വടകര താലൂക്ക് ഓഫീസിലെ തീപിടിത്തം; ആന്ധ്രാപ്രദേശ് സ്വദേശി കസ്റ്റഡിയിൽ

സ്വന്തം ലേഖിക കോഴിക്കോട്: വടകര താലൂക്ക് ഓഫീസിലെ തീപ്പിടുത്തവുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശ് സ്വദേശി കസ്റ്റഡിയിൽ. ആന്ധ്ര സ്വദേശി സതീഷ് നാരായണന്‍ (37) ആണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. താലൂക്ക് ഓഫീസ് പരിസരത്ത് നേരത്തെ തീയിടാന്‍ ശ്രമിച്ചയാളാണിത്. മാനസിക വെല്ലുവിളി നേരിടുന്നയാളാണിത്. നേരത്തെ ചെറിയ തീപിടുത്തമുണ്ടായ സമീപത്തെ കെട്ടിടങ്ങളിലും ഇയാള്‍ എത്തിയതായി കണ്ടെത്തിയിരുന്നു. വടകര താലൂക്ക് ഓഫീസിന് സമീപമെത്തി വലിച്ചെറിയപ്പെട്ട കടലാസുകള്‍ കൂട്ടിയിട്ട് തീയിട്ട ശേഷം, തീ ആളിപ്പടരുന്നത് കണ്ട് ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അട്ടിമറി സാധ്യതയടക്കം സംഘം പരിശോധിക്കുന്നുണ്ട്. ജില്ലാ കളക്ടറുടെയും എഡിഎമ്മിന്‍റെയും […]

കടുവാപ്പേടിയില്‍ ഉദ്യോഗസ്ഥരുമായി കൈയ്യാങ്കളി; മാനന്തവാടി കൗണ്‍സിലര്‍ക്കെതിരെ കേസ്

സ്വന്തം ലേഖിക വയനാട്: കടുവാപ്പേടിയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൈയ്യാങ്കളിയുണ്ടായ സംഭവത്തില്‍ മാനന്തവാടി കൗണ്‍സിലര്‍ വിപിന്‍ വേണുഗോപാലിനെതിരെ അഞ്ചോളം വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം പുതിയിടത്ത് കടുവയുടെ സാന്നിധ്യമുണ്ടായ സ്ഥലത്ത് പരിശോധനക്കെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരുമായുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് കേസ്. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നരേന്ദ്ര ബാബുവിന്റെ പരാതിയെ തുടര്‍ന്നാണ് മാനന്തവാടി പോലീസ് കേസെടുത്തത്. കൃത്യനിര്‍വ്വഹണം തടസപ്പെടുത്തല്‍, ഭീഷണിപ്പെടുത്തല്‍, കൈ കൊണ്ടുള്ള മര്‍ദനം, അന്യായമായി തടഞ്ഞുവെക്കല്‍, അസഭ്യം പറയല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കുറുക്കന്‍മൂലയിലെ ജനവാസ മേഖലകളില്‍ ഇറങ്ങി വളര്‍ത്തുമൃഗങ്ങളെ […]

നഗരമധ്യത്തില്‍ സിഐക്ക് നേരെ ഗുണ്ടാക്രമണം; നാലംഗ സംഘം അറസ്റ്റിൽ

സ്വന്തം ലേഖിക ആലുവ: നഗരമധ്യത്തില്‍ സിഐക്ക് നേരെ ഗുണ്ടകളുടെ ആക്രമണം. ആലുവ ഈസ്‌റ്റ് പൊലീസ് സ്‌റ്റേഷന്‍റെ ചുമതലയുള്ള എടത്തല സി.ഐ നോബിളിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് നാലംഗ സംഘത്തെ പൊലീസ് അറസ്‌റ്റ് ചെയ്തു. മുടിക്കല്‍ പള്ളിക്കവല നെടിയാന്‍ വീട്ടില്‍ അജിംസ് (33), കണ്ടന്തറ അല്ലപ്ര കൊപ്പറമ്പില്‍ അന്‍സല്‍ (28), തിരുവാലൂര്‍ കുന്നേല്‍പ്പള്ളിക്ക് സമീപം കിഴക്കുംതല അഖില്‍ വിത്സണ്‍ (31), മുടിക്കല്‍ നെടുംതോട് പുളിക്കരുകുടി വീട്ടില്‍ ധനേഷ് (37) എന്നിവരെയാണ് അറസ്‌റ്റ് ചെയ്തത്. ആലുവ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് വ്യാഴാഴ്ച്ച രാത്രിയിലാണ് സംഭവമുണ്ടായത്. പ്രതികൾ […]

അഞ്ചു വിവാഹം കഴിച്ചയാൾ മലപ്പുറത്ത് വെച്ച്‌ സ്വന്തം മകളെയും പീഡിപ്പിച്ചു; വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പോക്സോ കേസില്‍ പൊലീസ് പിടിയില്‍

സ്വന്തം ലേഖിക മലപ്പുറം: അഞ്ചു വിവാഹം കഴിച്ചയാൾ മലപ്പുറത്ത് വെച്ച്‌ സ്വന്തം മകളെയും പീഡിപ്പിച്ചതായി പരാതി. വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പോക്സോ കേസ് പ്രതി പിടിയില്‍. തിരുവനന്തപുരം സ്വദേശി ഹാഷിം മുഹമ്മദ് അബൂബക്കറി (53) നെയാണ് പൂക്കോട്ടുംപാടം എസ്ഐ കെ ബഷീറും സംഘവും നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് അധികൃതരുടെ സഹായത്തോടെ അറസ്റ്റ് ചെയ്തത്. അഞ്ചോളം വിവാഹം കഴിച്ചിട്ടുള്ള പ്രതി സ്വന്തം മകളെ പീഡിപ്പിച്ചതായി പൂക്കോട്ടുംപാടം പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചിരുന്നു. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് പ്രതി വിദേശത്തേക്ക് കടക്കുവാന്‍ ശ്രമിക്കുന്നതായി പൊലീസിന് അറിവ് ലഭിച്ചത്. സീനിയര്‍ […]

വസ്ത്രം ധരിക്കുന്നതിലും മുടി കെട്ടുന്നതിലും നിര്‍ദ്ദേശം; അനുസരിച്ചില്ലെങ്കില്‍ ചീത്തവിളി: വീട്ടിൽ കയറി പെണ്‍കുട്ടിയേയും അച്ഛനേയും ഭീഷണിപ്പെടുത്തി; കോഴിക്കോട് യുവതിയെ തീ കൊളുത്തിയതിന് പിന്നില്‍ പ്രണയ നൈരാശ്യം

സ്വന്തം ലേഖിക കോഴിക്കോട്: മാനസയും സൂര്യയും നിതിനയും ഒക്കെ ഉള്‍പ്പെടുന്ന ലിസ്റ്റില്‍ ഇന്ന് ഒരു പെണ്‍കുട്ടി കൂടി. കോഴിക്കോട് സ്വദേശിയായ കൃഷ്ണപ്രിയ. കഴിഞ്ഞ ആഴ്‌ച്ചയാണ് തിക്കോടി പഞ്ചായത്ത് ഓഫീസിലെ ഡാറ്റാ എന്‍ട്രി വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ കൃഷ്ണ പ്രിയ ജോലിയില്‍ പ്രവേശിച്ചത്. ഇന്ന് രാവിലെ തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍വെച്ചായിരുന്നു നന്ദഗോപന്‍ എന്ന നന്ദു പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തിയത്. കൃഷ്ണ പ്രിയയുമായി സംസാരിച്ച്‌ നില്‍ക്കുന്നതിനിടെ നന്ദു കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച്‌ കുത്തി. ശേഷം കുപ്പിയില്‍ നിന്നും പെട്രോള്‍ ഒഴിച്ച്‌ തീയിടുകയായിരുന്നു. ആക്രമണത്തിന് […]

പ്രണയാഭ്യര്‍ഥന നിരസിച്ചു; പഞ്ചായത്ത് ഓഫീസിന് മുന്നില്‍വച്ച്‌ അയല്‍വാസി തീകൊളുത്തിയ യുവതി മരിച്ചു; യുവാവ് ഗുരുതരാവസ്ഥയിൽ

സ്വന്തം ലേഖിക കോഴിക്കോട്: തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍വച്ച്‌ അയല്‍വാസി പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ യുവതി മരിച്ചു. 22 കാരിയായ കൃഷ്ണപ്രിയയാണ് മരിച്ചത്. യുവതിയെ തീകൊളുത്തിയതിന് പിന്നാലെ സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്. തിക്കോടി പഞ്ചായത്ത് ഓഫീസിലെ പ്ലാനിങ് വിഭാഗം പ്രൊജക്‌ട് അസിസ്റ്റന്റ് തസ്തികയില്‍ താല്‍ക്കാലിക ജീവനക്കാരിയായ കൃഷ്ണപ്രിയയെയാണ് തീകൊളുത്തിയത്. പ്രണയാഭ്യര്‍ഥന നിരസിച്ചതിൻ്റെ പേരിലാണ് തിക്കോടി കാട്ടുവയല്‍ കുനി മനോജന്റെ മകൾ കൃഷ്ണപ്രിയയെ തിക്കോടി വലിയ മഠത്തില്‍ മോഹനന്റെ മകന്‍ നന്ദു എന്ന നന്ദുലാല്‍ ആണ് […]

മോന്‍സന്‍ മാവുങ്കലിനെതിരായ പോക്സോ കേസ്; ജില്ലാ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

സ്വന്തം ലേഖിക കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിനെതിരായ പോക്സോ കേസില്‍ ജില്ലാ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. അറസ്റ്റിലായി 60 ദിവസം ആകുന്നതിന് മുന്‍പാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. മോൻസനെതിരായ ആദ്യ കുറ്റപത്രമാണിത്. കുറ്റപത്രത്തില്‍ മോന്‍സണ്‍ മാവുങ്കലിനെ മാത്രമാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. നാളെ മോൻസണ്‍ അറസ്റ്റില്‍ ആയി 60 ദിവസം തികയുകയാണ്. മോന്‍സണ്‍ പ്രതിയായ മറ്റ് മൂന്ന് പീഡന കേസുകളില്‍ കൂടി അന്വേഷണം പുരോഗമിക്കുകയാണ്. അതിനിടെ, മോന്‍സണ്‍ കേസില്‍ ക്രൈംബ്രാഞ്ചും എന്‍ഫോഴ്സ്മെന്‍റും സഹകരിച്ചു അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. കേന്ദ്ര സംസ്ഥാന വിഷയമായി […]

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ഡെലിവറി ബോയ് ചമഞ്ഞ് മോഷണം; കടന്നുകളഞ്ഞത് റോള്‍ഡ് ഗോള്‍ഡ് മാലയുമായി

സ്വന്തം ലേഖിക കോട്ടയം: ഡെലിവറി ബോയ് ചമഞ്ഞ് വീട്ടിലെത്തി യുവതിയെ ആക്രമിച്ച് മാല പൊട്ടിച്ചെടുത്ത് മോഷ്ടാവ് കടന്നുകളഞ്ഞത് റോള്‍ഡ് ഗോള്‍ഡ് മാലയുമായി. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി കൊച്ചുമാടശേരി അജിത്തിന്റെ ഭാര്യ ഊര്‍മിളയുടെ മാലയാണ് കവര്‍ന്നത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. മോഷണം തടയാന്‍ ശ്രമിച്ച യുവതിയുടെ മുഖത്ത് അടിക്കുകയും തള്ളിയിടുകയും ചെയ്തു. യുവതിയും രണ്ടു കുട്ടികളുമായിരുന്നു സംഭവ സമയം വീട്ടിലുണ്ടായിരുന്നത്. യുവതി ഓണ്‍ലൈനിലൂടെ സാധനം ഓര്‍ഡര്‍ ചെയ്തിരുന്നു. ഡെലിവറി ബോയ് ആയി എത്തിയ ആളുടെ തോളില്‍ വലിയ ബാഗുണ്ടായിരുന്നതിനാല്‍ സംശയം തോന്നിയിരുന്നില്ല. മാല പൊട്ടിക്കാന്‍ ശ്രമിച്ചത് തടയാന്‍ […]

റിട്ട.റെയില്‍വേ ഉദ്യോഗസ്ഥന്റെ മക്കളോട് റെയില്‍വേയില്‍ ജോലി വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 18 ലക്ഷം തട്ടിയ വയോധിക അറസ്റ്റില്‍; പിടിയിലായത് നിരവധി തട്ടിപ്പു കേസുകളില്‍ പ്രതിയായ ഗീതാ റാണി; കൂട്ടാളികള്‍ക്കായി അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖിക പന്തളം: റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് റിട്ട.റെയിൽവേ ഉദ്യോഗസ്ഥന്റെ പെണ്‍മക്കളില്‍ നിന്ന് 18 ലക്ഷം രൂപ തട്ടിയ വയോധിക അറസ്റ്റിൽ. തിരുവനന്തപുരം കാട്ടാക്കട മലയിന്‍കീഴ് അനിഴം വീട്ടില്‍ പരേതനായ രാജഗോപാലിന്റെ ഭാര്യ ഗീതാ റാണിയെ(63)യാണ് എസ്‌എച്ച്‌ഒ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. റെയില്‍വേയില്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ മാസ്റ്റര്‍, ക്ലാര്‍ക്ക് തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്ത്, വ്യാജ നിയമന ഉത്തരവ് നല്‍കി മുളമ്പുഴ സ്വദേശികളായ സഹോദരിമാരില്‍ നിന്നുമാണ് പണം തട്ടിയെടുത്തത്. 2019 ഫെബ്രുവരിയില്‍ ജോലിക്കായി ചെന്നൈ രാജീവ് ഗാന്ധി […]

സിനിമയില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചശേഷം മൂന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്തു; പ്രതി അറസ്റ്റില്‍

സ്വന്തം ലേഖിക കൊച്ചി: സിനിമയില്‍ മേക്കപ്പ് ആര്‍ട്ടിസ്​റ്റായി ജോലി വാങ്ങി തരാമെന്ന് വിശ്വസിപ്പിച്ച്‌ പല സ്ഥലങ്ങളിലെ ലോഡ്ജുകളില്‍ എത്തിച്ച്‌ യുവതിയെ പീഡിപ്പിച്ചശേഷം മൂന്നര ലക്ഷത്തോളം രൂപ തട്ടിയ കേസിലെ പ്രതി അറസ്​റ്റില്‍. തിരുവനന്തപുരം മഞ്ഞാമല സ്വദേശി താറാവിള വീട്ടില്‍ സുരേഷ് കുമാറിനെയാണ്​ (46) ചേരാനല്ലൂര്‍ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. ഷൂട്ടിങ്​ ലൊക്കേഷനിലേക്കെന്ന്​ പറഞ്ഞു വിവിധ സ്ഥലങ്ങളിലെ ലോഡ്ജുകളില്‍ എത്തിച്ച്‌ പീഡിപ്പിച്ചശേഷം യുവതിയുടെയും ബന്ധുക്കളുടെയും മൂന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്ത് കടന്നു കളയുകയായിരുന്നു പ്രതി. വിവിധ ജില്ലകളിലായി ഇയാള്‍ക്കെതിരെ സമാന രീതിയിലുള്ള തട്ടിപ്പ്​ കേസുകളും പരാതികളും […]