play-sharp-fill
ദേവനന്ദയ്ക്കു പിന്നാലെ കണ്ണീരോർമ്മയായി കുമരകത്തെ ഒന്നരവയസുകാരി..! പത്തു വർഷം കാത്തിരുന്നുണ്ടായ കൺമണി വീട്ടു മുറ്റത്തെ കുളത്തിൽ വീണു മരിച്ചു; ദാരുണ മരണത്തിൽ ഞെട്ടി നാടും നാട്ടുകാരും

ദേവനന്ദയ്ക്കു പിന്നാലെ കണ്ണീരോർമ്മയായി കുമരകത്തെ ഒന്നരവയസുകാരി..! പത്തു വർഷം കാത്തിരുന്നുണ്ടായ കൺമണി വീട്ടു മുറ്റത്തെ കുളത്തിൽ വീണു മരിച്ചു; ദാരുണ മരണത്തിൽ ഞെട്ടി നാടും നാട്ടുകാരും

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊല്ലത്തെ ദേവനന്ദയ്ക്കു പിന്നാലെ, കുമരകത്ത് സമാന രീതിയിൽ ഒന്നര വയസുകാരിയുടെ ദാരുണ മരണം നാടിന് നൊമ്പരമായി. പത്തു വർഷത്തോളം കാത്തിരുന്ന ശേഷമുണ്ടായ കുഞ്ഞിനെയാണ് കൊഞ്ചിച്ചു കൊതിതീരും മുൻപ് നഷ്ടമായിരിക്കുന്നത്.

കുമരകം പഞ്ചായത്തിലെ ആറാം വാർഡിൽ ഇടവട്ടം പാടശേഖരത്തിനു സമീപത്തെ വീട്ടിൽ താമസിക്കുന്ന ഇത്തിത്തറ വീട്ടിൽ പ്രഭാഷ് സബിത ദമ്പതികളുടെ മകൾ പ്രദീക്ഷമോളാണ് ദാരുണമായി മരിച്ചത്. തി്ങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതാകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയെ തിരഞ്ഞ് മാതാപിതാക്കൾ അയൽ വീടുകളിൽ കയറിയിറങ്ങുമ്പോൾ, പാടശേഖരത്തിലെ ചെളിയിൽ മരണത്തോട് മല്ലടിക്കുകയായിരുന്നു ആ ഒന്നര വയസുകാരി. അരമണിക്കൂറോളം നീണ്ട തിരച്ചിലിൽ പാടത്തെ വെള്ളക്കെട്ടിൽ നിന്നുമാണ് കുട്ടിയെ കണ്ടെടുത്തത്.

ഉടൻ തന്നെ കുമരകം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. പത്തുവർഷം നീണ്ട കാത്തിരിപ്പുകൾക്ക് ശേഷമാണ് പ്രഭാഷ് സബിത ദമ്പതികൾക്ക് പ്രദീക്ഷമോൾ ജനിക്കുന്നത്. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ നടക്കും.