വിവാഹ വാഗ്‌ദാനം നല്‍കി ഇരുപതിലധികം പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവം; പ്രതിയുടെ വീട്ടില്‍ പോലീസ്‌ പരിശോധന നടത്തി

സ്വന്തം ലേഖകൻ നെടുങ്കണ്ടം: സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടശേഷം വിവാഹ വാഗ്‌ദാനം നല്‍കി ഇരുപതിലധികം പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ പിടിയിലായ പ്രതിയുടെ വീട്ടില്‍ പോലീസ്‌ പരിശോധന നടത്തി. തൂക്കുപാലം ബ്ലോക്ക്‌ നമ്പര്‍ 401, കല്ലുപറമ്പില്‍ ആരോമല്‍ (22) ആണ്‌ നെടുങ്കണ്ടം പോലീസിന്റെ പിടിയിലായത്‌. ഇയാളുടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പോലീസ്‌ പരിശോധിച്ചു. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡുചെയ്‌തിരുന്നു. സാമൂഹികമാധ്യമങ്ങള്‍ വഴിയും നേരിട്ടും പെണ്‍കുട്ടികളുമായി പ്രതി സൗഹൃദം സ്‌ഥാപിക്കുകയും ഓണ്‍ലൈന്‍ ചാറ്റിലൂടെ വിവാഹ വാഗ്‌ദാനം നല്‍കി ബന്ധം വളര്‍ത്തുകയും ചെയ്യും. പിന്നീട് പെണ്‍കുട്ടികളുടെ ഫോണ്‍ നമ്പര്‍ വാങ്ങി രാത്രികാലങ്ങളില്‍ വീഡിയോകോള്‍ […]

ചേർത്തലയിൽ കാപ്പ നിയമ പ്രകാരം യുവാവിനെ അറസ്​റ്റ് ചെയ്തു

സ്വന്തം ലേഖകൻ ചേര്‍ത്തല: കാപ്പ നിയമ പ്രകാരം ചേർത്തലയിൽ യുവാവിനെ അറസ്​റ്റ് ചെയ്തു. തെക്ക് പഞ്ചായത്ത് 12​-ാം വാര്‍ഡില്‍ കൊല്ലപ്പറമ്ബ് വീട്ടില്‍ സതീഷിനെ (കുരുട് സതീഷ്,​ 30)യാണ് കാപ്പ നിയമ പ്രകാരം അറസ്​റ്റ് ചെയ്തത്. അര്‍ത്തുങ്കല്‍, അരൂര്‍, മാരാരിക്കുളം പൊലീസ് സ്​റ്റേഷനുകളിലായി, കൊലപാതകം, വധശ്രമം, പിടിച്ചുപറി, ഭവനഭേദനം, ലഹള, അടിപിടി എന്നിവയ്ക്ക് 14 കേസുകള്‍ നിലവിലുണ്ട്. അര്‍ത്തുങ്കല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.ജി. മധുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്​റ്റ് ചെയ്തത്. സതീഷിനെ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാ​റ്റി. ജില്ലയില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവരുടെ ലിസ്​റ്റ് […]

വിവാഹ വാ​ഗ്ദാനം നല്കി വീട്ടിൽ അതിക്രമിച്ചു കയറി പീഡനം; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ കരുനാഗപ്പള്ളി: വിവാഹവാഗ്‌ദാനം നല്‍കി വീട്ടില്‍ അതിക്രമിച്ചുകയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ കരുനാഗപ്പള്ളി പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. കുലശേഖരപുരം കോട്ടക്കുപുറം കോലെടുത്ത്‌ പടീറ്റതില്‍ വീട്ടില്‍ ആനന്ദ്‌ (19) ആണ്‌ പോലീസ്‌ പിടിയിലായത്‌. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട്‌ ഇയാള്‍ വിവാഹവാഗ്‌ദാനം നല്‍കി. കഴിഞ്ഞ സെപ്‌റ്റംബര്‍ മുതല്‍ പല പ്രാവശ്യം പെണ്‍കുട്ടിയുടെ വസതിയിലെത്തി പീഡിപ്പിച്ചു. യുവാവിന്റെ സ്വഭാവത്തില്‍ മാറ്റം വന്നതിനെത്തുടര്‍ന്നു പെണ്‍കുട്ടി മാതാവിനെ വിവരം ധരിപ്പിക്കുകയും കരുനാഗപ്പള്ളി പോലീസ്‌ സ്‌റ്റേഷനില്‍ പരാതി നല്‍ക്കുകയുമായിരുന്നു. സബ്‌ ഇന്‍സ്‌പെക്‌ടര്‍ ജയശങ്കര്‍, എസ്‌.ഐമാരായ ഷാജിമോന്‍, […]

പട്രോളിംഗിനിറങ്ങിയ പോലീസുകാരനെ ആക്രമിച്ച്‌ കൈയൊടിച്ചു; പ്രതി പൊലീസ് പിടിയില്‍

സ്വന്തം ലേഖിക മഞ്ചേരി: രാത്രി പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘത്തെ ആക്രമിച്ച്‌ പോലീസ് ഉദ്യോഗസ്ഥന്റെ കൈയൊടിച്ച പ്രതിയെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. പാണ്ടിക്കാട് പയ്യപ്പറമ്പ് കണ്ണച്ചത്ത് ഷാജി (42)നെയാണ് മഞ്ചേരി എസ് ഐ ആര്‍ രാജേന്ദ്രന്‍ നായര്‍ അറസ്റ്റ് ചെയ്തത്. പോലീസ് ഉദ്യോഗസ്ഥരായ ഇല്യാസ്, രതീഷ്, സിയാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘം മഞ്ചേരി ബിവറേജിന് സമീപത്ത് സംശയാസ്പദമായ നിലയില്‍ പ്രതിയെ കാണുകയായിരുന്നു. തുടര്‍ന്ന് പരിശോധനക്കെത്തിയപ്പോള്‍ ഇയാള്‍ ആക്രമിക്കുകയായിരുന്നു. പ്രതിയുടെ ആക്രമണത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ […]

നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; കോട്ടയത്ത് യുവാവിനെ കാപ്പ ചുമത്തി പുറത്താക്കി

സ്വന്തം ലേഖകൻ കോട്ടയം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മ​ണി​മ​ല വെ​ള്ളാ​വൂ​ര്‍ പായിക്കുഴി വീട്ടിൽ കു​ഞ്ഞ​ച്ച​ന്‍ എ​ന്ന പി.​ടി. സ​ന്ദീ​പി​നെ (30) കാപ്പ ചുമത്തി ജി​ല്ല​യി​ല്‍​ നി​ന്ന് പു​റ​ത്താ​ക്കി. ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജിയാണ് സന്ദീപിനെ ഒരു വർഷത്തേക്ക് കോട്ടയത്തു നിന്നും നാടുകടത്തി ഉത്തരവിറക്കിയത്. ഉ​ത്ത​ര​വ് ലം​ഘി​ച്ചാ​ൽ മൂ​ന്നു​വ​ര്‍​ഷം വ​രെ ത​ട​വ് ശി​ക്ഷ ല​ഭി​ക്കാം. മണിമല പൊലീസ് സ്റ്റേഷൻ പരിധിയിലെ പഴയിടം, പായികുഴി, വെള്ളാവൂർ, കടയനിക്കാട് പ്രദേശങ്ങളിൽ ഇയാൾക്കെതിരെ ഒട്ടേറെ കേസുകൾ നിലവിലുണ്ട്. കൊലപാതകശ്രമം, ഭവനഭേദനം, ആക്രമിച്ച് ഗു​രു​ത​രമായി […]

വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറി; സിപിഎം നേതാവായ അധ്യാപകനെതിരെ പോക്സോ കേസ്

സ്വന്തം ലേഖിക മലപ്പുറം: മോശമായി പെരുമാറിയെന്ന വിദ്യാര്‍ത്ഥിനികളുടെ പരാതിയിൽ മലപ്പുറത്ത് സിപിഎം നേതാവായ അധ്യാപകനെതിരെ പോക്സോ കേസ്. എടക്കര സിപിഎം ഏരിയാ കമ്മറ്റിയംഗവും, സിപിഎം നിയന്ത്രണത്തിലുള്ള നിലമ്പൂര്‍ സഹകരണ കോളേജിലെ സെക്രട്ടറിയും അധ്യാപകനുമായ സുകുമാരനെതിരെയാണ് നിലമ്പൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. കേസെടുത്തതിന് പിന്നാലെ മജിസ്ട്രേറ്റ് മുന്‍പാകെ വിദ്യാര്‍ത്ഥിനികളുടെ രഹസ്യ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. നാല് വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ രണ്ട് കേസുകളാണ് സുകുമാരനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

വീട്ടമ്മ തീകൊളുത്തി ആത്മഹത്യ ചെയ്തത് ഗാര്‍ഹിക പീഡനം മൂലമെന്ന് മകൾ; ഭര്‍ത്താവും ഭര്‍തൃ വീട്ടുകാരും വര്‍ഷങ്ങളായി ദിവ്യയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു

സ്വന്തം ലേഖിക തിരുവനന്തപുരം: നേമത്ത് വീട്ടമ്മ തീകൊളുത്തി ആത്മഹത്യ ചെയ്തത് ഗാര്‍ഹിക പീഡനം മൂലം. ആര്‍മി റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനായ ബിജുവിന്റെ ഭാര്യ ദിവ്യയാണ് കഴിഞ്ഞ ഞായറാഴ്ച്ച മരിച്ചത്. ദേഹത്ത് മണ്ണെണ്ണയൊഴിച്ച്‌ ആത്മഹത്യാ ഭീഷണി മുഴക്കിയെങ്കിലും ബിജു ദിവ്യയെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷിയായ മകള്‍ പറഞ്ഞു. ഭര്‍ത്താവ് ബിജുവും ഭര്‍തൃ വീട്ടുകാരും വര്‍ഷങ്ങളായി ദിവ്യയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു എന്നാണ് മകളുടെ വെളിപ്പെടുത്തല്‍. ഭര്‍തൃ വീട്ടുകാരുടെ പീഡനം വിവരിക്കുന്ന ദിവ്യയുടെ ഓഡിയോ സന്ദേശവും കുടുംബം പുറത്തുവിട്ടിട്ടുണ്ട്. ഭര്‍തൃ മാതാവ് തന്നെ ഉപദ്രവിക്കുന്നത് ഭര്‍ത്താവ് പിന്തുണയ്ക്കുകയാണെന്നും എന്തെങ്കിലും സംഭവിച്ചാല്‍ […]

സുധീഷ് വധം; നാലു പേര്‍ പിടിയില്‍; പ്രതികള്‍ കൊലയ്ക്ക് മുൻപ് ട്രയല്‍ റണ്‍ നടത്തി

സ്വന്തം ലേഖിക തിരുവനന്തപുരം: പട്ടാപ്പകല്‍ യുവാവിനെ വീട് കയറി വെട്ടിക്കൊന്ന കേസില്‍ നാലു പേര്‍ അറസ്റ്റിൽ. കൊലയാളികള്‍ക്ക് സഹായം ചെയ്ത മൂന്നുപേരും കൃത്യത്തില്‍ പങ്കെടുത്ത ഒരാളുമാണ് പിടിയിലായത്. പ്രതികള്‍ കൊലയ്ക്ക് മുൻപ് ട്രയല്‍ റണ്‍ നടത്തിയിരുന്നു. മം​ഗലപുരം മങ്ങോട്ട് പാലത്തില്‍ വച്ച്‌ ബോംബ് എറിഞ്ഞായിരുന്നു ട്രയല്‍. ഇതിന് പിന്നാലെയാണ് മംഗലപുരം ചെമ്പകമംഗലം സ്വദേശിയായ സുധീഷിനെ പ്രതികള്‍ കൊലപ്പെടുത്തിയത്. സുധീഷ് ഒളിച്ച്‌ താമസിച്ചിരുന്ന പോത്തന്‍കോട് കല്ലൂരില്‍ ഓട്ടോയിലും രണ്ട് ബൈക്കിലുമായി എത്തിയ പത്തംഗം സംഘം യുവാവിനെ ആക്രമിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. ഇവരെ കണ്ട സുധീഷ് വീട്ടിനുള്ളിലേക്ക് ഓടിക്കയറി. […]

അത് വേണോ അമ്മേ എന്നു ചോദിച്ചപ്പോള്‍ കുഞ്ഞിനെ നീ വളര്‍ത്തുമോ എന്ന് മറുചോദ്യം; ക്രൂരത കാട്ടിയത് അപമാനം ഭയനെന്ന് അമ്മ; അമ്മയും സഹോദരിയും കസ്റ്റഡിയിലേക്ക് പോകുമ്പോള്‍ അനാഥരായി നാല് കുരുന്നുകള്‍

സ്വന്തം ലേഖിക കോട്ടയം: നവജാത ശിശുവിനെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസില്‍ അമ്മ പൊലീസ് കസ്റ്റഡിയില്‍ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിൽ. ഭര്‍ത്താവ് പുറത്തു കാവലിരിക്കുന്നു. അമ്മയെ സഹായിച്ചതിന് 15 വയസ്സുള്ള മകളെ കേസില്‍ രണ്ടാം പ്രതിയാക്കി അറസ്റ്റ് ചെയ്തു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്‍പില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ കോഴിക്കോട്ടെ പെണ്‍കുട്ടികള്‍ക്കായുള്ള ഒബ്‌സര്‍വേഷന്‍ ഹോമിലേക്കു മാറ്റി. അമ്മയും മൂത്ത സഹോദരിയും പൊലീസ് കസ്റ്റഡിയിലേക്ക് പോകുമ്പോള്‍ അനാഥരാകുന്നത് ഒരു കൂരയ്ക്കു കീഴില്‍ അച്ഛനും അമ്മയ്ക്കുമൊപ്പം കഴിഞ്ഞിരുന്ന 4 കുഞ്ഞുങ്ങളാണ്. ആറാമത്തെ കുഞ്ഞിനെ ജനിച്ചു മൂന്നാം ദിവസം കന്നാസിലെ […]

വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി യുവതിയെ റിസോർട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചു; പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; യുവാവ് വിവാഹിതനാണെന്ന് അറിഞ്ഞപ്പോൾ പിന്മാറാൻ ശ്രമിച്ച യുവതിയെ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി; ഒടുവിൽ സഹപ്രവർത്തകനായ യുവാവ് കുടുങ്ങി

സ്വന്തം ലേഖിക കൊ​ല്ലം: വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി സഹപ്രവർത്തകയായ യുവതിയെ പീഡിപ്പിച്ച യു​വാ​വ് പോ​ലീ​സ് പി​ടി​യി​ൽ. കൊ​റ്റം​ങ്ക​ര പേ​രൂ​ര്‍ അ​ന​ന്ദ​നാ​രാ​യ​ണീ​യം വീ​ട്ടി​ല്‍ പ്ര​ഭു (40) ആ​ണ് പി​ടി​യി​ലാ​യ​ത്. കൊ​ല്ല​ത്തെ പ്ര​മു​ഖ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ല്‍ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ഇ​യാ​ള്‍ സ​ഹ​പ്ര​വ​ര്‍​ത്ത​ക​യാ​യ യു​വ​തി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി വശത്താകുകയായിരുന്നു. തു​ട​ര്‍​ന്ന് വ​ര്‍​ക്ക​ല​യി​ലെ സ്വ​കാ​ര്യ റി​സോ​ര്‍​ട്ടി​ല്‍ കൊണ്ടുപോയി പീ​ഡി​പ്പി​ക്കു​ക​യും ഇ​വ മൊ​ബൈ​ലി​ല്‍ ചി​ത്രീ​ക​രി​ച്ച യു​വ​തി​യെ നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്തുകയുമായിരുന്നു. തു​ട​ര്‍​ന്ന് പ്ര​തി വി​വാ​ഹി​ത​നാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ യു​വ​തി പി​ന്‍​വാ​ങ്ങാ​ന്‍ ശ്ര​മി​ച്ചു​വെ​ങ്കി​ലും മൊ​ബൈ​ലി​ല്‍ ചി​ത്രീ​ക​രി​ച്ച രം​ഗ​ങ്ങ​ള്‍ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് പ്ര​തി ഭീ​ഷ​ണി മു​ഴ​ക്കി. […]