വാഹന ഉപഭോക്താക്കൾക്ക് ആശ്വാസം: ഇന്ധനവില വീണ്ടും കുറഞ്ഞു
സ്വന്തം ലേഖകൻ
കൊച്ചി: വാഹന ഉപയോക്താക്കൾക്ക് ആശ്വാസം ഇന്ധനവില വീണ്ടും കുറഞ്ഞു . പെട്രോളിന് ഇന്ന് 30 പൈസയും ഡീസലിന് 26പൈസയുമാണ് കുറഞ്ഞത്. രാജ്യാന്തര വിപണിയിൽ ക്രൂഡ് വില താഴ്ന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. കൊച്ചിയിൽ പെട്രോൾ വില 72.43 രൂപയും ഡീസൽ വില 66.65 രൂപയുമാണ്.
ഈ വർഷം ഇതുവരെ പെട്രോളിന് 4.8 രൂപ കുറഞ്ഞിട്ടുണ്ട്.ഡീസലിന് 3.23 രൂപയും ഈ വർഷം കുറഞ്ഞു. രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡ് വില ബാരലിന് 36. 33 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എണ്ണ വ്യാപാരരംഗത്ത് റഷ്യയുമായുള്ള ഭിന്നത മൂലം വില കുറയ്ക്കാൻ സൗദി തീരുമാനിച്ചതോടെ ആണ് ആഗോളവിപണിയിൽ എണ്ണവില കൂപ്പുകുത്തിയത്. 1991ലെ ഗൾഫ് യുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് എണ്ണവിലയിൽ ഇന്നലെ ഉണ്ടായത്. ഒറ്റ ദിവസം കൊണ്ട് അസംസ്‌കൃത എണ്ണവിലയിൽ 31 ശതമാനം ഇടിവ് നേരിട്ടത് റഷ്യയോട് മത്സരിച്ച് സൗദി അറേബ്യ എണ്ണ വിലയിൽ വരുത്തിയ മാറ്റംകൊണ്ടാണ്.