സ്വകാര്യ ബസിൻ്റെ അമിത വേഗത്തിന് മറ്റൊരു രക്ത സാക്ഷി കൂടി: കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ ബസും  ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

സ്വകാര്യ ബസിൻ്റെ അമിത വേഗത്തിന് മറ്റൊരു രക്ത സാക്ഷി കൂടി: കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ ബസും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ നിയന്ത്രണം നഷ്ടമായ ബസും മിനി ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഈരാറ്റുപേട്ട റോഡിൽ പിണ്ണാക്കനാട് ഭാഗത്ത് വച്ചാണ് അപകടം ഉണ്ടായത്. ലോറി ഡ്രൈവർ പിള്ളാക്കനാട് പാറക്കുന്നേൽ ജെസിയുടെയും ബേബിയുടെയും മകൻ സെബി (32) ആണ് മരിച്ചത്. അപകടത്തിൽ ബസ് യാത്രക്കാരായ 12 പേർക്കും പരിക്കേറ്റു.

ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. സ്വകാര്യ ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിർ ദിശയിൽ നിന്നും എത്തിയ മിനി ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിൻ്റെയും ലോറിയുടെയും മുൻ ഭാഗം പൂർണമായും തകർന്നു. ഓടിക്കൂട്ടിയ നാട്ടുകാർ ചേർന്ന് ലോറിയുടെ മുൻഭാഗം വെട്ടിപ്പൊളിച്ചാണ് അപകടത്തിൽ പരിക്കേറ്റവരെ പുറത്ത് എടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോറിയുടെ കാബിനിനുള്ളിൽ നിന്നും പുറത്തെടുത്ത സെബിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടത്തിൽ പരിക്കേറ്റ സ്വകാര്യ ബസ് യാത്രക്കാർ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ ബസിൻ്റെ അമിത വേഗവും മത്സര ഓട്ടവുമാണ് അപകട കാരണം. അമിത വേഗത്തിൽ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിച്ചപ്പോഴാണ് അപകടം ഉണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.