അത് വേണോ അമ്മേ എന്നു ചോദിച്ചപ്പോള്‍ കുഞ്ഞിനെ നീ വളര്‍ത്തുമോ എന്ന് മറുചോദ്യം; ക്രൂരത കാട്ടിയത് അപമാനം ഭയനെന്ന് അമ്മ; അമ്മയും സഹോദരിയും കസ്റ്റഡിയിലേക്ക് പോകുമ്പോള്‍ അനാഥരായി നാല് കുരുന്നുകള്‍
സ്വന്തം ലേഖിക
കോട്ടയം: നവജാത ശിശുവിനെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസില്‍
അമ്മ പൊലീസ് കസ്റ്റഡിയില്‍ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിൽ.
ഭര്‍ത്താവ് പുറത്തു കാവലിരിക്കുന്നു. അമ്മയെ സഹായിച്ചതിന് 15 വയസ്സുള്ള മകളെ കേസില്‍ രണ്ടാം പ്രതിയാക്കി അറസ്റ്റ് ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്‍പില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ കോഴിക്കോട്ടെ പെണ്‍കുട്ടികള്‍ക്കായുള്ള ഒബ്‌സര്‍വേഷന്‍ ഹോമിലേക്കു മാറ്റി.
അമ്മയും മൂത്ത സഹോദരിയും പൊലീസ് കസ്റ്റഡിയിലേക്ക് പോകുമ്പോള്‍ അനാഥരാകുന്നത് ഒരു കൂരയ്ക്കു കീഴില്‍ അച്ഛനും അമ്മയ്ക്കുമൊപ്പം കഴിഞ്ഞിരുന്ന 4 കുഞ്ഞുങ്ങളാണ്.
ആറാമത്തെ കുഞ്ഞിനെ ജനിച്ചു മൂന്നാം ദിവസം കന്നാസിലെ വെള്ളത്തില്‍ മുക്കിക്കൊന്നതിനാണ് അമ്മയെ നേരത്തെ അറസ്റ്റ് ചെയ്തത്.
അമ്മയുടെ നിര്‍ബന്ധ പ്രകാരമാണ് കുഞ്ഞിനെ കന്നാസിലെ വെള്ളത്തില്‍ ഇട്ടതെന്നു പെണ്‍കുട്ടി മൊഴി നല്‍കി.
‘കുഞ്ഞിനെ വെള്ളത്തില്‍ മുക്കാന്‍ അമ്മ ആവശ്യപ്പെട്ടു. അതു വേണോ അമ്മേ എന്നു പലപ്രാവശ്യം ചോദിച്ചു. കുഞ്ഞിനെ നീ വളര്‍ത്തുമോ എന്ന് അമ്മ തിരികെ ചോദിച്ചു’ ഇതാണ് 10ാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി പൊലീസിനു നല്‍കിയ മൊഴി.
ഇടതുകാലിനു ശേഷിയില്ലാത്ത തനിക്ക് ആറാമതൊരു കുട്ടിയെ കൂടി വളര്‍ത്താനുള്ള സാമ്പത്തിക ബുദ്ധിമുട്ടും അപമാനവും ഭയന്നാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് അമ്മ നല്‍കിയ മൊഴി. ഇവരുടെ രണ്ടാമത്തെ മകന്‍ അഞ്ചാം ക്ലാസിലും മൂന്നാമത്തെ മകള്‍ രണ്ടാം ക്ലാസിലും നാലാമത്തെ മകള്‍ എല്‍കെജിയിലുമാണു പഠിക്കുന്നത്.
അഞ്ചാമത്തെ മകനു 2 വയസ്സാണ് പ്രായം. പെണ്‍കുട്ടികള്‍ വണ്ടന്‍പതാലിലെ സംരക്ഷണ കേന്ദ്രത്തിലും മൂത്ത ആണ്‍കുട്ടി ഇഞ്ചിയാനിലുള്ള സംരക്ഷണ കേന്ദ്രത്തിലും 2 വയസ്സുകാരന്‍ തോട്ടയ്ക്കാട്ടെ ശിശുഭവനിലുമാണ് ഇപ്പോഴുള്ളത്.
യുവതിക്ക് ഇടതു കാലിനു ശേഷിയില്ല. മൂത്ത മകളാണ് ഇളയവരെ പരിചരിക്കുന്നതടക്കം വീട്ടു ജോലികള്‍ ചെയ്തിരുന്നത്. ഒരു മുറിയും അടുക്കളയും ശുചിമുറിയും മാത്രമുള്ള വാടക വീട്ടിലായിരുന്നു ഇവര്‍ 6 പേരുടെയും താമസം.
കഴിഞ്ഞ എട്ടാം തീയതിയായിരുന്നു ദാരുണമായ സംഭവം. ക്രമരഹിതമായി ആര്‍ത്തവം ഉണ്ടാവുന്നതിനാല്‍ ഗര്‍ഭിണിയായെന്ന കാര്യം മാസങ്ങള്‍ കഴിഞ്ഞാണ് തിരിച്ചറിഞ്ഞതെന്നാണു യുവതിയുടെ മൊഴി.
കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ 2 മണിക്ക് വീട്ടില്‍ വച്ചാണു പ്രസവിച്ചത്. അച്ഛന്‍ തന്നെ പൊക്കിള്‍ക്കൊടി മുറിച്ചു. അമ്മ തന്നെയാണ് കുഞ്ഞിനെ കുളിപ്പിച്ചത്. ഒരേ മുറിയില്‍ കിടന്ന മക്കള്‍ വീട്ടില്‍ കുഞ്ഞുണ്ടായ വിവരം അറിയുന്നത് പിറ്റേന്നു രാവിലെയാണ്.