വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറി; സിപിഎം നേതാവായ അധ്യാപകനെതിരെ  പോക്സോ കേസ്

വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറി; സിപിഎം നേതാവായ അധ്യാപകനെതിരെ പോക്സോ കേസ്

സ്വന്തം ലേഖിക

മലപ്പുറം: മോശമായി പെരുമാറിയെന്ന വിദ്യാര്‍ത്ഥിനികളുടെ പരാതിയിൽ മലപ്പുറത്ത് സിപിഎം നേതാവായ അധ്യാപകനെതിരെ പോക്സോ കേസ്.

എടക്കര സിപിഎം ഏരിയാ കമ്മറ്റിയംഗവും, സിപിഎം നിയന്ത്രണത്തിലുള്ള നിലമ്പൂര്‍ സഹകരണ കോളേജിലെ സെക്രട്ടറിയും അധ്യാപകനുമായ സുകുമാരനെതിരെയാണ് നിലമ്പൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസെടുത്തതിന് പിന്നാലെ മജിസ്ട്രേറ്റ് മുന്‍പാകെ വിദ്യാര്‍ത്ഥിനികളുടെ രഹസ്യ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

നാല് വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ രണ്ട് കേസുകളാണ് സുകുമാരനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.