play-sharp-fill
എല്ലാ മുൻകരുതൽ നിർദേശങ്ങളും വിമാനത്താവളത്തിൽ നൽകിയിരുന്നു: ഇറ്റലിയിൽ നിന്നെത്തിയ കുടുംബത്തിന്റെ വാദം പച്ചകള്ളമെന്ന് സഹയാത്രികൻ

എല്ലാ മുൻകരുതൽ നിർദേശങ്ങളും വിമാനത്താവളത്തിൽ നൽകിയിരുന്നു: ഇറ്റലിയിൽ നിന്നെത്തിയ കുടുംബത്തിന്റെ വാദം പച്ചകള്ളമെന്ന് സഹയാത്രികൻ

സ്വന്തം ലേഖകൻ

പത്തനംതിട്ട: വിമാനത്താവളത്തിൽ മുൻകരുതൽ നിർദേശം കിട്ടിയില്ലെന്ന ഇറ്റലിയിൽ നിന്നെത്തിയ കുടുംബത്തിന്റെ വാദം പച്ചകള്ളമെന്ന് സഹയാത്രികൻ. ഇവരോടൊപ്പം യാത്ര ചെയ്ത ശേഷം ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്ന ജേക്കബ് റോഡ്രിഗസ് ആണ് ഇവരുടെ വാദം തെറ്റാണെന്ന് വ്യക്തമാക്കിയത്.

 

എല്ലാ മുൻകരുതൽ നിർദേശങ്ങളും വിമാനത്താവളത്തിൽ തന്നെ നൽകിയിരുന്നതായി ഇദേഹം വ്യക്തമാക്കി. കൊറോണ രോഗ ലക്ഷണം മറച്ചുവച്ചിരുന്നില്ലെന്ന റാന്നി സ്വദേശികളുടെ വാദം നേരത്തെ പത്തനംതിട്ട ജില്ലാ കലക്ടറും തള്ളിയിരുന്നു .മെഡിക്കൽ ചെക്കപ്പ് വേണമെന്ന് വിമാനത്താവളത്തിലോ നാട്ടിൽ എത്തിയ ശേഷമോ യാതൊരു നിർദേശവും ലഭിച്ചിട്ടില്ലെന്നാണ് ഇറ്റലിയിൽ നിന്നെത്തിയ കുടുംബത്തിലെ യുവാവ് പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദേശത്തെ തുടർന്ന് സ്വയം കാറോടിച്ച് ജില്ലാ ആശുപത്രിയിൽ എത്തുകയായിരുന്നുവെന്നും യുവാവ് പറഞ്ഞു. ഇവർ സ്വകാര്യ ആശുപത്രിയിൽ നിന്നും ഡോളോ വാങ്ങിയിരുന്നുവെന്നും ഇത് കണ്ടെത്തി ആരോഗ്യ വകുപ്പ് രണ്ടാമതും ബന്ധപ്പെട്ടപ്പോഴാണ് രോഗലക്ഷണങ്ങളുണ്ടെന്ന് കുടുംബം സമ്മതിച്ചതെന്നും കലക്ടർ പറഞ്ഞു.

 

29 ന് കൊച്ചി വിമാനമിറങ്ങി അടുത്ത ആറിന് തൊട്ടടുത്ത് താമസിക്കുന്ന അടുത്ത ബന്ധുവിന് രോഗ ബാധ സ്ഥിരീകരിച്ചു. ഇതുവരെ ആരോഗ്യപ്രവർത്തകരെയോ ജില്ലാ ഭരണകൂടത്തേയോ യാത്രാ വിവരം പോലും അറിയിച്ചിരുന്നില്ല. അതേസമയം, ആരോഗ്യ പ്രവർത്തകരുമായി പൂർണ്ണമായും സഹകരിച്ചെന്നാണ് രോഗം സ്ഥിരീകരിച്ച കുടുംബത്തിന്റെ വെളിപ്പെടുത്തൽ