കുറിച്ചിയിൽ പള്ളിയുടെ നേർച്ചപ്പെട്ടി തകർത്ത് മോഷണം: പ്രധാന പ്രതി പൊലീസ് പിടിയിലായി; പ്രതിയെ കുടുക്കിയത് വിരലടയാളം

ക്രൈം ഡെസ്‌ക് കോട്ടയം: കുറിച്ചിയിലെ പള്ളിയുടെ നേർച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ പ്രധാന പ്രതി പൊലീസ് പിടിയിലായി. പള്ളിയ്ക്കുള്ളിൽ കയറിയ ശേഷം കാണിക്കവഞ്ചി തകർത്ത് മോഷണം നടത്തിയ കേസിലാണ് ഇയാളെ പൊലീസ് ഇപ്പോൾ പിടികൂടിയിരിക്കുന്നത്. കുറിച്ചി ഫ്രഞ്ച് മുക്കിലെ ചെങ്ങാട്ടുപറമ്പിൽ ജിനു (23)വിനെയാണ് ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ബിൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. കുറിച്ചി സെന്റ് ഇഗ്നാത്തിയോസ് ക്‌നാനായ പള്ളി കുത്തിത്തുറന്ന് അകത്തു കയറിയ മോഷ്ടാവ്, ഈ കാണിക്കവഞ്ചി തകർക്കുകയായിരുന്നു. കാണിക്കവഞ്ചിയ്ക്കുള്ളിലുണ്ടായിരുന്ന […]

എല്ലാ മുൻകരുതൽ നിർദേശങ്ങളും വിമാനത്താവളത്തിൽ നൽകിയിരുന്നു: ഇറ്റലിയിൽ നിന്നെത്തിയ കുടുംബത്തിന്റെ വാദം പച്ചകള്ളമെന്ന് സഹയാത്രികൻ

സ്വന്തം ലേഖകൻ പത്തനംതിട്ട: വിമാനത്താവളത്തിൽ മുൻകരുതൽ നിർദേശം കിട്ടിയില്ലെന്ന ഇറ്റലിയിൽ നിന്നെത്തിയ കുടുംബത്തിന്റെ വാദം പച്ചകള്ളമെന്ന് സഹയാത്രികൻ. ഇവരോടൊപ്പം യാത്ര ചെയ്ത ശേഷം ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്ന ജേക്കബ് റോഡ്രിഗസ് ആണ് ഇവരുടെ വാദം തെറ്റാണെന്ന് വ്യക്തമാക്കിയത്.   എല്ലാ മുൻകരുതൽ നിർദേശങ്ങളും വിമാനത്താവളത്തിൽ തന്നെ നൽകിയിരുന്നതായി ഇദേഹം വ്യക്തമാക്കി. കൊറോണ രോഗ ലക്ഷണം മറച്ചുവച്ചിരുന്നില്ലെന്ന റാന്നി സ്വദേശികളുടെ വാദം നേരത്തെ പത്തനംതിട്ട ജില്ലാ കലക്ടറും തള്ളിയിരുന്നു .മെഡിക്കൽ ചെക്കപ്പ് വേണമെന്ന് വിമാനത്താവളത്തിലോ നാട്ടിൽ എത്തിയ ശേഷമോ യാതൊരു നിർദേശവും ലഭിച്ചിട്ടില്ലെന്നാണ് ഇറ്റലിയിൽ നിന്നെത്തിയ […]

വാഹന ഉപഭോക്താക്കൾക്ക് ആശ്വാസം: ഇന്ധനവില വീണ്ടും കുറഞ്ഞു

സ്വന്തം ലേഖകൻ കൊച്ചി: വാഹന ഉപയോക്താക്കൾക്ക് ആശ്വാസം ഇന്ധനവില വീണ്ടും കുറഞ്ഞു . പെട്രോളിന് ഇന്ന് 30 പൈസയും ഡീസലിന് 26പൈസയുമാണ് കുറഞ്ഞത്. രാജ്യാന്തര വിപണിയിൽ ക്രൂഡ് വില താഴ്ന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. കൊച്ചിയിൽ പെട്രോൾ വില 72.43 രൂപയും ഡീസൽ വില 66.65 രൂപയുമാണ്.   ഈ വർഷം ഇതുവരെ പെട്രോളിന് 4.8 രൂപ കുറഞ്ഞിട്ടുണ്ട്.ഡീസലിന് 3.23 രൂപയും ഈ വർഷം കുറഞ്ഞു. രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡ് വില ബാരലിന് 36. 33 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. […]

സ്വകാര്യ ബസിൻ്റെ അമിത വേഗത്തിന് മറ്റൊരു രക്ത സാക്ഷി കൂടി: കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ ബസും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

സ്വന്തം ലേഖകൻ കോട്ടയം: കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ നിയന്ത്രണം നഷ്ടമായ ബസും മിനി ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഈരാറ്റുപേട്ട റോഡിൽ പിണ്ണാക്കനാട് ഭാഗത്ത് വച്ചാണ് അപകടം ഉണ്ടായത്. ലോറി ഡ്രൈവർ പിള്ളാക്കനാട് പാറക്കുന്നേൽ ജെസിയുടെയും ബേബിയുടെയും മകൻ സെബി (32) ആണ് മരിച്ചത്. അപകടത്തിൽ ബസ് യാത്രക്കാരായ 12 പേർക്കും പരിക്കേറ്റു. ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. സ്വകാര്യ ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിർ ദിശയിൽ നിന്നും എത്തിയ മിനി ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിൻ്റെയും ലോറിയുടെയും മുൻ ഭാഗം […]

റാന്നിയിൽ കൊറോണ വൈറസ് ബാധിതനെന്ന് സംശയിച്ച് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചയാൾ ചാടിപ്പോയി

സ്വന്തം ലേഖകൻ പത്തനംതിട്ട:കൊറോണ വൈറസ് ബാധിതനെന്ന് സംശയിച്ച് ജനറൽ ആശുപത്രി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചയാൾ ചാടിപ്പോയി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളെ കണ്ടെത്തി. റാന്നിയിലെ ഇയാളുടെ വീട്ടിൽ വെച്ചാണ് കണ്ടെത്തിയത്. വരാൻ കൂട്ടാക്കതിരുന്നയാളെ പൊലീസ് പിടികൂടി തിരികെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.   ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയവരുമായി ബന്ധപ്പെട്ട ഇയാളെ പനിയുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് തിങ്കളാഴ്ച ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്.സ്രവങ്ങൾ പരിശോധനക്കായി ശേഖരിക്കുകയും ചെയ്തിരുന്നു. ഇതിനിടെ രാത്രി ഒമ്പതോടെയാണ് ഇയാളെ കാണാതായത് ആശുപത്രി അധികൃതരുടെ ശ്രദ്ധക്കുന്നതും പൊലീസിൽ വിവരമറിയിച്ചതും.

ബിക്കിനിയിൽ വേഷത്തിൽ ഇബ്രാഹിമിനോട് ചേർന്ന് സാറ അലിഖാൻ: മതം മാറാൻ ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ

സ്വന്തം ലേഖകൻ ബോളിവുഡ് നടൻ സെയ്ഫ് അലിഖാന്റെയും അമൃത സിങ്ങിന്റെയും മകളും ബോളിവുഡിലെ ഹോട്ട് താരവുമായ സാറ അലിഖാൻ തന്റെ സഹോദരന് ജന്മദിനാശംസകൾ നേർന്ന് പങ്കുവച്ച ചിത്രത്തിന് സോഷ്യൽ മീഡിയയിൽ വൻ വിമർശനം . ബോളിവുഡിൽ കൈ നിറയെ ചിത്രങ്ങളുമായി മുന്നേറുകയാണ് സാറ അലിഖാൻ.     ഫോട്ടോഷൂട്ട് ചിത്രങ്ങളും യാത്രാചിത്രങ്ങളും കുടുംബവുമൊത്തുള്ള ചിത്രങ്ങളുമൊക്കെ താരം ആരാധകരുമായി മിക്കപ്പോഴും പങ്കുവെക്കാറുമുണ്ട്. സഹോദരൻ ഇബ്രാഹിം അലി ഖാന്റെ ജന്മദിനാശംസകൾ അറിയിച്ചുകൊണ്ടുള്ള ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിമർശനം സൃഷ്ടിച്ചിരിക്കുന്നത്.     സഹോദരനൊപ്പം ബിക്കിനിയിൽ നിൽക്കുന്ന […]

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് ഇന്ന് തുടക്കം: പൊതുവിദ്യാഭ്യാസ വകുപ്പ് രൂപീകരിച്ചതിനു ശേഷം നടക്കുന്ന ആദ്യ പൊതുപരീക്ഷ

സ്വന്തം ലേഖകൻ തിരുവനന്തപുരം : എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി, ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾ ഇന്ന് ആരംഭിക്കും . പൊതുവിദ്യാഭ്യാസം, ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ വകുപ്പുകൾ ഏകീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് രൂപീകരിച്ചതിനു ശേഷം നടക്കുന്ന ആദ്യ പൊതുപരീക്ഷയാണ് ഇന്ന് ആരംഭിക്കുന്നത്.   .എസ്എസ്എൽസി പരീക്ഷകൾ 26 നും വിഎച്ച്എസ്ഇ പരീക്ഷകൾ 27 നും അവസാനിക്കും.13.74 ലക്ഷം കുട്ടികൾ എല്ലാ വിഭാഗത്തിലുമായി രജിസ്റ്റർ ചെയ്തിട്ടുള്ളതായി പൊതുവിദ്യഭ്യാസ ഡയറക്ടർ അറിയിച്ചു. എസ്എസ്എൽസി പരീക്ഷയ്ക്ക് കേരളത്തിൽ 2945 ഉം ലക്ഷദ്വീപിൽ, ഗൾഫ് എന്നിവിടങ്ങളിൽ ഒൻപത് വീതവും പരീക്ഷാ കേന്ദ്രങ്ങളാണ് ഉള്ളത്.   […]

മലപ്പുറത്ത് 12 വയസുകാരിയെ പീഡിപ്പിച്ചു: പണത്തിനു വേണ്ടി ബന്ധുക്കൾ കുട്ടിയെ നിരവധി പേർക്ക് കാഴ്ച വച്ചു: ബന്ധുവായ സ്ത്രീയും പുരുക്ഷനും അറസ്റ്റിൽ

സ്വന്തം ലേഖകൻ മലപ്പുറം: അസമിൽ നിന്നുള്ള 12 വയസുകാരിയെ പണത്തിനു വേണ്ടി പീഡനത്തിന് ഇരയാക്കി. അസം സ്വദേശികളായ സ്ത്രീയും പുരുഷനുമാണ് പെൺകുട്ടിയെ മലപ്പുറത്ത് എത്തിച്ച് പീഡനത്തിന് ഇരയാക്കിയത്. കുട്ടിയുടെ ബന്ധുക്കൾ തന്നെയാണ് ഈ സ്ത്രീയും പുരുഷനും. ഇവർ ആയിരം രൂപയ്ക്ക് വേണ്ടി പെൺകുട്ടിയെ നിരവധി പേർക്ക് കാഴ്ച വയ്ക്കുകയായിരുന്നു.     പെൺകുട്ടിയുടെ പിതാവ് മരിച്ചതിനെ തുടർന്ന് നാലുമാസം മുമ്പാണ് ബന്ധുക്കളായ സ്ത്രീയും പുരുഷനും പെൺകുട്ടിയെ കോട്ടയ്ക്കലിൽ എത്തിക്കുന്നത്. എടരിക്കോട്ടുള്ള വാടക ക്വാർട്ടേഴ്‌സിൽ താമസിച്ചു വരികെ ആയിരം രൂപയ്ക്ക് കുട്ടിയെ പലർക്കായി കാഴ്ച വയ്ക്കുകയായിരുന്നു. […]

ബി.ജെ.പി നിയോജക മണ്ഡലം ഭാരവാഹികളെ പ്രഖ്യാപിച്ചു; കോട്ടയത്ത് ഇനി ഇവർ ബിജെപിയെ നയിക്കും

  സ്വന്തം ലേഖകൻ കോട്ടയം: ബിജെപി നിയോജക മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു. നിയോജക മണ്ഡലം ഭാരവാഹികളായി പ്രസിഡന്റ് ടി.ആർ അനിൽകുമാർ, ജനറൽ സെക്രട്ടറിമാരായി വി.പി മുകേഷ്, പ്രവീൺ ദിവാകരൻ എന്നിവരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. നിയോജക മണ്ഡലം വൈസ് പ്രസിഡന്റുമാരായി അനീഷ് കല്ലേലിൽ, സന്തോഷ് കുമാർ ടി.ടി, സിന്ധു അജിത്, പ്രസന്നകുമാരി എന്നിവരെയും, സെക്രട്ടറിമാരായി ഗിരീഷ്, റെജി റാം, സുരേഷ് ശാന്തി, സുധാ ഗോപി, അനീഷാ പ്രദീപ് എന്നിവരെയും തിരഞ്ഞെടുത്തു. ട്രഷറാറായി രാജേഷ് ചെറിയമഠത്തെ തിരഞ്ഞെടുത്തു. മഹിളാ മോർച്ചാ നിയോജക മണ്ഡലം പ്രസിഡന്റായി അനിത തിരുനക്കര, ന്യൂനപക്ഷ […]

ദേവനന്ദയ്ക്കു പിന്നാലെ കണ്ണീരോർമ്മയായി കുമരകത്തെ ഒന്നരവയസുകാരി..! പത്തു വർഷം കാത്തിരുന്നുണ്ടായ കൺമണി വീട്ടു മുറ്റത്തെ കുളത്തിൽ വീണു മരിച്ചു; ദാരുണ മരണത്തിൽ ഞെട്ടി നാടും നാട്ടുകാരും

തേർഡ് ഐ ബ്യൂറോ കോട്ടയം: കൊല്ലത്തെ ദേവനന്ദയ്ക്കു പിന്നാലെ, കുമരകത്ത് സമാന രീതിയിൽ ഒന്നര വയസുകാരിയുടെ ദാരുണ മരണം നാടിന് നൊമ്പരമായി. പത്തു വർഷത്തോളം കാത്തിരുന്ന ശേഷമുണ്ടായ കുഞ്ഞിനെയാണ് കൊഞ്ചിച്ചു കൊതിതീരും മുൻപ് നഷ്ടമായിരിക്കുന്നത്. കുമരകം പഞ്ചായത്തിലെ ആറാം വാർഡിൽ ഇടവട്ടം പാടശേഖരത്തിനു സമീപത്തെ വീട്ടിൽ താമസിക്കുന്ന ഇത്തിത്തറ വീട്ടിൽ പ്രഭാഷ് സബിത ദമ്പതികളുടെ മകൾ പ്രദീക്ഷമോളാണ് ദാരുണമായി മരിച്ചത്. തി്ങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതാകുകയായിരുന്നു. കുട്ടിയെ തിരഞ്ഞ് മാതാപിതാക്കൾ അയൽ വീടുകളിൽ കയറിയിറങ്ങുമ്പോൾ, പാടശേഖരത്തിലെ ചെളിയിൽ മരണത്തോട് […]