play-sharp-fill
മലപ്പുറത്ത് 12 വയസുകാരിയെ പീഡിപ്പിച്ചു: പണത്തിനു വേണ്ടി ബന്ധുക്കൾ കുട്ടിയെ നിരവധി പേർക്ക് കാഴ്ച വച്ചു: ബന്ധുവായ സ്ത്രീയും പുരുക്ഷനും അറസ്റ്റിൽ

മലപ്പുറത്ത് 12 വയസുകാരിയെ പീഡിപ്പിച്ചു: പണത്തിനു വേണ്ടി ബന്ധുക്കൾ കുട്ടിയെ നിരവധി പേർക്ക് കാഴ്ച വച്ചു: ബന്ധുവായ സ്ത്രീയും പുരുക്ഷനും അറസ്റ്റിൽ

സ്വന്തം ലേഖകൻ

മലപ്പുറം: അസമിൽ നിന്നുള്ള 12 വയസുകാരിയെ പണത്തിനു വേണ്ടി പീഡനത്തിന് ഇരയാക്കി. അസം സ്വദേശികളായ സ്ത്രീയും പുരുഷനുമാണ് പെൺകുട്ടിയെ മലപ്പുറത്ത് എത്തിച്ച് പീഡനത്തിന് ഇരയാക്കിയത്. കുട്ടിയുടെ ബന്ധുക്കൾ തന്നെയാണ് ഈ സ്ത്രീയും പുരുഷനും. ഇവർ ആയിരം രൂപയ്ക്ക് വേണ്ടി പെൺകുട്ടിയെ നിരവധി പേർക്ക് കാഴ്ച വയ്ക്കുകയായിരുന്നു.

 

 

പെൺകുട്ടിയുടെ പിതാവ് മരിച്ചതിനെ തുടർന്ന് നാലുമാസം മുമ്പാണ് ബന്ധുക്കളായ സ്ത്രീയും പുരുഷനും പെൺകുട്ടിയെ കോട്ടയ്ക്കലിൽ എത്തിക്കുന്നത്. എടരിക്കോട്ടുള്ള വാടക ക്വാർട്ടേഴ്‌സിൽ താമസിച്ചു വരികെ ആയിരം രൂപയ്ക്ക് കുട്ടിയെ പലർക്കായി കാഴ്ച വയ്ക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

നിരവധിയാളുകൾ ക്വാർട്ടേഴ്‌സിൽ വന്നു പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നാട്ടുകാർ ചൈൽഡ് ലൈനിനെ വിവരം അറിയിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ക്വാർട്ടേഴ്‌സിൽ എത്തിയ ചൈൽഡ് ലൈൻ പ്രവർത്തകരും പൊലീസും കുട്ടിയെ ഇവരുടെ പക്കൽ നിന്നും രക്ഷിക്കുകയായിരുന്നു.

 

 

പീഡന വിവരം പുറത്തറിഞ്ഞതോടെ കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് അധികൃതർ മാറ്റി പാർപ്പിച്ചു. കുട്ടിയെ മറ്റുള്ളവർക്ക് കാഴ്ച വെച്ച സ്ത്രീയെയും പുരുഷനെയും പൊലീസ് അറസ്റ്റ് ചെയ്തു.