ട്രിക് കിടക്കകളുമായി എംബെഡ് കെയര്‍. രോഗികളെ വീട്ടില്‍ പരിചരിക്കുന്നവര്‍ക്കും ക്ലിനിക്കുകള്‍ക്കും ആശുപത്രികള്‍ക്കും ആവശ്യാനുസരണം കുറഞ്ഞ നിരക്കില്‍ ഓട്ടോമാറ്റിക് ഇലക്ട്രിക് കിടക്കകള്‍ ലഭ്യമാക്കുകയാണ് കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എംബെഡ് കെയറിന്റെ ലക്ഷ്യം. കിടക്കയ്ക്ക് ഒപ്പം നടക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് ചലന സഹായക ഉപകരണങ്ങളായ അത്യാധുനിക ഊന്നുവടി, ആധുനിക വാക്കര്‍,...

2.84 കോടിയുടെ ആത്യാധുനിക സംവിധാനങ്ങളുമായി നിപ്മർ: 19 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സ്വന്തം ലേഖകൻ ഇരിങ്ങാലക്കുട (തൃശൂർ): സംസ്ഥാന സാമൂഹ്യനീതി വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിൽ 2.84 കോടി രൂപയുടെ അത്യാധുനിക സംവിധാനങ്ങൾ വരുന്നു. സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നത്. വെർച്വൽ റിയാലിറ്റി അടിസ്ഥാനമാക്കിയുള്ള മോട്ടോർ റീഹാബിലിറ്റേഷൻ യൂണിറ്റ്, അഡ്വാൻസ്ഡ് ന്യൂറോ ഫിസിയോ തെറാപ്പി യൂണിറ്റ്, ഇൻസ്ട്രുമെൻ്റഡ് ഗേറ്റ് ആൻഡ് മോഷൻ അനാലിസിസ് ...

നട്ടെല്ല് തകര്‍ന്നിട്ടും രഘുനന്ദനന്റെ ജീവിതം ഇരുളടഞ്ഞില്ല

സ്വന്തം ലേഖകൻ ഇരിങ്ങാലക്കുട: അപകടത്തിലൂടെ നട്ടെല്ലു തളര്‍ന്ന രഘുനന്ദനന് ജീവിതമിനി ഇരുളടഞ്ഞതല്ല. അപകടത്തെ തുടര്‍ന്ന് നടന്ന ശസ്ത്രക്രിയ്ക്കു ശേഷവും കിടപ്പുരോഗിയാകാന്‍ വിധിക്കപ്പെട്ടതില്‍ നിന്ന് മുക്തി നല്‍കിയിരിക്കുകയാണ് ഇരിങ്ങാലക്കുട നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷനിലെ നൂതന സ്‌പൈനല്‍ ഇന്‍ജ്വറി യൂണിറ്റ്. നട്ടെല്ലിന് പരുക്കേല്‍ക്കുന്ന ചികിത്സയ്ക്ക് വന്‍ ചെലവു വരുന്നതിനാല്‍ പ്രതീക്ഷയറ്റിരിക്കവേയാണ് നിപ്മറിനെ കുറിച്ച് പത്രങ്ങളിലൂടെ അറിഞ്ഞത്. തുടര്‍ന്ന് ചികിത്സയ്ക്കായി സമീപിച്ചു. ഈ വർഷം...