Friday, October 22, 2021

നെയ്യാറ്റിന്‍കരയിലെ തര്‍ക്കഭൂമി വാങ്ങി ബോബി ചെമ്മണ്ണൂര്‍; അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണ് ഇനി രാഹുലിനും രഞ്ജിത്തിനും സ്വന്തം

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ തര്‍ക്കഭൂമി ഒഴിപ്പിക്കുന്നതിനിടെ തീപ്പൊള്ളലേറ്റ് മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കള്‍ക്ക് കൈത്താങ്ങാവാന്‍ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂര്‍. തര്‍ക്കഭൂമി വാങ്ങിയ ബോബി ചെമ്മണ്ണൂര്‍, അതേ സ്ഥലത്ത് തന്നെ കുട്ടികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കും എന്ന് പറഞ്ഞു. സ്ഥലത്തിന്റെ രേഖകള്‍ വൈകുന്നേരത്തോടെ കുട്ടികള്‍ക്ക് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. സര്‍ക്കാര്‍ കുട്ടികള്‍ക്ക് മറ്റൊരു സ്ഥലം കണ്ടെത്തി വീട് നിര്‍മ്മിച്ച് നല്‍കും എന്ന് പറഞ്ഞിരുന്നു....

നിയമാസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി പരിഗണിക്കാന്‍ പാടില്ലാത്തവരുടെ പട്ടിക ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്; കരിമ്പട്ടികയില്‍ പെടാതിരിക്കാന്‍ നേതാക്കന്മാരുടെ കാല് തിരുമ്മിയും ബാഗ് ചുമന്നും പതിനെട്ടടവും പയറ്റി സീറ്റ് മോഹികള്‍

സ്വന്തം ലേഖകന്‍ കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി പരിഗണിക്കാന്‍ പാടില്ലാത്തവരുടെ പട്ടിക ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് പരിഗണണിക്കേണ്ടാത്തവരുടെ പട്ടിക പ്രത്യേകമായി തയ്യാറാക്കണമെന്ന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് എ.ഐ.സി.സി നിര്‍ദേശം നല്‍കി. നിര്‍ദ്ദേശ പ്രകാരം കെ.പി.സി.സി പ്രത്യേക പട്ടിക തയ്യാറാക്കും. വിജയസാദ്ധ്യത നോക്കി സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കണമെന്ന കര്‍ശന നിര്‍ദ്ദേശത്തിനൊപ്പമാണ് എ.ഐ.സി.സി ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍...

ആ നാല് കുഞ്ഞുങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചു; കണ്മുന്നില്‍ തെരുവ് നായ കടിച്ചു കുടഞ്ഞ നായ്ക്കുട്ടിയെ രക്ഷിക്കാന്‍

സ്വന്തം ലേഖകന്‍ കോഴിക്കോട്: തെരുവു നായയുടെ അക്രമണത്തിന് ഇരയായ നായക്കുട്ടിയെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയെ വിളിച്ച്നാടിന് മാതൃകയാവുകയാണ് നാല് കുഞ്ഞുങ്ങള്‍. പാലോറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും നാറാത്ത് എയുപി സ്‌കൂളിലുമായി പഠിക്കുന്ന അനന്ദുദേവ്, ദീജു ദിനേശ്, അക്ഷയ്, ആദര്‍ശ് എന്നീ കുട്ടികളാണ് നായകുട്ടിയുടെ ജീവന്‍ രക്ഷിക്കാനായി മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് വിളിച്ചത്. കഴിഞ്ഞദിവസം വൈകിട്ട് അഞ്ചു മണിയോടെ രണ്ടുമാസം പ്രായമുള്ള നായക്കുട്ടിയെ തെരുവുനായകള്‍ കടിച്ചു കുടയുന്നത് കുട്ടികള്‍...

വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറിയെ കരകയറ്റാന്‍ സര്‍ക്കാര്‍; രാജ്യത്തെ ആദ്യ സോളാര്‍ ബോട്ടായ ആദിത്യയ്ക്ക് ശേഷം വൈക്കത്തിന് അഭിമാനമാകാനൊരുങ്ങി റോറോ സര്‍വ്വീസ്

സ്വന്തം ലേഖകന്‍ കോട്ടയം: കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള അടച്ചുപൂട്ടിയ വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് ( എച്ച്.എന്‍.എല്‍ ) കേരള സര്‍ക്കാര്‍ ഏറ്റെടുത്തു എന്ന പ്രഖ്യാപനത്തിന് കാതോര്‍ത്തിരിക്കുകയാണ് കോട്ടയം. കടബാധ്യതയെ തുടര്‍ന്ന് 2019 ജനുവരി ഒന്നിന് പൂട്ടിയ കമ്പനി, സര്‍ക്കാരിന്റെ നൂറുദിന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏറ്റെടുക്കുമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ടൗണ്‍ഷിപ്പില്‍ വ്യാപാര സ്ഥാപനങ്ങളും ബാങ്കുകളും മറ്റ് അവശ്യ...

സല്യൂട്ട് ചെയ്യാന്‍ മടിക്കുന്ന പോലീസുകാരെ തിരിച്ച് വിളിപ്പിച്ച് സല്യൂട്ട് അടിപ്പിക്കും; കിളിരൂര്‍ പെണ്‍വാണിഭം, പ്രവീണ്‍ വധക്കേസ് തുടങ്ങിയ പ്രമാദമായ കേസുകള്‍ അന്വഷിച്ച ഉദ്യോഗസ്ഥ; ആറ്റുകാല്‍ കുത്തിയോട്ടം കുട്ടികളോടുള്ള ക്രൂരതയെന്ന് സധൈര്യം പറഞ്ഞ, അതില്‍ പ്രധിഷേധിച്ച് പൊങ്കാല ഇടാതിരുന്ന വിശ്വാസി; ഡിപ്പാര്‍ട്‌മെന്റില്‍’...

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യവനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയും ആദ്യ വനിതാ ഡി.ജി.പി.യുമായ ആര്‍. ശ്രീലേഖ ഇന്ന് വിരമിക്കും. 26-ാം വയസ്സില്‍ കാക്കിയണിഞ്ഞ ശ്രീലേഖ, അതിന് മുന്‍പ് കോളേജ് അദ്ധ്യാപിക, റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.   കോട്ടയം എ.എസ്പി. ആയിട്ടായിരുന്നു ആദ്യനിയമനം. 1991-ല്‍ കേരളത്തിലെ ആദ്യ വനിതാ എസ്പി.യായി തൃശ്ശൂരില്‍ ചുമതലയേറ്റു. സിബിഐ. കൊച്ചി യൂണിറ്റില്‍ എസ്പി.യായും ന്യൂഡല്‍ഹി കേന്ദ്രത്തില്‍ ഡി.ഐ.ജി.യായും...