എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് ഇന്ന് തുടക്കം: പൊതുവിദ്യാഭ്യാസ വകുപ്പ് രൂപീകരിച്ചതിനു ശേഷം നടക്കുന്ന ആദ്യ പൊതുപരീക്ഷ

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് ഇന്ന് തുടക്കം: പൊതുവിദ്യാഭ്യാസ വകുപ്പ് രൂപീകരിച്ചതിനു ശേഷം നടക്കുന്ന ആദ്യ പൊതുപരീക്ഷ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി, ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾ ഇന്ന് ആരംഭിക്കും . പൊതുവിദ്യാഭ്യാസം, ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ വകുപ്പുകൾ ഏകീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് രൂപീകരിച്ചതിനു ശേഷം നടക്കുന്ന ആദ്യ പൊതുപരീക്ഷയാണ് ഇന്ന് ആരംഭിക്കുന്നത്.

 

.എസ്എസ്എൽസി പരീക്ഷകൾ 26 നും വിഎച്ച്എസ്ഇ പരീക്ഷകൾ 27 നും അവസാനിക്കും.13.74 ലക്ഷം കുട്ടികൾ എല്ലാ വിഭാഗത്തിലുമായി രജിസ്റ്റർ ചെയ്തിട്ടുള്ളതായി പൊതുവിദ്യഭ്യാസ ഡയറക്ടർ അറിയിച്ചു. എസ്എസ്എൽസി പരീക്ഷയ്ക്ക് കേരളത്തിൽ 2945 ഉം ലക്ഷദ്വീപിൽ, ഗൾഫ് എന്നിവിടങ്ങളിൽ ഒൻപത് വീതവും പരീക്ഷാ കേന്ദ്രങ്ങളാണ് ഉള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

216067 ആൺകുട്ടികളും 206383 പെൺകുട്ടികളുമാണ് പരീക്ഷയെഴുതുക. സർക്കാർ സ്‌കൂളുകളിൽ 138457 കുട്ടികളും എയിഡഡ് സ്‌കൂളുകളിൽ 253539 കുട്ടികളും അൺഎയിഡഡ് സ്‌കൂളുകളിൽ 30454 കുട്ടികളും പരീക്ഷയെഴുതും.ഗൾഫ് മേഖലയിൽ 597 കുട്ടികളും ലക്ഷദ്വീപ് മേഖലയിൽ 592 പേരും പരീക്ഷ എഴുതുന്നു. ഇവർക്ക് പുറമേ ഓൾഡ് സ്‌കീമിൽ (പി.സി.ഒ) 87 പേരും പരീക്ഷ എഴുതും.

 

മലപ്പുറം റവന്യൂ ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതുന്നത് (26869). ഏറ്റവും കുറവ് ആലപ്പുഴയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ് (2107). ഏറ്റവും കൂടുതൽപേർ പരീക്ഷ എഴുതുന്നത് തിരൂരങ്ങാടി വദ്യാഭ്യാസ ജില്ലയിലെ എടരിക്കോട് പി.കെ.എം.എം.എച്ച്.എസിലാണ് (2327). കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ തെക്കേക്കര ഗവൺമെന്റ് എച്ച്.എസിലാണ് ഏറ്റവും കുറവ്, രണ്ടു പേർ.