ബി.ജെ.പി നിയോജക മണ്ഡലം ഭാരവാഹികളെ പ്രഖ്യാപിച്ചു; കോട്ടയത്ത് ഇനി ഇവർ ബിജെപിയെ നയിക്കും

  സ്വന്തം ലേഖകൻ കോട്ടയം: ബിജെപി നിയോജക മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു. നിയോജക മണ്ഡലം ഭാരവാഹികളായി പ്രസിഡന്റ് ടി.ആർ അനിൽകുമാർ, ജനറൽ സെക്രട്ടറിമാരായി വി.പി മുകേഷ്, പ്രവീൺ ദിവാകരൻ എന്നിവരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. നിയോജക മണ്ഡലം വൈസ് പ്രസിഡന്റുമാരായി അനീഷ് കല്ലേലിൽ, സന്തോഷ് കുമാർ ടി.ടി, സിന്ധു അജിത്, പ്രസന്നകുമാരി എന്നിവരെയും, സെക്രട്ടറിമാരായി ഗിരീഷ്, റെജി റാം, സുരേഷ് ശാന്തി, സുധാ ഗോപി, അനീഷാ പ്രദീപ് എന്നിവരെയും തിരഞ്ഞെടുത്തു. ട്രഷറാറായി രാജേഷ് ചെറിയമഠത്തെ തിരഞ്ഞെടുത്തു. മഹിളാ മോർച്ചാ നിയോജക മണ്ഡലം പ്രസിഡന്റായി അനിത തിരുനക്കര, ന്യൂനപക്ഷ […]

ദേവനന്ദയ്ക്കു പിന്നാലെ കണ്ണീരോർമ്മയായി കുമരകത്തെ ഒന്നരവയസുകാരി..! പത്തു വർഷം കാത്തിരുന്നുണ്ടായ കൺമണി വീട്ടു മുറ്റത്തെ കുളത്തിൽ വീണു മരിച്ചു; ദാരുണ മരണത്തിൽ ഞെട്ടി നാടും നാട്ടുകാരും

തേർഡ് ഐ ബ്യൂറോ കോട്ടയം: കൊല്ലത്തെ ദേവനന്ദയ്ക്കു പിന്നാലെ, കുമരകത്ത് സമാന രീതിയിൽ ഒന്നര വയസുകാരിയുടെ ദാരുണ മരണം നാടിന് നൊമ്പരമായി. പത്തു വർഷത്തോളം കാത്തിരുന്ന ശേഷമുണ്ടായ കുഞ്ഞിനെയാണ് കൊഞ്ചിച്ചു കൊതിതീരും മുൻപ് നഷ്ടമായിരിക്കുന്നത്. കുമരകം പഞ്ചായത്തിലെ ആറാം വാർഡിൽ ഇടവട്ടം പാടശേഖരത്തിനു സമീപത്തെ വീട്ടിൽ താമസിക്കുന്ന ഇത്തിത്തറ വീട്ടിൽ പ്രഭാഷ് സബിത ദമ്പതികളുടെ മകൾ പ്രദീക്ഷമോളാണ് ദാരുണമായി മരിച്ചത്. തി്ങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതാകുകയായിരുന്നു. കുട്ടിയെ തിരഞ്ഞ് മാതാപിതാക്കൾ അയൽ വീടുകളിൽ കയറിയിറങ്ങുമ്പോൾ, പാടശേഖരത്തിലെ ചെളിയിൽ മരണത്തോട് […]

ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ചയും അവധി ; എസ്.എസ്‌.എൽ.സി പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ മൂന്നു പേരെ കൊറോണ സംശയിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു പിന്നാലെ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു ജില്ലാ കളക്ടർ  ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചു. ചെങ്ങളം സ്വദേശികളായ മൂന്നു പേർക്കാണ് രോഗബാധ സംശയിച്ചിരിക്കുന്നത്. കൊറോണ സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശികളായ കുടുംബം ഇറ്റലിയിൽ നിന്നും മടങ്ങിയെത്തിയപ്പോൾ ഇവരെ വിമാനത്താവളത്തിൽ നിന്നും കൂട്ടിക്കൊണ്ടു വന്നത് ഈ കുടുംബമായിരുന്നു. ഇവരെയാണ് ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇത് കൂടാതെ പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ച കുടുംബം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ കറങ്ങി നടന്നിരുന്നു. ഈ സാഹചര്യത്തിൽ രോഗബാധ […]

കൊറോണ വൈറസ് : കുവൈത്തിന് പുറത്തുള്ളവർക്കും വിസ പുതുക്കാൻ അവസരം:നാട്ടിൽ കുടുങ്ങിയവർക്ക് താമസ അനുമതി പുതുക്കാനും താൽക്കാലികമായി നീട്ടി നൽകാനും ആഭ്യന്തര മന്ത്രാലയം സൗകര്യം ഏർപ്പെടുത്തി

സ്വന്തം ലേഖകൻ   കുവൈത്ത് സിറ്റി: കുവൈത്തിൽ കൊറോണ വൈറസ് ബാധ ചെറുക്കുന്നതിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിൽനിന്നുള്ള വിമാന സർവീസ് നിർത്തിവച്ചതു മൂലം നാട്ടിൽ കുടുങ്ങിയവർക്ക് താമസ അനുമതി പുതുക്കാനും താൽക്കാലികമായി നീട്ടി നൽകാനും ആഭ്യന്തര മന്ത്രാലയം സൗകര്യം ഏർപ്പെടുത്തി. തൊഴിലാളിയുടെ അഭാവത്തിൽ സ്‌പോൺസർക്കോ സ്ഥാപനത്തിന്റെ മൻദൂബിനോ വിസ പുതുക്കാം.   ഗാർഹിക വിസയിലുള്ളവരുടെ താമസാനുമതിയും ഇതേ രീതിയിൽ സ്‌പോൺസർമാർക്ക് പുതുക്കാം. വിസ പുതുക്കാൻ സാധിക്കാത്തവർക്ക് മൂന്നുമാസത്തെ അവധി അപേക്ഷ സമർപ്പിക്കാനും സന്ദർശക വിസയിൽ രാജ്യത്ത് എത്തിയവർക്ക് രണ്ട് മാസം കൂടി കാലാവധി നീട്ടി […]

മാസ്‌കുകൾക്ക് അമിത വില ഈടാക്കിയ സ്ഥാപനങ്ങളിൽ പരിശോധന:  തേർഡ് ഐ ന്യൂസ് ലൈവ് ബിഗ് ഇംപാക്ട്

എ.കെ ശ്രീകുമാർ കോട്ടയം: മാസ്‌കുകൾക്കു അമിത വേഗ ഈടാക്കിയ സംഭവത്തിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പരിശോധന ആരംഭിച്ചു. കോട്ടയം നഗരത്തിൽ എം.ഡി കൊമേഷ്യൽ സെന്ററിലും, ജില്ലയിലെ വിവിധ മെഡിക്കൽ സ്‌റ്റോറുകളിലും വിവിധ ആരോഗ്യ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളിലുമാണ് ആരോഗ്യ വകുപ്പ് അധികൃതർ പരിശോധന നടത്തിയത്. തിങ്കളാഴ്ച ഉച്ചയോടെയാണ് തേർഡ് ഐ ന്യൂസ് ലൈവ് നഗരത്തിലെ വിവിധ മെഡിക്കൽ സ്‌റ്റോറുകളിൽ എത്തി മാസ്‌കുകൾ വാങ്ങിയത്. മൂന്നു രൂപ മാത്രം വിലയുള്ള മാസ്‌കുകൾക്കു മുപ്പത് രൂപ വരെയാണ് മെഡിക്കൽ സ്റ്റോറുകളിൽ നിന്നും വാങ്ങിയിരുന്നത്. […]

പാലാരിവട്ടം മേൽപ്പാലം അഴിമതി: ഇബ്രാഹിം കുഞ്ഞിന്റെ ആലുവയിലെ വീട്ടിൽ വിജിലൻസ് റെയ്ഡ്

സ്വന്തം ലേഖകൻ ആലുവ: പാലാരിവട്ടം മേൽപ്പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുൻ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ആലുവയിലെ വീട്ടിൽ വിജിലൻസ് റെയ്ഡ്. മൂവാറ്റുപുഴ കോടതിയുടെ അനുമതിയോടെയാണ് റെയ്ഡ്. പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് പ്രതിചേർത്തതിനു പിന്നാലെയാണ് വിജിലൻസ് അദ്ദേഹത്തിന്റെ ആലുവയിലെ പെരിയാർ ക്രസന്റെ എന്ന വീട്ടിൽ റെയ്ഡിന് എത്തിയത്.     പാലാരിവട്ടം അഴിമതിക്കേസിൽ ഇബ്രാഹിം കുഞ്ഞിനെ മൂന്നുതവണ ചോദ്യം ചെയ്തിരുന്നു. അതിനെ തുടർന്നാണ് നിർണായകമായ റെയ്ഡിലേക്ക് വിജിലൻസ് കടന്നിരിക്കുന്നത്. അടുത്ത ആഴ്ച വിജിലൻസ് റിപ്പോർട്ട് നൽകാനിരിക്കുകയാണ്. നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് […]

എസ്.എസ്.എൽ.സി പരീക്ഷ നാളെ ആരംഭിക്കും; കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പരീക്ഷകൾ മാറ്റിവെയ്ക്കേണ്ട സാഹചര്യമില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ

  സ്വന്തം ലേഖകൻ തിരുവനന്തപുരം:എസ്.എസ്.എൽ.സി പരീക്ഷ നാളെ ആരംഭിക്കും. സർക്കാർ സ്‌കൂളുകളിൽ 1,38,457 കുട്ടികളും എയ്ഡഡ് സ്‌കൂളുകളിൽ 2,53,539 കുട്ടികളും അൺഎയ്ഡഡ് സ്‌കൂളുകളിൽ 30,454 കുട്ടികളും പരീക്ഷയെഴുതും. ഗൾഫ്മേഖലയിൽ 597 കുട്ടികളും ലക്ഷദ്വീപിൽ 592പേരും പരീക്ഷ എഴുതുന്നു. ഓൾഡ് സ്‌കീമിൽ 87 പേർ പരീക്ഷ എഴുതും. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതുക.   ഏറ്റവുംകുറവ് ആലപ്പുഴയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ്. ഏറ്റവുംകൂടുതൽ പേർ പരീക്ഷ എഴുതുത് തിരൂരങ്ങാടിയിലെ എടരിക്കോട് പി.കെ.എം.എം.എച്ച്.എസിലാണ്.. കുട്ടനാട് വിദ്യാഭ്യാസജില്ലയിലെ തെക്കേക്കര ഗവമെന്റ് എച്ച്.എസിലാണ് ഏറ്റവുംകുറവ്. […]

ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാലയർപ്പിച്ച് ഭക്തർ : 32 വാർഡുകളിലുൾപ്പെടുന്ന 10 കിലോമീറ്റർ പ്രദേശത്തെ വീടുകളിലും തെരുവുകളിലുമായി പൊങ്കാലയടുപ്പുകൾ നിരന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം: ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാലയർപ്പിച്ച് ഭക്തർ മടങ്ങി. കൊറോണ ഭീതിക്കിടയിലും ആറ്റുകാൽ അമ്മയുടെ ഭക്തരായ ലക്ഷക്കണക്കിന് സ്ത്രീകൾ 32 വാർഡുകളിലുൾപ്പെടുന്ന 10 കിലോമീറ്റർ പ്രദേശത്തെ വീടുകളിലും തെരുവുകളിലുമായി പൊങ്കാലയടുപ്പുകളുമായി നിരന്നു.   തിങ്കളാഴ്ച രാവിലെ 9.45ന് ശുദ്ധപുണ്യാഹത്തിനു ശേഷമാണ് പൊങ്കാലച്ചടങ്ങുകൾ ആരംഭിച്ചത്. മുന്നിലെ പാട്ടുപുരയിൽ തോറ്റംപാട്ടുകാർ കണ്ണകീചരിതത്തിൽ പാണ്ഡ്യരാജാവിന്റെ വധം നടക്കുന്ന ഭാഗം പാടി. രൗദ്രഭാവം പൂണ്ട ദേവിയുടെ വിജയം ഭക്തർ പൊങ്കാലയിലൂടെ ആഘോഷിക്കുന്നുവെന്നാണ് വിശ്വാസം.   പാട്ടു തീർന്നപ്പോൾ തന്ത്രി ശ്രീകോവിലിൽനിന്നു ദീപം പകർന്ന് മേൽശാന്തിക്ക് നൽകി. മേൽശാന്തി ക്ഷേത്രം […]

അധ്യാപികയെ റിട്ട. അധ്യാപകൻ ഓല മടൽ കൊണ്ട് അടിച്ചു: വീടിന് പിൻവശത്ത് മീൻ വെട്ടിക്കൊണ്ടിരുന്ന അധ്യാപികയെ അടിക്കുകയായിരുന്നു

സ്വന്തം ലേഖകൻ എഴുകോൺ: അധ്യാപികയെ അയൽവാസിയായ റിട്ട. അധ്യാപകൻ ഓല മടൽ കൊണ്ട് അടിച്ചു. എഴുകോൺ ഇടയ്ക്കിടം സ്വദേശിയായ അധ്യാപികയെയാണ് അയൽവാസിയും റിട്ട. അധ്യാപകനുമായ ഇടയ്ക്കിടം സോണിയിൽ അർജ്ജുനൻ ഓല മടൽ കൊണ്ടടിച്ചത്. അഞ്ചിന് രാവിലെ 11ന് ആയിരുന്നു സംഭവം.   വീടിന് പിൻവശത്ത് മീൻ വെട്ടിക്കൊണ്ടിരുന്ന അധ്യാപികയെ കാരണം കൂടാതെ അടിക്കുകയായിരുന്നുവെന്ന് കൊല്ലം റൂറൽ എസ്.പിയ്ക്ക് നൽകിയ പരാതി നൽകിയിരുന്നു.സംഭവ സമയം കിടപ്പ് രോഗിയായ മാതാവ് മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. വീടിന് പിന്നിലൂടി വന്ന അർജ്ജുനൻ അധ്യാപികയെ ഓല മടൽ കൊണ്ട് നിരവധി […]

ഇറ്റലി യാത്ര കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തി, കൊറോണയ്‌ക്കെതിരെ മുൻകരുതലയായി സ്വയം ഐസോലേഷനിലിരുന്ന് മലപ്പുറം സ്വദേശിനി

സ്വന്തം ലേഖകൻ കോഴിക്കോട്: കൊറോണ പടർന്ന് പിടിച്ച് ഇറ്റലിയിൽ നിന്നും എത്തിയിട്ടും സർക്കാർ നിർദേശം പാലിക്കാതെ പൊതു ഇടങ്ങളിൽ സമ്പർക്കം പുലർത്തിയ കുടുംബത്തിെന്റ പ്രവൃത്തിയാണ് ഇപ്പോൾ നാടെങ്ങും ചർച്ചയായിരിക്കുന്നത്. മലപ്പുറം തേഞ്ഞിപ്പലം സ്വദേശിനി രേഷ്മ അമ്മിണി സ്വീകരിച്ച മാതൃക. ഇറ്റലിയിൽ നിന്നെത്തിയ ഉടനെ തെന്റ യാത്ര സംബന്ധിച്ച മുഴുവൻ വിവരങ്ങളും ആരോഗ്യപ്രവർത്തകരെ അറിയിച്ച ശേഷം പരിശോധനക്ക് വിധേയയാവുകയും കൊറോണ ലക്ഷണങ്ങളില്ലാതിരുന്നിട്ടും വീട്ടിൽ സ്വയം െഎസൊലേഷനിൽ കഴിഞ്ഞ് മാതൃകയാവുകാണ് രേഷ്മ അമ്മിണി. ജനുവരി ആറിനാണ് രേഷ്മ അമ്മിണി ഡെൻമാർക്കിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ പത്തനംതിട്ട സ്വദേശി ഭർത്താവ് […]